പ്രമേയം
ഇന്ത്യയെ ഒരു ശക്തമായ രാജ്യമാക്കി മാറ്റുക എന്ന പ്രമേയമാണ് ഈ വര്‍ഷത്തെ ദേശീയ യുവജനദിനം മുന്നോട്ടുവെയ്ക്കുന്നത്. ആഗോളതലത്തില്‍ ഉത്പാദനകേന്ദ്രമായി ഇന്ത്യയെ മാറ്റി സുസ്ഥിരമായ ഭാവിയിലേക്ക് രാജ്യത്തേക്ക് നയിക്കാന്‍ ഈ പ്രമേയത്തിലൂടെ ആഹ്വാനം ചെയ്യുന്നു. ഭാവിതലമുറയ്ക്കായി മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങളൊരുക്കണമെന്നും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ചരിത്രം
1984ലാണ് സര്‍ക്കാര്‍ യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ട് ജനുവരി 12 ദേശീയ യുവജനദിനമായി ആചരിക്കണമെന്ന് തീരുമാനിച്ചത്. യുവാക്കളുടെ ശക്തിയില്‍ വിശ്വസിച്ച ഇന്ത്യയുടെ തത്വചിന്തകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ സ്വാമി വിവേകാനന്ദന്റെ ജന്മദിനമാണ് ദേശീയ യുവജന ദിനമായി ആചരിക്കുന്നത്. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ആശയങ്ങളും തത്വചിന്തയും യുവാക്കള്‍ക്ക് എന്നും പ്രചോദനം നല്‍കുന്നു.
advertisement
ദേശീയ യുവജനദിനത്തിന്റെ പ്രാധാന്യം
രാജ്യത്തെ മാറ്റിയെടുക്കാന്‍ യുവാക്കള്‍ക്ക് സാധിക്കുമെന്ന് വിശ്വസിച്ചയാളാണ് സ്വാമി വിവേകാനന്ദന്‍. അച്ചടക്കം, ഉത്തരവാദിത്തബോധം, ആത്മീയവളര്‍ച്ച എന്നീ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ യുവാക്കളെ പ്രചോദിപ്പിക്കുന്ന ദിനം കൂടിയാണിത്. രാഷ്ട്രപുനര്‍നിര്‍മാണത്തില്‍ യുവജനങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് വിശ്വസിച്ചയാളായിരുന്നു സ്വാമി വിവേകാനന്ദന്‍.
ഉദ്ധരണികള്‍
-'' ജീവിതത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കുക. ജയിച്ചാല്‍ നിങ്ങള്‍ക്ക് മറ്റുള്ളവരെ നയിക്കാം. പരാജയപ്പെട്ടാന്‍ വഴികാട്ടിയാകാം''
- ''യുവാക്കളാണ് രാജ്യത്തിന്റെ നട്ടെല്ല്. മാറ്റം കൊണ്ടുവരാന്‍ അവരെ ശാക്തീകരിക്കുകയും പ്രചോദിതരാക്കുകയും വേണം''
- ''സ്വയം ദുര്‍ബലനാണെന്ന് കരുതുന്നതാണ് ഏറ്റവും വലിയ പാപം''
- ''തലച്ചോറും ഹൃദയവും തമ്മിലുള്ള സംഘര്‍ഷത്തില്‍ നിങ്ങളുടെ ഹൃദയം പറയുന്നത് കേട്ട് മുന്നോട്ടുപോകുക,''
ദേശീയ യുവജന ദിനം എങ്ങനെ ആഘോഷിക്കാം ?
-നൈപുണി വികസനം, പാരിസ്ഥിതിക അവബോധം, സാമൂഹിക ക്ഷേമം എന്നിവയെപ്പറ്റി ചര്‍ച്ച ചെയ്യുന്ന പ്രാദേശിക പരിപാടികളില്‍ പങ്കെടുക്കുക.
- വിദ്യാഭ്യാസം, സുസ്ഥിരവികസനം, പിന്നാക്കവിഭാഗങ്ങള്‍ക്കായുള്ള വികസനപ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുഴുകുക.
- യുവജനദിനത്തിന്റെ പ്രമേയത്തെ പിന്തുണയ്ക്കുന്ന ഉദ്ധരണികളും കഥകളും സന്ദേശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുക.
- സ്വാമി വിവേകാനന്ദന്റെ തത്വചിന്തകളും ആശയങ്ങളും മനസിലാക്കാന്‍ ശ്രമിക്കുക. അവയെ ജീവിതത്തിലേക്ക് പകര്‍ത്തുക.
