ആഗ്രാ- ലക്‌നൗ എക്‌സ്പ്രസ്‌വേയില്‍ തഥിയ ഗ്രാമത്തിനടുത്താണ് അപകടം നടന്നത്. സന്ദീപ് ശുക്ല (45), ഭാര്യ അനിത (42), മൂന്ന് ആൺമക്കളും രണ്ട് അയൽവാസികളും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രതാപ്ഗഡിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
ശുക്ലയും ഭാര്യയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മക്കളായ സിദ്ധാർത്ഥ്, അഭിനവ്, ആരവ്, അയൽവാസികളായ അമിത് കുമാർ, ആര്യൻ ശർമ എന്നിവരെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
advertisement
സന്ദീപ് സഞ്ചരിച്ചിരുന്ന കാറിന് എതിരേ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ഇടിച്ച ശേഷം നിർത്താതെ പോയ ട്രക്കിന്‍റെ ഡ്രൈവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 06, 2020 10:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഡൽഹി BJP വക്താവും ഭാര്യയും കൊല്ലപ്പെട്ടു
