TRENDING:

വീട് മോടി പിടിപ്പിക്കാൻ 45 കോടിയോ? അരവിന്ദ് കെജ്രിവാളിനെതിരെ കോൺഗ്രസും ബിജെപിയും

Last Updated:

75-80 വർഷം കാലപ്പഴക്കമുള്ള കെട്ടിടം പുതുക്കിപ്പണിതതാണെന്ന് ആം ആദ്മി പാർട്ടി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ പുതിയ ആരോപണവുമായി കോൺഗ്രസും ബിജെപിയും. മുഖ്യമന്ത്രിയുടെ വസതി മോടി പിടിപ്പിക്കാൻ കെജ്രിവാൾ 45 കോടി രൂപ ചെലവഴിച്ചുവെന്നാണ് ആരോപണം. ഖജനാവിൽ നിന്ന് പണമെടുത്ത് സ്വന്തം ബംഗ്ലാവ് മോടിപിടിപ്പിക്കാൻ ഉപയോഗിച്ച കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് കോൺഗ്രസ് നേതാവ് അജയ് മാക്കൻ പ്രതികരിച്ചു.
Image: ANI
Image: ANI
advertisement

കെജ്രിവാൾ തന്റെ വസതിയിൽ ഡിയോർ പോളിഷ്, വിയറ്റ്നാം മാർബിൾ, വിലകൂടിയ കർട്ടനുകൾ, ഉയർന്ന നിലവാരമുള്ള പരവതാനികൾ എന്നിവയ്ക്കായി കോടികൾ ചെലവഴിച്ചുവെന്നാണ് ആരോപണം.

Also Read- എ ഐ ക്യാമറ: വിവാദമാകും മുൻപേ വിജിലൻസ് അന്വേഷണം തുടങ്ങിയെന്ന വാദവുമായി സർക്കാർ

രാഷ്ട്രീയത്തിൽ പ്രവേശിക്കുമ്പോൾ സത്യസന്ധതയും ലാളിത്യവും പ്രോത്സാഹിപ്പിക്കുമെന്ന് അവകാശപ്പെട്ട ആം ആദ്മി സ്ഥാപകന്റെ പ്രത്യയശാസ്ത്രപരമായ “നവീകരണ”ത്തിലേക്കുള്ള ചൂണ്ടുപലകയാണ് ഇത്രയും വലിയ തുകയെന്ന് ആരോപിച്ച് ബിജെപിയും രംഗത്തെത്തി.

advertisement

കെജ്രിവാൾ മഹാരാജാവിനെ പോലെയാണ് ജീവിക്കുന്നതെന്നും അദ്ദേഹത്തിന്റെ ആഢംബര ജീവിതം കണ്ട് രാജാക്കന്മാർ പോലും വണങ്ങിപ്പോകുമെന്നും ബിജെപി വക്താവ് സംബിത് പത്ര പരിഹസിച്ചു.

Also Read- ഒരു ലക്ഷം രൂപയ്ക്ക് ഫാൻസി നമ്പർ സ്വന്തമാക്കി; ആർടിഒ നമ്പർ പ്ലേറ്റ് നൽകുന്നില്ലെന്ന പരാതിയുമായി അഭിഭാഷകൻ

തന്റെ ആഢംബര ചെലവിനെ കുറിച്ചുള്ള വാർത്തകൾ നൽകാതിരിക്കാൻ മാധ്യമ സ്ഥാപനങ്ങൾക്ക് കെജ്രിവാൾ 20 മുതൽ 50 കോടി വരെ വാഗ്ദാനം ചെയ്തെന്നും എന്നാൽ വാർത്താ ചാനലുകൾ ഇത് തള്ളിക്കളഞ്ഞുവെന്നും ബിജെപി വക്താവ് ആരോപിച്ചു.

advertisement

അതേസമയം, കെജ്രിവാളിനെ പിന്തുണച്ച് ആം ആദ്മി പാർട്ടിയും രംഗത്തെത്തി. മുഖ്യമന്ത്രി കഴിയുന്നത് 1942 ൽ പണിത 75-80 വർഷം പഴക്കമുള്ള വസതിയിലാണെന്നും ഓഡിറ്റിന് ശേഷമാണ് വസതി പുതുക്കി പണിയാൻ സർക്കാർ തീരുമാനിച്ചതെന്നുമാണ് ആം ആദ്മി പാർട്ടി നേതാവ് രാഘവ് ഛദ്ദയുടെ വിശദീകരണം.

കാലപ്പഴക്കം മൂലം കെട്ടിടത്തിന് നിരവധി കേടുപാടുകൾ ഉണ്ടായിരുന്നതായും ആം ആദ്മിയുടെ വിശദീകരണത്തിൽ പറയുന്നു. കെജ്രിവാളിന്റെ മാതാപിതാക്കളുടേയും മുഖ്യമന്ത്രിയുടേയും മുറിയിലെ സീലിംഗ് അടർന്നു വീണതും മുഖ്യമന്ത്രിയുടെ ഓഫീസ് സീലിങ് തകർന്നതും ആം ആദ്മി ചൂണ്ടിക്കാട്ടി. ഇതേ തുടർന്ന് പൊതുമരമാത്ത് വീട് നവീകരിക്കാൻ നിർദേശിച്ചതായും ആം ആദ്മി വ്യക്തമാക്കി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മുഖ്യമന്ത്രിയുടെ വസതിയിൽ നടന്നത് നവീകരണമല്ലെന്നും പഴയ കെട്ടിടത്തിന് പകരം പുതിയ കെട്ടിടം വന്നിട്ടുണ്ടെന്നും മുതിർന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥൻ പറഞ്ഞു. ഇതിനായി 44 കോടി രൂപ ചെലവായെന്നും എന്നാൽ പഴയ കെട്ടിടങ്ങൾ മാറ്റി പുതിയവ സ്ഥാപിച്ചു എന്നത് ശ്രദ്ധിക്കേണ്ടതാണെന്നും ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി.

മലയാളം വാർത്തകൾ/ വാർത്ത/India/
വീട് മോടി പിടിപ്പിക്കാൻ 45 കോടിയോ? അരവിന്ദ് കെജ്രിവാളിനെതിരെ കോൺഗ്രസും ബിജെപിയും
Open in App
Home
Video
Impact Shorts
Web Stories