Bihar Election Results 2020 | ബീഹാർ ഇത്തവണ ആര് ഭരിക്കും? തെരഞ്ഞെടുപ്പ് ഫലം ഏറ്റവും പുതിയ വിവരങ്ങൾ അറിയാം
- Published by:Anuraj GR
- news18-malayalam
Last Updated:
വാശിയേറിയ പോരാട്ടം നടന്ന ബീഹാർ നിയമസഭ തെരഞ്ഞെടുപ്പിന്‍റെയും വിവിധ സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളുടെയും ഫലം നവംബർ 10ന് രാവിലെ എട്ടു മണിമുതൽ പുറത്തുവരും. തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങൾ രാവിലെ ആറു മണിമുതൽ ന്യൂസ് 18-ൽ ലഭ്യമാകും.

മൂന്ന് ഘട്ടങ്ങളിലായാണ് ബീഹാർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. ആദ്യ ഘട്ടത്തിൽ 71 നിയോജകമണ്ഡലങ്ങളിൽ ഒക്ടോബർ 28 ന് വോട്ടെടുപ്പ് നടന്നു. അതിനുശേഷം രണ്ടാം ഘട്ടത്തിൽ 94 സീറ്റുകൾക്കും മൂന്നാം ഘട്ടത്തിൽ 78 സീറ്റുകൾക്കും വോട്ടെടുപ്പ് നടന്നു. ബിഹാർ നിയമസഭയിൽ 243 സീറ്റുകളുണ്ട്. 122 സീറ്റുകൾ നേടുന്ന പാർട്ടി അധികാരത്തിൽ വരും. തേജസ്വി യാദവിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യം അധികാരത്തിൽ വന്നേക്കുമെന്ന് ഭൂരിപക്ഷം എക്സിറ്റ് പോളുകളും സൂചിപ്പിക്കുന്നു.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് പുറമേ നിരവധി സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങളും നവംബർ പത്തിന് പുറത്തുവരും. മധ്യപ്രദേശ് (28), ഗുജറാത്ത് (8), യുപി (7), കർണാടകം (2), ജാർഖണ്ഡ് 2, ഒഡീഷ 2, നാഗാലാൻഡ് 2, തെലങ്കാന 1, ഹരിയാന 1, ഛത്തീസ്ഗഢ് 1 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിൽ ഉപതിരഞ്ഞെടുപ്പ് നടന്ന നിയമസഭാ സീറ്റുകളുടെ എണ്ണം.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2020 5:29 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
Bihar Election Results 2020 | ബീഹാർ ഇത്തവണ ആര് ഭരിക്കും? തെരഞ്ഞെടുപ്പ് ഫലം ഏറ്റവും പുതിയ വിവരങ്ങൾ അറിയാം