നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Bihar Election Result 2020 | സസ്പെൻസ് വിടാതെ ബിഹാർ; ആരാകും ഏറ്റവും വലിയ ഒറ്റകക്ഷി? ബിജെപിയോ ആർജെഡിയോ?

  Bihar Election Result 2020 | സസ്പെൻസ് വിടാതെ ബിഹാർ; ആരാകും ഏറ്റവും വലിയ ഒറ്റകക്ഷി? ബിജെപിയോ ആർജെഡിയോ?

  അറുപതിലധികം മണ്ഡലങ്ങളിലാണ് അഞ്ച് ശതമാനത്തില്‍ കുറവ് വോട്ടിന്റെ ലീഡുള്ളത്. ഈ മണ്ഡലങ്ങളിൽ 20 മുതല്‍ 3000 വരെയാണ് ലീഡ്. ഇതിൽത്തന്നെ 45ഓളം സീറ്റുകളില്‍ ആയിരത്തില്‍ താഴെ മാത്രമാണ് ലീഡ്.

  News18 Malayalam

  News18 Malayalam

  • Share this:
   പാട്ന: വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിട്ടിട്ടും സസ്പെൻസ് നിലനിർത്തി ബിഹാർ. വോട്ടെണ്ണലിന്റെ തുടക്കത്തിൽ മഹാസഖ്യം മുന്നേറിയെങ്കിലും വൈകാതെ ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പി ലീഡ് ചെയ്തിരുന്നു. എന്നാലിപ്പോൾ ആർജെഡിയും ലീഡ് വർധിപ്പിച്ച് ബിജെപിക്ക് ഒപ്പമെത്തിയിരിക്കുകയാണ്. കേവല ഭൂരിപക്ഷമായ  122 ൽ എൻ.ഡി.എ എത്തിയെങ്കിലും ആർ‌ജെഡി ബിജെപിയെ മറികടന്ന് ഏറ്റവും വലിയ ഒറ്റ കക്ഷിയായി ലീഡ് ചെയ്യുകയാണ്.

   അതേസമയം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡി (യു) തങ്ങൾക്കേറ്റ തിരിച്ചടിയിൽ ചിരാഗ് പാസ്വാന്റെ എൽജെപിയെ പഴിക്കുമ്പോൾ, വോട്ട് വിഭജിച്ചതിന് അസദുദ്ദീൻ ഒവൈസിയെയാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്.

   Also Read- 70 വർഷം; 17 തെരഞ്ഞെടുപ്പുകൾ; ബിഹാർ വോട്ട് ചരിത്രം ഇങ്ങനെ

   നിലവിൽ 119 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷൻ വൈകിട്ട് ആറിന് വ്യക്തമാക്കി. ഇതിൽ ഒൻപത് മണ്ഡലങ്ങളിലെ ഫലമാണ് പുറത്തു വിട്ടതെന്നും കമ്മിഷൻ പറയുന്നു.

   Also Read ബിഹാറിൽ CPM മത്സരിച്ചത് നാല് സീറ്റിൽ; മൂന്ന് സീറ്റിൽ ലീഡുമായി മുന്നേറ്റം

   ആകെയുള്ള 243 സീറ്റിൽ എൻഡിഎ 123, മഹാസഖ്യം 113 എന്നിങ്ങനെയാണ് ലീഡ്. ആർ.ജെ.ഡി 76, ബിജെപി 72, ജെ.ഡി.യു 43, കോൺഗ്രസ് 20, സിപിഐ എംഎൽ 11, സിപിഎം 3, മറ്റുള്ളവർ 18 എന്നിങ്ങനെയാണ് ലീഡ്. ഈ സാഹചര്യത്തിൽ ആർജെഡി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയാകുമോയെന്നാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റു നോക്കുന്നത്.

   അറുപതിലധികം മണ്ഡലങ്ങളിലാണ് അഞ്ച് ശതമാനത്തില്‍ കുറവ് വോട്ടിന്റെ ലീഡുള്ളത്. ഈ മണ്ഡലങ്ങളിൽ  20 മുതല്‍ 3000 വരെയാണ് ലീഡ്. ഇതിൽത്തന്നെ 45ഓളം സീറ്റുകളില്‍ ആയിരത്തില്‍ താഴെ മാത്രമാണ് ലീഡ്.


   Published by:Aneesh Anirudhan
   First published:
   )}