ബി.ജെ.പിക്ക് നഷ്ടമായത് ദക്ഷിണേന്ത്യയിലെ കരുത്തുറ്റ നേതാവിനെ
1996 മുതല്‍ ആറു തവണ ബംഗളൂരു സൗത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തിയ അനന്ത് കുമാര്‍ കര്‍ണാടക ബി.ജെ.പി അധ്യക്ഷ പദവിയും വഹിച്ചിട്ടുണ്ട്. 1959 ജൂലായ് 22 ന് ബംഗളൂരുവിലാണ് ജനനം. ഹൂബ്ലി കെ.എസ് ആര്‍ട്‌സ് കോളജില്‍ നിന്ന് ബി.എയും ജെ.എസ്.എസ് ലോ കോളജില്‍ നിന്ന് നിയമ ബിരുദവും നേടി. ഡോ. തേജസ്വിനിയാണ് ഭാര്യ. മക്കൾ- ഐശ്വര്യ, വിജേത.
ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ലെന്ന് ശ്രീധരന്‍പിള്ള
advertisement
എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1985 എ.ബി.വി.പി. ദേശീയ സെക്രട്ടറിയായി. തുടര്‍ന്ന് യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി. 1996ൽ ആദ്യമായി ലോക്സഭയിലെത്തി. 1998ലെ വാജ്പേയി മന്ത്രിസഭയില്‍ വ്യോമയാന മന്ത്രിയായി. വാജ്പേയി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായിരുന്നു അനന്ത് കുമാര്‍. 1999ലും എന്‍.ഡി.എ സര്‍ക്കാറില്‍ മന്ത്രിയായി. ടൂറിസം, കായിക,യുവജനക്ഷേമം, സാംസ്‌കാരിക, നഗരവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
വിവാദങ്ങള്‍ക്കിടെ മന്ത്രി ജലീലിന്റെ ബന്ധു കെ.ടി അദീബ് രാജിവച്ചു
2003ല്‍ കര്‍ണാടക ബി.ജെ. പി അധ്യക്ഷനായി. തൊട്ടടുത്ത വർഷം ദേശീയ സെക്രട്ടറിയായി. മോദി സര്‍ക്കാരില്‍ രാസവള വകുപ്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2016ല്‍ പാര്‍ലമെന്ററികാര്യവും ലഭിച്ചു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന് മുൻപാണ് അർബുദ ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി വിദേശത്തേക്ക് പോയി. തിരിച്ച് വന്ന ശേഷം ബംഗളൂരുവിലെ ശങ്കര്‍ ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ചികിത്സയിലായിരുന്നു.
പ്രധാനമന്ത്രി അനുശോചിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ബിജെപി അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. ബംഗളൂരുവിനെ ഹൃദയത്തിലും മനസിലും കൊണ്ടു നടന്നയാളാണ് അനന്ത് കുമാറെന്ന് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ അനുസ്മരിച്ചു.
അനന്ത് കുമാറിന്റെ മൃതദേഹം നാഷണൽ കോളജ് ഗ്രൗണ്ടിൽ പൊതു ദർശനത്തിന് വെക്കും. പ്രധാനമന്ത്രി 10 30 ഓടെ ബംഗളൂരുവിലെത്തി അന്ത്യോപചാരമർപ്പിക്കും. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടക്കമുള്ള കേന്ദ്രമന്ത്രിമാരും ബംഗളൂരുവിലെത്തും. സംസ്കാരം ഇന്ന് വൈകിട്ട് 5ന് ചാമ് രാജ് ശ്മശാനത്തിൽ നടക്കും.