TRENDING:

'മകൾക്ക് ടീമിൽ സെലക്ഷൻ കിട്ടാതിരുന്നതിന്റെ വിരോധം'; ബ്രിജ് ഭൂഷണിനെതിരെ നൽകിയത് വ്യാജ പീഡന പരാതിയെന്ന് പെൺകുട്ടിയുടെ അച്ഛൻ

Last Updated:

പെൺകുട്ടിയുടെ പിതാവ് മൊഴിമാറ്റിയത് ബ്രിജ്ഭൂഷണെതിരെയുള്ള കേസുകളിൽ‌ വഴിത്തിരിവാകും

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ നൽകിയത് വ്യാജ പീഡന പരാതിയാണെന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവ്. വാർത്താ ഏജൻസിയായ പിടിഐയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ മകളോട് നീതി പൂർവമല്ല ബ്രിജ് ഭൂഷൺ ഇടപെട്ടത്. മകൾക്ക് ഇന്ത്യൻ ടീമിൽ സെലക്ഷൻ കിട്ടാതെ വന്നതോടെ വിരോധം തോന്നി. അതിനു മറുപടി നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജപരാതി നൽകിയതെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു.
ബ്രിജ് ഭൂഷൺ സിങ്
ബ്രിജ് ഭൂഷൺ സിങ്
advertisement

ചിത്രം എടുക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷൺ പെൺകുട്ടിയെ ശരീരത്തോട് ചേർത്തുനിർത്തി മോശമായി

തൊട്ടുവെന്നതടക്കമായിരുന്നു അച്ഛന്റെ പരാതി. പെൺകുട്ടിയുടെ പിതാവ് മൊഴിമാറ്റിയത് ബ്രിജ്ഭൂഷണെതിരെയുള്ള കേസുകളിൽ‌ വഴിത്തിരിവാകും.

Also Read- അമിത് ഷായെ കണ്ടതിന് പിന്നാലെ സാക്ഷി മാലിക് ഗുസ്തിതാരങ്ങളുടെ സമരത്തിൽനിന്ന് പിൻമാറിയോ? ജോലിയിൽ തിരിച്ചുകയറിയെന്ന വാർത്ത നിഷേധിച്ച് താരം

2022ൽ ലക്നൗവിൽ നടന്ന അണ്ടർ 17 ഏഷ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ റൗണ്ടിന്റെ ഫൈനലിൽ പെൺകുട്ടി തോറ്റിരുന്നു. റഫറിയുടെ തീരുമാനത്തിന് പിന്നിൽ ബ്രിജ് ഭൂഷണിന്റെ ഇടപെടലായിരുന്നുവെന്ന് സംശയിച്ചു. ഇതിന് പ്രതികാരം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് വ്യാജപരാതി നൽകിയത്. കേന്ദ്രസർക്കാർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അണ്ടർ 17 ഏഷ്യൻ ചാമ്പ്യൻഷിപ് യോഗ്യതാഘട്ടത്തിലെ തോൽവിയെക്കുറിച്ചു സുതാര്യമായ അന്വേഷണം നടത്തുമെന്നും പറഞ്ഞിട്ടുണ്ട്- പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

advertisement

Also Read- ബ്രിജ് ഭൂഷണിനെതിരായ പരാതി പിൻവലിച്ചിട്ടില്ല; വാർത്ത വ്യാജമെന്ന് പരാതിക്കാരിയുടെ പിതാവ്

ഈ ഘട്ടത്തിലെങ്കിലും തെറ്റു തിരുത്തേണ്ടത് തന്റെ കടമയാണ്. കോടതിയിൽ എത്തുന്നതിനു മുൻപു തന്നെ സത്യം പുറത്തുവരട്ടെയെന്നും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പെൺകുട്ടി മൊഴി മാറ്റിയെന്നും അദ്ദേഹം സ്ഥിരീകരിച്ചു. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ബ്രിജ് ഭൂഷണിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്. ഈ മൊഴി മജിസ്ട്രേട്ടിനു മുന്നിലും ആവർത്തിച്ചിരുന്നു. എന്നാൽ, ഏതാനും ദിവസം മുമ്പാണ് പെൺകുട്ടി മൊഴി മാറ്റിയത്.

advertisement

English Summary: Father of the minor wrestler told PTI that they deliberately filed a false sexual harassment complaint against WFI chief Brij Bhushan because they wanted to get back at him for the perceived injustice against the girl.

മലയാളം വാർത്തകൾ/ വാർത്ത/India/
'മകൾക്ക് ടീമിൽ സെലക്ഷൻ കിട്ടാതിരുന്നതിന്റെ വിരോധം'; ബ്രിജ് ഭൂഷണിനെതിരെ നൽകിയത് വ്യാജ പീഡന പരാതിയെന്ന് പെൺകുട്ടിയുടെ അച്ഛൻ
Open in App
Home
Video
Impact Shorts
Web Stories