TRENDING:

നുഴഞ്ഞുകയറ്റം തടയാൻ പാമ്പും മുതലയും! ബംഗ്ലാദേശ് അതിർത്തിയിൽ പരീക്ഷണത്തിന് ബിഎസ്എഫ്

Last Updated:

സാധാരണ നിലയിൽ അതിർത്തി വേലികൾ നിർമ്മിക്കാൻ സാധിക്കാത്ത ദുർഘടമായ പ്രദേശങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കാൻ ആലോചിക്കുന്നത്

advertisement
ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ നദീതീരങ്ങളും ചതുപ്പുനിലങ്ങളും കേന്ദ്രീകരിച്ചുള്ള നുഴഞ്ഞുകയറ്റം തടയുന്നതിനായി പാമ്പുകളെയും മുതലകളെയും പ്രകൃതിദത്തമായ പ്രതിരോധ മാർഗ്ഗങ്ങളായി ഉപയോഗിക്കുന്നതിനെക്കുറിച്ച് ആഭ്യന്തര ചർച്ചകൾ നടന്നതായി ബിഎസ്എഫ് വൃത്തങ്ങൾ. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക ഉത്തരവുകളൊന്നും ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

സാധാരണ നിലയിൽ അതിർത്തി വേലികൾ നിർമ്മിക്കാൻ സാധിക്കാത്ത ദുർഘടമായ പ്രദേശങ്ങളിലാണ് ഈ പദ്ധതി നടപ്പിലാക്കാൻ ആലോചിക്കുന്നത്. 4,096 കിലോമീറ്റർ നീളമുള്ള ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ഏകദേശം 175 കിലോമീറ്ററോളം നദികളും ചതുപ്പുകളുമാണ്. ഭൗതികമായ തടസങ്ങൾ മാത്രം ഉപയോഗിച്ച് നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയുക എന്നത് ഇവിടെ പ്രായോഗികമല്ലാത്തതിനാലാണ് ഇത്തരമൊരു മാർഗ്ഗത്തെക്കുറിച്ച് ബിഎസ്എഫ് ആലോചിക്കുന്നത്.

ഇത്തരം പദ്ധതികൾക്ക് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്താൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും, ഇത് ചർച്ചകളുടെ ആദ്യഘട്ടത്തിലാണെന്നും ഭാവിയിൽ നടപ്പിലാക്കുമോ എന്ന കാര്യത്തിൽ ഉറപ്പില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.

advertisement

അതേസമയം, അത്യാധുനിക സാങ്കേതിക വിദ്യകളായ ഡ്രോണുകൾ, സെൻസറുകൾ, ക്യാമറകൾ എന്നിവ ഉപയോഗിച്ച് അതിർത്തിയിലെ നിരീക്ഷണം ബിഎസ്എഫ് ശക്തമാക്കുന്നുണ്ട്. കിഴക്കൻ അതിർത്തിയിലെ കള്ളക്കടത്തും നുഴഞ്ഞുകയറ്റവും തടയുന്നതിനുള്ള കർശന നടപടികളുടെ ഭാഗമാണിത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ വർഷം ജനുവരിയിൽ പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിൽ ബിഎസ്എഫ് നടത്തിയ പരിശോധനയിൽ ഒരു കോടി രൂപ വിലമതിക്കുന്ന സ്വർണ്ണ ബിസ്ക്കറ്റുകളുമായി ഒരു കള്ളക്കടത്തുകാരനെ പിടികൂടിയിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിൽ അതിർത്തി വേലിക്ക് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പിന്തുടർന്നാണ് പിടികൂടിയത്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
നുഴഞ്ഞുകയറ്റം തടയാൻ പാമ്പും മുതലയും! ബംഗ്ലാദേശ് അതിർത്തിയിൽ പരീക്ഷണത്തിന് ബിഎസ്എഫ്
Open in App
Home
Video
Impact Shorts
Web Stories