Bihar Election Result 2020 | ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എൻ.ഡി.എയും മഹാസഖ്യവും; നീതീഷ് കുമാറിനെ സന്ദർശിച്ച് ബി.ജെ.പി നേതാക്കൾ

Last Updated:

നിലവിലെ സാഹചര്യത്തിൽ നിതീഷ് കുമാറിന്റെ സഹായത്തോടെ മാത്രമെ ബിഹാറിൽ ബി.ജെ.പിക്ക് അധികാരത്തിലെത്താൻ സാധിക്കുവെന്ന തിരിച്ചറിവും ബി.ജെ.പി നേതൃത്വത്തിനുണ്ട്.

പാട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയും മഹാസഖ്യവും ഒപ്പത്തിനൊപ്പം ലീഡ് ചെയ്യുന്നതിനിടെ ജെ.ഡി(യു) നേതാവ് നിതീഷ് കുമാറിനെ സന്ദർശിക്കാൻ ബി.ജെ.പി ഉന്നത നേതാക്കളെത്തി.  സുശീൽ കുമാർ മോദി, ഭുപേന്ദ്രയാദവ് എന്നിവരാണ് മുഖ്യമന്ത്രിയും ജെ.ഡി(യു) അധ്യക്ഷനുമായ നിതീഷ് കുമാറിന്റെ വസതിയിലെത്തിയത്. ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിതീഷ് കുമാറിനെ ഫോണിൽ വിളിച്ചെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.
എൻ‌ഡി‌എ  122 സീറ്റുകളിൽ ലീഡ് ചെയ്യുമ്പോൾ ബി.ജെ.പിയെ മറികടന്ന് ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷിയായി. തെരഞ്ഞെടുപ്പ് ഫലം മാറിമറിയുന്ന സാഹചര്യത്തിലാണ് ബി.ജെ.പി നേതാക്കൾ നിതീഷ് കുമാറിനെ കാണാനെത്തിയത്. നിലവിലെ സാഹചര്യത്തിൽ നിതീഷ് കുമാറിന്റെ സഹായത്തോടെ മാത്രമെ ബിഹാറിൽ ബി.ജെ.പിക്ക് അധികാരത്തിലെത്താൻ സാധിക്കുവെന്ന തിരിച്ചറിവും ബി.ജെ.പി നേതൃത്വത്തിനുണ്ട്.
തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിക്ക് കാരണം ചിരാഗ് പാസ്വാന്റെ എൽജെപിയാണെന്ന ആരോപണമാണ് ജെ.ഡി(യു) ഉയർത്തുന്നത്. അതേസമയം ബിജെപിയുടെ നിർദേശപ്രകാരം അസദുദ്ദീൻ ഒവൈസി വോട്ട് വിഘടിപ്പിച്ചെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
advertisement
Also Read- 70 വർഷം; 17 തെരഞ്ഞെടുപ്പുകൾ; ബിഹാർ വോട്ട് ചരിത്രം ഇങ്ങനെ
ആകെയുള്ള 243 സീറ്റിൽ എൻഡിഎ 125, മഹാസഖ്യം 110 എന്നിങ്ങനെയാണ് ലീഡ്. ആർ.ജെ.ഡി 75, ബിജെപി 75, ജെ.ഡി.യു 41, കോൺഗ്രസ് 19, സിപിഐ എംഎൽ 11, സിപിഎം 3, എൽജെപി 1, മറ്റുള്ളവർ 18 എന്നിങ്ങനെയാണ് ലീഡ്.
അറുപതിലധികം മണ്ഡലങ്ങളിലാണ് അഞ്ച് ശതമാനത്തില്‍ കുറവ് വോട്ടിന്റെ ലീഡുള്ളത്. ഈ മണ്ഡലങ്ങളിൽ  20 മുതല്‍ 3000 വരെയാണ് ലീഡ്. ഇതിൽത്തന്നെ 45ഓളം സീറ്റുകളില്‍ ആയിരത്തില്‍ താഴെ മാത്രമാണ് ലീഡ്.
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Election Result 2020 | ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ എൻ.ഡി.എയും മഹാസഖ്യവും; നീതീഷ് കുമാറിനെ സന്ദർശിച്ച് ബി.ജെ.പി നേതാക്കൾ
Next Article
advertisement
എസി ബസ് സ്ലീപ്പര്‍ കോച്ചായി ഉപയോഗിച്ചതാണോ രാജസ്ഥാനിലെ തീപിടിത്തത്തിന് കാരണം?
എസി ബസ് സ്ലീപ്പര്‍ കോച്ചായി ഉപയോഗിച്ചതാണോ രാജസ്ഥാനിലെ തീപിടിത്തത്തിന് കാരണം?
  • രാജസ്ഥാനിലെ ജോധ്പുര്‍-ജയ്‌സാല്‍മേര്‍ ഹൈവേയില്‍ ബസിനു തീപിടിച്ച് 20 പേർ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ.

  • അപകട സമയത്ത് യാത്രക്കാർക്ക് വേഗത്തിൽ പുറത്തേക്ക് ഇറങ്ങാൻ സാധിച്ചില്ലെന്ന് റിപ്പോർട്ട്.

  • മാറ്റം വരുത്തിയ എസി സ്ലീപ്പര്‍ ബസുകളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ അവലോകനം ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്ക് ഈ സംഭവം വിരല്‍ ചൂണ്ടുന്നു.

View All
advertisement