പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ
- Published by:user_49
Last Updated:
കേസ് കൊടുത്താൽ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് മുഖ്യപ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗത്തിനിരയാക്കിയ കേസിൽ നാല് പേരെ പൊലീസ് പിടികൂടി. ഡിസംബർ 3 ന് ഉത്തർപ്രദേശിലെ ബുലന്ദ്‌ഷഹറിലായിരുന്നു ക്രൂര സംഭവം നടന്നത്.
പെൺകുട്ടി രേഖാമൂലം നൽകിയ പരാതിയിൽ പ്രതികളിലൊരാളുടെ പേരും ഉണ്ടായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മറ്റുള്ളവരെയും പിടികൂടിയതെന്ന് സീനിയർ പോലീസ് സൂപ്രണ്ട് സന്തോഷ് കുമാർ സിംഗ് പറഞ്ഞു.
ഡിസംബർ 3 ന് കടയിൽ പോവുകയായിരുന്ന പെൺകുട്ടിയുടെ മുമ്പിൽ ഒരു വാൻ നിർത്തുകയും മൂന്ന് നാല് ആൺകുട്ടികൾ ചേർന്ന് വാഹനത്തിലേക്ക് ബലമായി പിടിച്ചുകയറ്റുകയും ചെയ്തു. അതിന് ശേഷം ഓടുന്ന വാഹനത്തിൽ വെച്ച് തന്നെ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നും അത് വീഡിയോയിൽ പകർത്തിയെന്നുമാണ് പരാതി.
Also Read പശുത്തൊഴുത്തിന് തീപിടിച്ചു; പശുക്കളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ 72കാരനായ കർഷകൻ വെന്തുമരിച്ചു
advertisement
സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ മാതാപിതാക്കളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. കേസ് കൊടുത്താൽ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് മുഖ്യപ്രതി വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു.
Location :
First Published :
December 06, 2020 7:50 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ യുവാക്കൾ പൊലീസ് കസ്റ്റഡിയിൽ


