സുനില ദേവി എന്ന സ്ത്രീക്കാണ് വ്യത്യസ്ത വാക്സിനുകളുടെ ഓരോ ഡോസ് വീതം അഞ്ച് മിനുട്ടിനുള്ളിൽ അബദ്ധത്തിൽ കുത്തിവെച്ചതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. ജൂൺ പതിനാറിനാണ് സംഭവം. വ്യത്യസ്ത വാക്സിനുകൾ ലഭിച്ച സുനിലാ ദേവിയുടെ ആരോഗ്യസ്ഥിതിയിൽ ഇതുവരെ ബുദ്ധിമുട്ടുകൾ നേരിട്ടിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
ജൂൺ പതിനാറിന് ബെൽഡാരിചക്കിലുള്ള സ്കൂളിൽ വാക്സിൻ സ്വീകരിക്കാനെത്തിയതായിരുന്നു സുനിലാ ദേവി. രജിസ്ട്രേഷൻ പൂർത്തിയാക്കി കോവിഷീൽഡ് വാക്സിൻ ലഭിക്കുന്ന ക്യൂവിൽ സുനിത കാത്തു നിന്നു. വാക്സിൻ നൽകിയ ശേഷം അഞ്ച് മിനുട്ട് കാത്തിരിക്കാൻ ആരോഗ്യപ്രവർത്തകർ ആവശ്യപ്പെട്ടതായി സുനിലാ ദേവി പറയുന്നു.
advertisement
ഇതനുസരിച്ച് നിരീക്ഷണ മുറിയിൽ ഇരിക്കുകയായിരുന്ന സുനിലാ ദേവിക്ക് സമീപം മറ്റൊരു നഴ്സ് വന്ന് വീണ്ടും കുത്തിവെപ്പ് നൽകുകയായിരുന്നു. എന്നാൽ താൻ ഒരു ഡോസ് സ്വീകരിച്ച് ഇരിക്കുകയാണെന്ന് നഴ്സിനോട് പറഞ്ഞെങ്കിലും മറ്റൊരു ഡോസ് കൂടി സ്വീകരിക്കണമെന്ന് നഴ്സ് പറഞ്ഞതായി സുനിലാ ദേവി വ്യക്തമാക്കുന്നു.
ആരോഗ്യപ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച്ചയാണിതെന്ന് വീട്ടമ്മ പറയുന്നു. ചഞ്ചല ദേവി, സുനിത കുമാരി എന്നീ നഴ്സുമാരാണ് വാക്സിൻ നൽകിയത്. ഇവരോട് വിശദീകരണം തേടിയതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി. രണ്ട് നഴ്സുമാർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി പുൻപുൻ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശൈലേഷ് കുമാർ കേസർ അറിയിച്ചു.
You may also like:Viral Video | വിവാഹ ദിനത്തിൽ 'പാനീ പൂരി' കഴിക്കാനിറങ്ങി; സോഷ്യൽ മീഡിയയിൽ വൈറലായി നവദമ്പതികൾ
അഞ്ച് മിനുട്ടിന്റെ ഇടവേളയിൽ രണ്ട് വാക്സിനുകൾ സ്വീകരിച്ച വീട്ടമ്മയെ കർശന നിരീക്ഷണത്തിൽ വെക്കാനും ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ മാസം ഉത്തര്‍പ്രദേശിലെ സിദ്ധര്‍ഥനഗര്‍ ജില്ലയില്‍ ഗ്രമീണര്‍ക്ക് നല്‍കിയ വാക്സിനേഷനില്‍ ഗുരുതര വീഴ്ച സംഭവിച്ചിരുന്നു. 20 ഗ്രമീണര്‍ക്ക് ആദ്യ ഡോസ് കോവിഷീല്‍ഡും രണ്ടാമത്തെ ഡോസായി കോവാക്സിനുമാണ് നൽകിയത്. സംഭവത്തില്‍ അന്വേഷണത്തിന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ബദ്നി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് വാക്സിന്‍ വിതരണത്തില്‍ വീഴ്ച സംഭവിച്ചത്.
ഏപ്രില്‍ ആദ്യ ആഴ്ച നല്‍കിയത് കോവിഷീല്‍ഡ് വാക്സിനും മേയ് 14ന് രണ്ടാമത്തെ ഡോസായി നല്‍കിയത് കോവാക്സിനും ആയിരുന്നു. 20 ഗ്രാമീണര്‍ക്ക് ആണ് വാക്സിന്‍ മാറി നല്‍കിയത്.