wrestlers protest| ബ്രിജ് ഭൂഷണിനെതിരായ പരാതി പിൻവലിച്ചിട്ടില്ല; വാർത്ത വ്യാജമെന്ന് പരാതിക്കാരിയുടെ പിതാവ്
- Published by:Naseeba TC
- news18-malayalam
Last Updated:
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം ഏഴ് ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ പരാതി നൽകിയത്
ന്യൂഡൽഹി: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരായ പരാതി പിൻവലിച്ചെന്ന വാർത്ത നിഷേധിച്ച് പരാതിക്കാരിയായ ഗുസ്തി താരത്തിന്റെ പിതാവ്. ബ്രിജ് ഭൂഷണിനെതിരെ പരാതി നൽകിയ ഏഴ് ഗുസ്തി താരങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി പരാതി പിൻവലിച്ചുവെന്നായിരുന്നു വാർത്ത പ്രചരിച്ചത്.
പരാതി പിൻവലിച്ചിട്ടില്ലെന്നും മറിച്ചുള്ള വാർത്തകൾ വ്യാജമാണെന്നും പതിനേഴുകാരിയായ ഗുസ്തി താരത്തിന്റെ പിതാവ് പറഞ്ഞതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു. നിയമപോരാട്ടം തുടരാനാണ് തീരുമാനമെന്നും താൻ അത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read- അമിത് ഷായെ കണ്ടതിന് പിന്നാലെ സാക്ഷി മാലിക് ഗുസ്തിതാരങ്ങളുടെ സമരത്തിൽനിന്ന് പിൻമാറിയോ? ജോലിയിൽ തിരിച്ചുകയറിയെന്ന വാർത്ത നിഷേധിച്ച് താരം
നീതിയിലേക്കു വേണ്ടിയുള്ള യാത്ര അങ്ങേയറ്റം ദുഷ്‌കരമാണെന്നും നിശ്ചയദാർഢ്യത്തെ ചോദ്യം ചെയ്യുന്ന ദിവസങ്ങൾ പലതും താനും മകളും പിന്നിട്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പോരാട്ടം തുടരാനുള്ള ഊർജം തനിക്കുണ്ട്. അത് തുടരുകയാണ്. പക്ഷേ, എന്നുവരെ താനിത് തുടരും. നേരിട്ട അനുഭവങ്ങൾ തളർത്തിയെന്നും അദ്ദേഹം പറഞ്ഞു.
advertisement
ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ ഏഴ് ഗുസ്തി താരങ്ങളാണ് പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ പോക്സോ അടക്കം ചുമത്തി രണ്ട് എഫ്ഐആറുകളാണ് ഡൽഹി പൊലീസ് സിംഗിനെതിരെ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 06, 2023 5:40 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
wrestlers protest| ബ്രിജ് ഭൂഷണിനെതിരായ പരാതി പിൻവലിച്ചിട്ടില്ല; വാർത്ത വ്യാജമെന്ന് പരാതിക്കാരിയുടെ പിതാവ്