നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ജാമിയ വിദ്യാര്‍ഥിക്ക് നേരെ വെടിയുതിര്‍ത്ത ആൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു

  ജാമിയ വിദ്യാര്‍ഥിക്ക് നേരെ വെടിയുതിര്‍ത്ത ആൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു

  ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും കൗമാരക്കാരന്‍റെ പേരിൽ ചുമത്തിയിട്ടുണ്ട്.

  വെടിയേറ്റ വിദ്യാർഥി

  വെടിയേറ്റ വിദ്യാർഥി

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിൽ പൗരത്വ നിയമഭേദഗതിക്ക് എതിരെ സമരം ചെയ്യുകയായിരുന്ന വിദ്യാർഥികൾക്ക് എതിരെ വെടിയുതിർത്ത ആൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. അതേസമയം, ഇയാൾ ബജ്റംഗ്ദൾ പ്രവർത്തകനാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ബജ്റംഗ്ദൾ റാലികളിൽ ഇയാൾ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

   അതേസമയം, പതിനേഴു വയസുകാരനായ ഇയാൾ ഉത്തർ പ്രദേശിൽ നിന്നുള്ള പതിനൊന്നാം ക്ലാസ് വിദ്യാർഥിയാണെന്ന് ഡൽഹി പൊലീസ് അറിയിച്ചു. തോക്ക് ദിവസങ്ങൾക്ക് മുമ്പ് തന്നെ കൈക്കലാക്കിയ ഇയാൾ പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ ആക്രമിക്കാൻ നേരത്തെ തന്നെ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു.

   CAA പ്രതിഷേധം: ജാമിയ വിദ്യാർഥികളുടെ പ്രകടനത്തിനുനേരെ തോക്കുധാരി വെടിയുതിർത്തു; വെടിവെച്ചത് ജയ് ശ്രീറാം വിളിച്ചുകൊണ്ട്

   ഇതനുസരിച്ച് ആയുധ നിയമപ്രകാരമുള്ള കുറ്റങ്ങളും കൗമാരക്കാരന്‍റെ പേരിൽ ചുമത്തിയിട്ടുണ്ട്.

   ആക്രമണത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതിഷേധക്കാർക്ക് ഇന്ത്യയിൽ തുടരാൻ താൽപ്പര്യമുണ്ടെങ്കിൽ 'വന്ദേമാതരം' വിളിക്കണമെന്നും അക്രമി പ്രതിഷേധക്കാരോട് പറഞ്ഞുകൊണ്ടാണ് വെടിയുതിർത്തത്. കശ്മീരിലെ ദോഡ ജില്ലയിൽനിന്നുള്ള ഷാദാബിന്‍റെ ഇടതുകൈയിലാണ് വെടിയേറ്റത്. ഇയാളെ ജാമിയ നഗറിലെ ഹോളി ഫാമിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ഡൽഹി എയിംസിലേക്ക് മാറ്റുകയും ചെയ്തു.
   Published by:Joys Joy
   First published:
   )}