TRENDING:

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കായി പുതിയ മാർഗനിർദേശവുമായി കേന്ദ്രം; ലംഘിച്ചാൽ 50 ലക്ഷം രൂപ വരെ പിഴ

Last Updated:

പരസ്യമെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കാത്ത തരത്തിലുള്ള ഉള്ളടക്കത്തിലെ വാദങ്ങൾ വിശ്വസിച്ച് സാധാരണക്കാർ വഞ്ചിതരാകാതിരിക്കാനാണ് കേന്ദ്ര സർക്കാർ മാർഗരേഖ പുറത്തിറക്കിയത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും സെലിബ്രിറ്റികളും പരസ്യമോ പ്രചാരണമോ നടത്തുന്നത് പ്രതിപലം കൈപ്പറ്റിയാണെങ്കിൽ അക്കാര്യം കാഴ്ചക്കാരോട് വെളിപ്പെടുത്തണമെന്ന മാർഗനിർദേശവുമായി കേന്ദ്ര സർക്കാർ. ബ്രാൻഡ് പ്രമോഷന്റെ പേരിൽ സോഷ്യൽ മീഡിയ താരങ്ങൾ പല വ്യാജ അവകാശവാദങ്ങളും മുന്നോട്ടുവയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് സർക്കാരിന്‍റെ പുതിയ നീക്കം. പരസ്യമെന്ന് ഒറ്റനോട്ടത്തിൽ തോന്നിക്കാത്ത തരത്തിലാണ് പല ഉള്ളടക്കവും. ഇതിലെ വാദങ്ങൾ വിശ്വസിച്ച് സാധാരണക്കാർ വഞ്ചിതരാകാതിരിക്കാനാണ് കേന്ദ്ര സർക്കാർ മാർഗരേഖ പുറത്തിറക്കിയത്. സർക്കാർ മാർഗനിർദേശം ലംഘിച്ചാൽ 50 ലക്ഷം രൂപ വരെ പിഴ ചുമത്തുമെന്നും വ്യക്തമാക്കുന്നുണ്ട്.
advertisement

സോഷ്യൽ മീഡിയ വഴി എന്തെങ്കിലും ഉൽപന്നത്തെക്കുറിച്ചോ സേവനത്തെക്കോറിച്ചോ നൽകുന്ന പരസ്യത്തിലെ അവകാശവാദങ്ങൾ സാധൂകരിക്കാൻ പരസ്യം നൽകുന്ന കമ്പനിക്ക് സാധിക്കുമെന്ന് സെലിബ്രിറ്റികൾ ഉറപ്പാക്കണമെന്നും സർക്കാർ മാർഗനിർദേശത്തിലുണ്ട്.

2025-ഓടെ പ്രതിവർഷം 20 ശതമാനം വർധിച്ച് 2,800 കോടി രൂപയിലെത്തുമെന്ന് പ്രവചിക്കപ്പെടുന്ന വികസിച്ചുകൊണ്ടിരിക്കുന്ന സോഷ്യൽ ഇൻഫ്ലുവൻസർ മാർക്കറ്റിനിടയിൽ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ തടയുന്നതിനും ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണ് നിയന്ത്രണങ്ങൾ.

മാർഗനിർദേശം ലംഘിച്ചാൽ കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റിക്ക് (സിസിപിഎ) 10 ലക്ഷം രൂപ പിഴ ചുമത്താനാകും. ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് 50 ലക്ഷം രൂപ വരെ പിഴ നൽകേണ്ടി വരും. ലംഘനം നടത്തിയ വ്യക്തിയെ ബ്രാൻഡ് പ്രമോഷനുകളിൽ നിന്ന് 3 വർഷം വരെ വിലക്കാനും മാർഗനിർദേശത്തിൽ വ്യവസ്ഥയുണ്ട്.

advertisement

സെലിബ്രിറ്റികൾ, സോഷ്യൽ മീഡിയ താരങ്ങൾ എന്നിവർക്കു പുറമേ കാർട്ടൂൺ കഥാപാത്രങ്ങൾ അടക്കമുള്ള വെർച്വൽ ഇൻഫ്ലുവൻസേഴ്സിനും മാർഗരേഖ ബാധകമാണ്. സോഷ്യൽ ഇൻഫ്ലുവൻസർ വിപണി 2025ൽ 2,800 കോടി രൂപയുടേതാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഇൻഫ്ലുവൻസർമാരും സെലിബ്രിറ്റികളും സോഷ്യൽ മീഡിയ വഴി നടത്തുന്ന വെളിപ്പെടുത്തലുകൾ ലളിതവും വ്യക്തവുമായ ഭാഷയിലായിരിക്കണം.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഈ മാർഗ്ഗനിർദ്ദേശങ്ങൾ പത്രസമ്മേളനത്തിലാണ് ഉപഭോക്തൃ കാര്യ സെക്രട്ടറി രോഹിത് കുമാർ സിംഗ് അവതരിപ്പിച്ചത്. അന്യായമായ വ്യാപാര രീതികളിൽ നിന്നും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിൽ നിന്നും ഉപഭോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള ചട്ടക്കൂട് നൽകുന്ന CCPA യുടെ പരിധിയിലാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. മാർഗനിർദേശങ്ങൾ സോഷ്യൽ മീഡിയയിൽ സ്വാധീനം ചെലുത്തുന്നവരെ തെറ്റായ പ്രചരണം നടത്തുന്നതിൽനിന്ന് തടയുമെന്നും രോഹിത് കമാർ സിംഗ് പ്രതീക്ഷ പ്രകടിപ്പിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കായി പുതിയ മാർഗനിർദേശവുമായി കേന്ദ്രം; ലംഘിച്ചാൽ 50 ലക്ഷം രൂപ വരെ പിഴ
Open in App
Home
Video
Impact Shorts
Web Stories