അയോധ്യാ വിധി ജനങ്ങൾ പരക്കെ സ്വാഗതം ചെയ്തു. മുത്തലാഖ് അടക്കമുള്ള നിയമനിർമാണങ്ങളും സ്വാഗതം ചെയ്യപ്പെട്ടു. കേന്ദ്ര ഭരണ പ്രദേശമായതോടെ ജമ്മുവും ലഡാക്കും വികസന പാതയിൽ എത്തി. എല്ലാവർക്കുമൊപ്പം എന്ന മുദ്രാവാക്യമുയർത്തിയാകും ഇന്ത്യയുടെ വികസനം.
ALSO READ: ജാമിയ വിദ്യാര്‍ഥിക്ക് നേരെ വെടിയുതിര്‍ത്ത ആൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു
പിന്നാക്ക, ദരിദ്രവിഭാഗങ്ങൾക്കായി നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി. നവ ഇന്ത്യയിൽ രാജ്യത്തിന്റെ ഒരു ഭാഗം പോലും അവഗണിക്കപ്പെടില്ല. വ്യവസായ സൂചികയിൽ ഇന്ത്യ നേടിയ മുന്നേറ്റം മറക്കാനാകില്ല. സർക്കാർ ജനാധിപത്യപരമായ എല്ലാ ചർച്ചകളും സ്വാഗതം ചെയ്യുന്നതായും രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗത്തിൽ പറഞ്ഞു.
advertisement
പൗരത്വനിയമത്തെ അനുകൂലിച്ചുള്ള പരാമർശത്തിനിടെ പ്രതിപക്ഷം ബഹളം വച്ചു. പൗരത്വ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് യു പി എ എം.പിമാർ നേരത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ പ്രതിഷേധിച്ചിരുന്നു. കറുത്ത ബാൻഡ് കൈയ്യിൽ കെട്ടിയാണ് യു പി എ അംഗങ്ങൾ സഭയിലെത്തിയത്.
