Also Read- എൻസിപിയെ നയിക്കാൻ ശരത് പവാറിന്റെ മകൾ; സുപ്രിയ സുലെയുടെ രാഷ്ട്രീയ ജീവിതം
ബിജെപി സർക്കാറിന്റെ കാലത്ത് ചെയ്തതുപോലെ വർഗീയ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് സിദ്ധരാമയ്യ സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിൽ വിദ്വേഷ പോസ്റ്റിടുന്നവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തരമന്ത്രി ജി പരമേശ്വരയും പറഞ്ഞിരുന്നു. ഇതിനകം ഇത്തരത്തിലുള്ള സംഭവങ്ങളുമായി ബന്ധപ്പെട്ട് സംഘ്പരിവാർ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
advertisement
ഇതോടെയാണ് പ്രതിരോധവുമായി ബിജെപി രംഗത്തെത്തിയത്. തങ്ങളുടെ പ്രവർത്തകരെ അനാവശ്യമായി പൊലീസ് കേസിൽ ഉൾപ്പെടുത്തുകയാണെന്നും അവർക്ക് നിയമസഹായം നൽകുകയാണ് ഹെൽപ് ലൈനിലൂടെ ലക്ഷ്യമിടുന്നതെന്നും നേതാക്കൾ പറഞ്ഞു. വിദ്വേഷ പ്രചാരണം തടയാനും അത്തരക്കാരെ കണ്ടെത്തുന്നതിനും സർക്കാർതലത്തിൽ ഹെൽപ് ലൈൻ ആരംഭിക്കുമെന്ന് സർക്കാറും അറിയിച്ചിട്ടുണ്ട്.
News Summary: Karnataka unit of the BJP launched a helpline number to provide legal assistance to the party activists against whom “false cases” are registered by the Congress government in the state. The service has been started to assist the party workers to fight the police cases against them legally, Bengaluru South MP and Bharatiya Janata Yuva Morcha president Tejasvi Surya said after launching the helpline (18003091907).
