TRENDING:

തമിഴ്‌നാട് ബിജെപി പട്ടികയിൽ അണ്ണാമലൈ ഇല്ല; കന്യാകുമാരിയിലെ 6 മണ്ഡലങ്ങളിൽ 5 ഇടത്തും സ്ഥാനാർത്ഥികൾ താമരയിൽ

Last Updated:

നിരവധി മുതിർന്ന നേതാക്കളെയും മുൻ ഗവർണർമാരെയും ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുകൻ അവനാശി (എസ്‌സി) സീറ്റിൽ നിന്ന് മത്സരിക്കും, മുൻ ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ മൈലാപ്പൂരിൽ നിന്നാണ് മത്സരിക്കുക

advertisement
തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയിൽ മുൻ സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ ഇല്ല. അണ്ണാഡിഎംകെ മുന്നണിയിൽ ബിജെപി 27 സീറ്റുകളിലാണ് മത്സരിക്കുന്നത്. നിരവധി മുതിർന്ന നേതാക്കളെയും മുൻ ഗവർണർമാരെയും ബിജെപി രംഗത്തിറക്കിയിട്ടുണ്ട്. കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുകൻ അവനാശി (എസ്‌സി) സീറ്റിൽ നിന്ന് മത്സരിക്കും, മുൻ ഗവർണർ ഡോ. തമിഴിസൈ സൗന്ദരരാജൻ മൈലാപ്പൂരിൽ നിന്നാണ് മത്സരിക്കുക.
(Photo: PTI file)
(Photo: PTI file)
advertisement

മഹിളാ മോർച്ചയുടെ ദേശീയ പ്രസിഡൻ്റും കോയമ്പത്തൂർ സൗത്ത് സിറ്റിങ് എംഎൽഎയുമായ വനതി ശ്രീനിവാസൻ കോയമ്പത്തൂർ (നോർത്ത്) നിന്ന് മത്സരിക്കും. കോയമ്പത്തൂർ സീറ്റുമായി ബന്ധപ്പെട്ട് ബിജെപിയിൽ രൂക്ഷമായ തർക്കം നടന്നിരുന്നു. മത്സരിക്കുമെങ്കിൽ കോയമ്പത്തൂരിൽ മാത്രമേ മത്സരിക്കൂ എന്ന് അണ്ണാമലൈ പ്രഖ്യാപിച്ചിരുന്നു. എന്നാൽ താൻ മത്സരിച്ച് ജയിച്ച മണ്ഡലം വിട്ടുകൊടുക്കാൻ വനതി ശ്രീനിവാസൻ തയ്യാറായിരുന്നില്ല. തർക്കം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാൻ അണ്ണാമലൈ എത്തിയിരുന്നില്ല. പാലക്കാട് പൊതുയോഗത്തിൽ പങ്കെടുക്കാൻ വന്ന മോദി കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തിയപ്പോൾ സ്വീകരിക്കേണ്ടവരുടെ പട്ടികയിൽ അണ്ണാമലൈയുടെ പേരുണ്ടായിരുന്നു. എന്നാൽ അദ്ദേഹം എത്തിയില്ല.

advertisement

ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ആദ്യമായി സത്തൂർ മണ്ഡലത്തിലാണ് മത്സരിക്കുന്നത്. കോൺഗ്രസിൽ നിന്ന് അടുത്തിടെ പാർട്ടിയിൽ ചേർന്ന എസ് വിജയധരണി തൻ്റെ ശക്തികേന്ദ്രമായ വിളവൻകോട് മണ്ഡലത്തിൽ മത്സരിക്കും.

കന്യാകുമാരി ജില്ലയിലെ 6 മണ്ഡലങ്ങളിൽ 4 ഇടത്തും ബിജെപിയാണ് മത്സരിക്കുന്നത്. നാഗർകോവിൽ, കൊളച്ചൽ, പത്മനാഭപുരം, വിളവൻകോട് എന്നിവിടങ്ങളിലാണ് ബിജെപി മത്സരിക്കുന്നത്. കിള്ളിയൂർ മണ്ഡലത്തിൽ സഖ്യകക്ഷിയായ ടിഎംസി (എം ) സ്ഥാനാർത്ഥിയും ബിജെപി ചിഹ്നത്തിലാവും മത്സരിക്കുക. കന്യാകുമാരി മണ്ഡലത്തിൽ മാത്രമാണ് പ്രധാന കക്ഷിയായ അണ്ണാഡിഎംകെ മത്സരിക്കുക. ഇതിനെതിരെ പാർട്ടിയിലെ പ്രധാന നേതാക്കൾ രംഗത്തു വന്നിട്ടുണ്ട്.

