'ബിജെപിയോട് തൊട്ടുകൂടായ്മയില്ല; പ്രധാനമന്ത്രിയുടെ ഈസ്റ്റർ സന്ദർശനത്തിനുശേഷം ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര

Last Updated:

മോദിയുടെ സന്ദർശനം ആത്മവിശ്വാസം നൽകുന്നു. മോദിയുടെ സന്ദർശനമുണ്ടാക്കുന്ന പ്രത്യാഘാതം പറയാൻ കഴിയില്ലെന്നും ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര

ന്യൂഡൽഹി: ബിജെപിയോട് തൊട്ടുകൂടായ്മ ഇല്ലെന്ന് ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര. ഈസ്റ്റര്‍ ദിനത്തിൽ ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സന്ദർശനത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ സന്ദർശനമുണ്ടാക്കുന്ന പ്രത്യാഘാതം പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെ സന്ദർശനം ആത്മവിശ്വാസം നൽകുന്നതാണെന്നും ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇത്തരത്തിൽ ദേവാലയത്തിൽ സന്ദർശനം നടത്തുന്നതെന്നും ബിഷപ്പ് പ്രതികരിച്ചു.
പ്രധാനമന്ത്രിയുടെ സന്ദർശനം നൽകുന്ന സന്ദേശം വളരെ വലുതാണെന്ന് സഭാനേതൃത്വം വ്യക്തമാക്കുന്നു. കത്തീഡ്രലില്‍ ഇരുപത് മിനിറ്റിലേറെ പള്ളിയിൽ ചെലവിട്ട മോദി പ്രാർഥനകളുടെ ഭാഗമാവുകയും  ക്വയർ പാട്ടുകൾ കേൾക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഈസ്റ്റർ ആശംസകൾ നേർന്നിരുന്നു. സമൂഹത്തിൽ ഐക്യം ശക്തിപ്പെടുത്താനും ജനങ്ങളെ സേവിക്കാനും താഴെക്കിടയിലുള്ളവരെ ശക്തീകരിക്കാനും കഴിയട്ടെയെന്ന് പ്രധാനമന്ത്രി ഈസ്റ്റർ സന്ദേശത്തിൽ പറഞ്ഞു.
advertisement
സംസ്ഥാനത്ത് ഞായറാഴ്ച ബിജെപി നേതാക്കളും പ്രവർത്തകരും ക്രൈസതവരുടെ വീടുകളിലും സഭാ ആസ്ഥാനങ്ങളിലും സന്ദർശനം നടത്തിയിരുന്നു. കേന്ദ്ര സഹമന്ത്രി വി മുരളീധരൻ, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ തുടങ്ങിയവർ നേതൃത്വത്തിലായിരുന്നു സന്ദർശനങ്ങൾ.
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ബിജെപിയോട് തൊട്ടുകൂടായ്മയില്ല; പ്രധാനമന്ത്രിയുടെ ഈസ്റ്റർ സന്ദർശനത്തിനുശേഷം ഫരീദാബാദ് അതിരൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement