ബി.ജെ.പിക്കും ഭരണകക്ഷിയായ ജെ.ഡി(യു)വിനും എതിരെ രൂപീകരിച്ച മഹാസഖ്യത്തിന് നേതൃത്വം നൽകിയ ആർ.ജെ.ഡിയും ഇടതു പാർട്ടികളും ശക്തമായ മത്സരം കാഴ്ചവച്ചപ്പോൾ 70 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. കോൺഗ്രസിന്റെ ഈ പ്രകടനമാണ് മഹാസഖ്യത്തിന്റെ വിജയസാധ്യതകൾക്ക് വിലങ്ങുതടിയായതും.
Also Read സസ്പെൻസ് വിടാതെ ബിഹാർ; ആരാകും ഏറ്റവും വലിയ ഒറ്റകക്ഷി? ബിജെപിയോ ആർജെഡിയോ?
വോട്ടെണ്ണലിന്റെ തുടക്കത്തിൽ മഹാസഖ്യം മുന്നേറിയെങ്കിലും വൈകാതെ ഭൂരിപക്ഷം സീറ്റുകളിലും ബി.ജെ.പി ലീഡ് ചെയ്തിരുന്നു. എന്നാലിപ്പോൾ ആർജെഡിയും ലീഡ് വർധിപ്പിച്ച് ബിജെപിക്ക് ഒപ്പമെത്തിയിരിക്കുകയാണ്. കേവല ഭൂരിപക്ഷമായ 122 ൽ എൻ.ഡി.എ എത്തിയെങ്കിലും ആർജെഡി ബിജെപിയെ മറികടന്ന് ഏറ്റവും വലിയ ഒറ്റ കക്ഷിയായി ലീഡ് ചെയ്യുകയാണ്.
advertisement
മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡി (യു) തങ്ങൾക്കേറ്റ തിരിച്ചടിയിൽ ചിരാഗ് പാസ്വാന്റെ എൽജെപിയെ പഴിക്കുമ്പോൾ, വോട്ട് വിഭജിച്ചതിന് അസദുദ്ദീൻ ഒവൈസിയെയാണ് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്.
Also Read ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എൻ.ഡി.എയും മഹാസഖ്യവും; നീതീഷ് കുമാറിനെ സന്ദർശിച്ച് ബി.ജെ.പി നേതാക്കൾ
ആകെയുള്ള 243 സീറ്റിൽ എൻഡിഎ 123, മഹാസഖ്യം 113 എന്നിങ്ങനെയാണ് ലീഡ്. ആർ.ജെ.ഡി 74, ബിജെപി 74, ജെ.ഡി.യു 44, കോൺഗ്രസ് 19, സിപിഐ എംഎൽ 11, സിപിഎം 3, മറ്റുള്ളവർ 17 എന്നിങ്ങനെയാണ് ലീഡ്.
അറുപതിലധികം മണ്ഡലങ്ങളിലാണ് അഞ്ച് ശതമാനത്തില്‍ കുറവ് വോട്ടിന്റെ ലീഡുള്ളത്. ഈ മണ്ഡലങ്ങളിൽ 20 മുതല്‍ 3000 വരെയാണ് ലീഡ്. ഇതിൽത്തന്നെ 45ഓളം സീറ്റുകളില്‍ ആയിരത്തില്‍ താഴെ മാത്രമാണ് ലീഡ്.