10 സംസ്ഥാനങ്ങളിൽ നിന്നുള്ള 54 നിയമസഭാ സീറ്റുകളിലേക്ക് നവംബർ മൂന്നിനും ബിഹാറിൽ നിന്നുള്ള ഒരു പാർലമെന്‍റ് സീറ്റിലേക്കും മണിപ്പൂരിൽ നിന്നുള്ള രണ്ട് നിയമസഭാ സീറ്റുകളിലേക്കും നവംബർ ഏഴിനുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്.
ഛത്തീസ്ഗഡ്, ഗുജറാത്ത്, ജാർഖണ്ഡ്, ഹരിയാന, കർണാടക, മധ്യപ്രദേശ്, മണിപ്പൂർ, നാഗാലാൻഡ്, ഒഡീഷ, തെലങ്കാന, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന ഏറ്റവുമധികം മണ്ഡലങ്ങളുള്ളത് മധ്യപ്രദേശിലാണ്. ജ്യോതിരാദിത്യ സിന്ധ്യ ഉൾപ്പെടെയുള്ളവർ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതിനെ തുടർന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 28 മണ്ഡലങ്ങളിലായിരുന്നു വോട്ടെടുപ്പ്.
advertisement
അതേസമയം കാലാവധി കുറാവായതിനാൽ കേരളത്തിലേത് ഉൾപ്പെടെ ഏഴ് നിയമസഭാ മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിച്ചിരുന്നു. അസം, കേരള, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള രണ്ട് വീതം സീറ്റുകളിലും ബെംഗാളിലെ ഒരു സീറ്റിലുമാണ് ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടെന്നു തീരുമാനിച്ചത്.