ആരാണ് വിളിച്ചതെന്ന് ഓര്‍മ്മയില്ലെന്ന് ശ്രീധരന്‍പിള്ള
Last Updated:
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തെ പരാമര്‍ശിച്ചു നടത്തിയ പ്രസംഗത്തില്‍ നിലപാട് മാറ്റി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള.
യുവതികള്‍ എത്തിയാല്‍ ക്ഷേത്ര നട അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഉപദേശം തേടുന്നതിനു തന്ത്രി വിളിച്ചെന്നു പറഞ്ഞതാണ് ശ്രീധരന്‍പിള്ള ഇപ്പോള്‍ മാറ്റിപ്പറഞ്ഞത്.
തന്ത്രിയെന്നല്ല തന്ത്രി കുടുംബത്തിലെ ആരെങ്കിലുമാകാം വിളിച്ചതെന്നാണു താന്‍ ഉദ്ദേശിച്ചത്. കണ്ഠര് രാജീവര് വിളിച്ചോ എന്നറിയില്ല. വിളിച്ചിട്ടില്ലെന്ന് രാജീവര് പറഞ്ഞെങ്കില്‍ അതാണ് ശരി. തന്നെ ആരാണ് വിളിച്ചതെന്ന് ഓര്‍മയില്ലെന്നുംശ്രീധരന്‍ പിള്ള പറഞ്ഞു.
യുവതികള്‍ എത്തിയാല്‍ നട അടച്ചിടുന്നതിനെക്കുറിച്ച് രാജീവര് ഉപദേശം ചോദിച്ചെന്നായിരുന്നു പ്രസംഗത്തിനിടെ ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നത്. കോഴിക്കോട് യുവമോര്‍ച്ച യോഗത്തിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ശ്രീധരന്‍ പിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ലെന്നു വ്യക്തമാക്കി തന്ത്രി കണ്ഠര് രാജീവര് രംഗത്തെത്തിയിരുന്നു. ഇക്കാര്യം വിവാദമായതിനെ തുടര്‍ന്ന് ദേവസ്വം നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിനുള്ള മറുപടിയിലാണ് തന്ത്രി ഇക്കാര്യം അറിയിച്ചത്.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 10, 2018 7:36 PM IST