TRENDING:

BJD ഏറ്റവും സമ്പന്നമായ രണ്ടാമത്തെ പ്രാദേശിക പാര്‍ട്ടി; വരുമാനത്തില്‍ 318 ശതമാനം വര്‍ധന

Last Updated:

തെരഞ്ഞെടുപ്പിനായി ബിജെഡി ചെലവഴിച്ചത് 23 കോടി രൂപ

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഭുവനേശ്വര്‍: രാജ്യത്തെ ഏറ്റവും സമ്പന്നമായ പ്രാദേശിക പാര്‍ട്ടികളില്‍ രണ്ടാം സ്ഥാനം നേടി ബിജെഡി (BJD). 2021-22 കാലത്തെ വാര്‍ഷിക വരുമാനത്തില്‍ 318 ശതമാനം വര്‍ധനയാണ് പാര്‍ട്ടി രേഖപ്പെടുത്തിയത്. ഡിഎംകെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന പാര്‍ട്ടി. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്.
ബിജെഡി നേതാവ് നവീൻ പട്നായിക്
ബിജെഡി നേതാവ് നവീൻ പട്നായിക്
advertisement

അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ബിജെഡിയ്ക്ക് 2021-22ല്‍ ലഭിച്ച വരുമാനം 307.28 കോടി രൂപയാണ്. 2020-21 കാലത്തേക്കാള്‍ 73.34 കോടി അധികം വരുമാനമാണ് ഇക്കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയ്ക്ക് ലഭിച്ചത്.

ഈ സാമ്പത്തിക വര്‍ഷം 28.63 കോടി രൂപ ചെലവഴിച്ച ശേഷവും പാര്‍ട്ടിയ്ക്ക് 278.65 കോടി രൂപ അധിക വരുമാനം ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

2020-21 കാലത്ത് പാര്‍ട്ടിയുടെ വരുമാനത്തില്‍ ചെറിയൊരു ഇടിവ് രേഖപ്പെടുത്തിയിരുന്നു. അതിന് ശേഷം ഏറ്റവും ഉയര്‍ന്ന വരുമാന വര്‍ധനവായ 233.94 കോടി രൂപയാണ് പാര്‍ട്ടിയ്ക്ക് നേടാനായത്. ഈ വിഭാഗത്തില്‍ ബിജെഡിയ്ക്ക് തൊട്ടുപിന്നാലെ ടിആര്‍എസും ഡിഎംകെയുമുണ്ട്. 2021-22ല്‍ ഈ പാര്‍ട്ടികള്‍ക്ക് യഥാക്രമം 180.45 കോടി രൂപയും 168.79 കോടി രൂപയും വരുമാന വര്‍ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തെ 36 പ്രാദേശിക പാര്‍ട്ടികളുടെ ആകെ വരുമാനം 1213.13 കോടി രൂപയാണ്. ഇതില്‍ ബിജെഡിയുടെ വരുമാന വിഹിതം 25.33 ശതമാനമാണ്.

advertisement

Also read: ‘ബിജെപിയോട് തൊട്ടുകൂടായ്മയില്ല; പ്രധാനമന്ത്രിയുടെ ഈസ്റ്റർ സന്ദർശനത്തിനുശേഷം ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര

ദേശീയ പാര്‍ട്ടികളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വരുമാനം 633 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അതായത് മുന്‍ വര്‍ഷത്തെ വരുമാനമായ 74.41 കോടി രൂപയില്‍ 545.74 കോടിയായി വരുമാനം വര്‍ധിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ വരുമാനത്തിന്റെ 96 ശതമാനവും ഇലക്ടറല്‍ ബോണ്ടുകളില്‍ നിന്നാണ്. ബിജെപിയുടെ വരുമാനത്തിലും വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വരുമാനം 154 ശതമാനം ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെ വരുമാനമായ 752.33 കോടി രൂപയില്‍ നിന്ന് 1917.12 കോടിയായി വരുമാനം വര്‍ധിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ വരുമാനത്തില്‍ 89.4 ശതമാനം വര്‍ധനവ് ആണ് രേഖപ്പെടുത്തിയത്. വരുമാനം 285.76 കോടിയില്‍ നിന്ന് 541.27 കോടിയായി ഉയര്‍ന്നിട്ടുണ്ട്.

advertisement

2021-22ല്‍ ബിജെഡിയ്ക്ക് ലഭിച്ചത് 291 കോടി രൂപയാണ്. മൊത്തം വരുമാനത്തിന്റെ 94.7 ശതമാനം വരുമിത്. ഇലക്ട്രൽ ബോണ്ടുകള്‍, വഴിയുള്ള വരുമാനമാണ് ഇതിന്റെ പ്രധാന സ്രോതസ്സുകളിലൊന്ന്. കൂടാതെ 16.17 കോടി രൂപ ബാങ്ക് പലിശയിനത്തിലും മറ്റ് സ്രോതസ്സുകളില്‍ നിന്നുള്ള 11 ലക്ഷം രൂപയും പാര്‍ട്ടിയുടെ വരുമാനത്തില്‍ വര്‍ധനവുണ്ടാക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചരണത്തിനായുള്ള ചെലവ്, പാര്‍ട്ടി ഭരണഘടകങ്ങളുടെ ചെലവ്, മറ്റ് പൊതു ചെലവുകള്‍ എന്നീ വിഭാഗങ്ങളിലാണ് പാര്‍ട്ടി വരുമാനം പ്രധാനമായും ചെലവഴിക്കേണ്ടി വരിക. തെരഞ്ഞെടുപ്പിനായി ബിജെഡി ചെലവഴിച്ചത് 23 കോടി രൂപയാണ്. ജീവനക്കാര്‍ക്കായുള്ള ചെലവഴിക്കലിനായി ഉപയോഗിച്ചത് 78 ലക്ഷം രൂപയാണ്. ഭരണപരമായ ചെലവുകള്‍ക്കായി പാര്‍ട്ടി ഉപയോഗിച്ചത് 26 ലക്ഷം രൂപയാണ്. മറ്റ് ചെലവുകള്‍ക്കായി ബിജെഡി വിനിയോഗിച്ചത് 4.5കോടി രൂപയാണ്.

advertisement

വരവ്-ചെലവുമായി ബന്ധപ്പെട്ടുള്ള ഇന്‍കം ടാക്‌സ് വിവരങ്ങള്‍ രാജ്യത്തെ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ സമര്‍പ്പിക്കാറുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് എഡിആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ബിജെഡി അടക്കമുള്ള 20 പാര്‍ട്ടികള്‍ തങ്ങളുടെ റിപ്പോര്‍ട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
BJD ഏറ്റവും സമ്പന്നമായ രണ്ടാമത്തെ പ്രാദേശിക പാര്‍ട്ടി; വരുമാനത്തില്‍ 318 ശതമാനം വര്‍ധന
Open in App
Home
Video
Impact Shorts
Web Stories