ഗുജറാത്ത് കലാപത്തിൽ ബൽകീസ് ബാനുവിന്റെ കുടുംബത്തിലെ ഏഴ് പേരെ കൊലപ്പെടുത്തുകയും ബൽകീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിൽ 11 പേർക്ക് ജീവപര്യന്തം തടവായിരുന്നു ശിക്ഷ വിധിച്ചത്. 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. ഈ വിധി പിന്നീട് ബോംബെ ഹൈക്കോടതി ശരിവെച്ചിരുന്നു.
Also Read- ‘മതം മാറ്റാൻ ആർക്കും അവകാശമില്ല’; നിർബന്ധിത മതപരിവർത്തനത്തിനെതിരെ കർശന നിലപാട് വ്യക്തമാക്കി കേന്ദ്രം
പ്രതികളെ വെറുതേവിട്ട ഗുജറാത്ത് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നിരുന്നു. അഞ്ച് മാസം ഗർഭിണിയായിരുന്നു അക്രമിക്കപ്പെടുമ്പോൾ ബൽകീസ് ബാനു. ഇവരുടെ കുടുംബത്തിലെ ഏഴ് സ്ത്രീകളെയാണ് അക്രമികൾ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്.
advertisement
ബൽകീസ് ബാനു നടത്തിയ നിയമപോരാട്ടത്തിൽ 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറിനോട് നിർദേശിച്ചിരുന്നു.