advertisement

2021 ൽ നാഗർകോവിൽ, വിളവൻകോട്, കൊളച്ചൽ എന്നിവിടങ്ങളിൽ മത്സരിച്ച ബിജെപി നാഗർകോവിലിൽ ജയിച്ചു. കന്യാകുമാരി, പത്മനാഭപുരം എന്നിവിടങ്ങളിൽ മത്സരിച്ച അണ്ണാഡിഎംകെ കന്യാകുമാരിയിൽ മാത്രം ജയിച്ചു.

ബിജെപിയുടെ ഔദ്യോഗിക സ്ഥാനാർഥി പട്ടിക

  1. നാഗർകോവിൽ (കന്യാകുമാരി )- എം.ആർ.ഗാന്ധി
  2. കൊളച്ചൽ (കന്യാകുമാരി )- ടി. ശിവകുമാർ
  3. പത്മനാഭപുരം (കന്യാകുമാരി ) - പി.രമേഷ്
  4. വിളവൻകോട് (കന്യാകുമാരി )- എസ്. വിജയധരണി
  5. ആവഡി - എം. രാജസിംഹ മഹീന്ദ്ര (എം. അശ്വിൻകുമാർ)
  6. advertisement

  7. മൈലാപ്പൂർ - ഡോ. തമിഴിസൈ സൗന്ദരരാജൻ
  8. തള്ളി - ഡോ. നാഗേഷ് കുമാർ
  9. തിരുവണ്ണാമലൈ - സി. ഏലുമലൈ
  10. രാസിപുരം (എസ്‌സി) - ഡോ. എസ്.ഡി. പ്രേംകുമാർ
  11. മൊടക്കുറിച്ചി - കീർത്തിക ശിവകുമാർ
  12. ഉദഗമണ്ഡലം - ഭോജരാജൻ
  13. അവനാശി (എസ്‌സി) - ഡോ. എൽ. മുരുകൻ
  14. തിരുപ്പൂർ (തെക്ക്) - എസ്. തങ്കരാജ്
  15. കോയമ്പത്തൂർ (വടക്ക്) - വാനതി ശ്രീനിവാസൻ
  16. തിരുവാരൂർ - ഗോവി ചന്ദ്രു
  17. തഞ്ചാവൂർ - എം.മുരുകാനന്ദം
  18. advertisement

  19. ഗന്ധർവ്വകോട്ടൈ (എസ്‌സി) - സി. ഉദയകുമാർ
  20. പുതുക്കോട്ടൈ - എൻ. രാമചന്ദ്രൻ
  21. അറന്താങ്ങി - കവിത ശ്രീകാന്ത്
  22. തിരുപ്പത്തൂർ - കെ.സി. തിരുമാരൻ
  23. മാനാമധുരൈ (എസ്‌സി) - പൊൻ. വി.ബാലഗണപതി
  24. മധുര സൗത്ത് - പ്രൊഫ. രാമ ശ്രീനിവാസൻ
  25. സത്തൂർ - നൈനാർ നാഗേന്ദ്രൻ
  26. രാമനാഥപുരം - ജിബിഎസ് കെ.നാഗേന്ദ്രൻ
  27. തിരുച്ചെന്തൂർ - കെആർഎം രാധാകൃഷ്ണൻ
  28. വാസുദേവനല്ലൂർ (എസ്‌സി) - അനന്തൻ അയ്യസാമി
  29. രാധാപുരം - എസ്.പി.ബാലകൃഷ്ണൻ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തമിഴ്‌നാട്ടിൽ 2026 ഏപ്രിൽ 23 വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ഫലം 2026 മെയ് 4 ന് പ്രഖ്യാപിക്കും.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്‌നാട് ബിജെപി പട്ടികയിൽ അണ്ണാമലൈ ഇല്ല; കന്യാകുമാരിയിലെ 6 മണ്ഡലങ്ങളിൽ 5 ഇടത്തും സ്ഥാനാർത്ഥികൾ താമരയിൽ
Open in App
Home
Video
Impact Shorts
Web Stories