Viral Video | വിവാഹ ദിനത്തിൽ 'പാനീ പൂരി' കഴിക്കാനിറങ്ങി; സോഷ്യൽ മീഡിയയിൽ വൈറലായി നവദമ്പതികൾ
- Published by:Aneesh Anirudhan
- trending desk
Last Updated:
നിരവധി പെൺകുട്ടികളും വീഡിയോക്ക് കമന്റുമായി വരുന്നുണ്ട്. ഇത്തരത്തിലുള്ള വരനെയാണ് തങ്ങൾക്കും ആവശ്യമെന്നാണ് വീഡിയോക്ക് താഴെ ഈ പെൺകുട്ടികൾ കമന്റ് ചെയ്യുന്നത്.
ഉത്തരേന്ത്യക്കാർക്കിടയിൽ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണങ്ങളിൽ ഒന്നാണ് ഗോൽഗപ്പ. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ പാനി പൂരി, ഫുച്ച്ക, ഗപ്ഷപ് എന്നീ പേരുകളിലും ഗോൽ ഗപ്പ അറിയപ്പെടാറുണ്ട്. വിവാഹ ദിനത്തിൽ തന്റെ വധുവിന് സ്നേഹപൂർവ്വം പാനി പൂരി നൽകുന്ന വരന്റെ ഇൻസ്റ്റഗ്രാം റീൽ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. ഇൻസ്റ്റഗ്രാമിൽ വൈറലായ വീഡിയോ ഇതിനകം തന്നെ നാൽപതിനായിരത്തിന് മുകളിൽ ലൈക്കുകൾ ലഭിച്ചു. നിരവധി പെൺകുട്ടികളും വീഡിയോക്ക് കമന്റുമായി വരുന്നുണ്ട്. ഇത്തരത്തിലുള്ള വരനെയാണ് തങ്ങൾക്കും ആവശ്യമെന്നാണ് വീഡിയോക്ക് താഴെ ഈ പെൺകുട്ടികൾ കമന്റ് ചെയ്യുന്നത്.
വരൻ സ്നേഹപൂർവം വധുവിന് പാനീ പൂരി നൽകുന്നതാണ് ഇൻസ്റ്റഗ്രാം റീൽ വീഡിയോയുടെ ആരംഭം. ഇരുവരും വിവാഹ ദിവസം അതേ വേഷത്തിൽ തന്നെയാണ് പാനീ പൂരി വിൽക്കുന്ന ഒരു ചാട്ട് കോർണറിന് മുന്നിൽ നിന്ന് ഭക്ഷണം കഴിക്കുന്നത്. പരമ്പരാഗത വിവാഹ വേഷമായ ചുവന്ന ലെഹങ്കയും ആഭരണങ്ങളുമാണ് വധു ധരിച്ചിരിക്കുന്നത്. വരനും പരമ്പരാഗതമായ മറൂൺ കളറിലുള്ള ഷെർവാണി ധരിച്ചിരിക്കുന്നു.
അർഷി രാജ്പുത് എന്ന ഇൻസ്റ്റാഗ്രാം യൂസർ ആണ് ഈ റീൽ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. വീഡിയോയ്ക്ക് മനീന്ദർ ബുട്ടാർ, അസീസ് കൗർ എന്നിവർ പാടിയ പാനീ ദാ ഗൽ എന്ന ഗാനമാണ് പശ്ചാത്തലമായി നൽകിയിട്ടുള്ളത്. രസകരമായ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
advertisement
ഇൻസ്റ്റഗ്രാം യൂസർമാർ വധൂവരന്മാർക്ക് ആശംസകൾ അർപ്പിക്കുന്നതിനൊപ്പം ഇരുവർക്കും വേണ്ടി പ്രാർത്ഥിക്കുന്നുമുണ്ട്. അതേസമയം, കല്യാണ ദിവസം തന്നെ വധുവിന്റെ ഇഷ്ടങ്ങളെ കുറിച്ച് വരൻ എങ്ങനെ മനസ്സിലാക്കി എന്ന് സംശയം പ്രകടിപ്പിക്കുകയാണ് മറ്റു ചിലർ. കപ്പിൾസ് ആയാൽ ഇങ്ങനെ ആവണമെന്നും ചില യൂസർമാർ കമന്റ് ചെയ്തു.
Also Read ഫുട്ബോൾ മത്സരം കാണാനെത്തിയ യുവതിയെ നോക്കി പാട്ട് പാടി കമന്റേറ്റർ; സമൂഹമാധ്യമങ്ങളിൽ വിമർശനം
advertisement
advertisement
അതേസമയം ഇൻസ്റ്റഗ്രാം വീഡിയോ ഇതുവരെ രണ്ട് മില്യണിലധികം ആൾക്കാർ കണ്ടുകഴിഞ്ഞു. അർഷി രാജ്പുതിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മുഴുവനും വിവാഹിതരാവുന്ന വധൂ വരന്മാരുടെ വീഡിയോകളാണ്. ഇത്തരത്തിൽ അർഷിയുടെ അക്കൗണ്ടിലെ മറ്റൊരു വീഡിയോയിൽ വധുവിനെക്കാൾ അത്യാവശ്യം പൊക്കമുള്ള വരൻ ഹാരം ഇടുന്നതിനായി തലകുനിക്കുന്ന വീഡിയോയാണ്.
അതേസമയം, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിവാഹത്തിനു ശേഷം തന്റെ വരനെ അരികിലിരുത്തി ഡ്രൈവ് ചെയ്യുന്ന വധുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. കൊൽക്കത്ത സ്വദേശിയായ സ്നേഹ സിംഗ് ആണ് വരനായ സൗഗത് ഉപധ്യായയെ അരികിലിരുത്തി കല്ല്യാണ മണ്ഡപത്തിൽ നിന്നും ഡ്രൈവിന് ഇറങ്ങിയത്. വിവാഹ വേഷമായ ലെഹങ്ക അണിഞ്ഞ് ആത്മവിശ്വാസത്തോടെ സ്റ്റിയറിങ് വീൽ കയ്യിലെടുക്കുന്ന വധുവിന്റെ വീഡിയോയും സോഷ്യൽ മീഡിയയുടെ മനം കവർന്നിരുന്നു. ഇതിനിടെ ഡാഷ് ബോർഡിൽ നിറയെ പൂക്കൾ വച്ച് അലങ്കരിച്ചിരുന്നതിനാൽ വധുവിന് റോഡിലെ കാഴ്ചകൾ തടസ്സപ്പെട്ടു. വീഡിയോയിൽ സീറ്റ് അഡ്ജസ്റ്റ് ചെയ്യാൻ അമ്മായി അച്ഛൻ ഉപദേശിക്കുന്നുണ്ടെങ്കിലും അതൊക്കെ സ്നേഹ നോക്കികോളും എന്ന് പറയുന്ന വരനെയും കാണാം.
നിങ്ങളുടെ പ്രിയപ്പെട്ട സെലിബ്രിറ്റികളുടെ ഏറ്റവും ട്രെൻഡിങ് ന്യൂസ് വൈറൽ വീഡിയോ രസകരമായ വിശേഷങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
June 19, 2021 2:02 PM IST
മലയാളം വാർത്തകൾ/ വാർത്ത/Buzz/
Viral Video | വിവാഹ ദിനത്തിൽ 'പാനീ പൂരി' കഴിക്കാനിറങ്ങി; സോഷ്യൽ മീഡിയയിൽ വൈറലായി നവദമ്പതികൾ