കഴിഞ്ഞ വർഷം ഈ വിഷയത്തിൽ കർശനമായ നിലപാട് കേന്ദ്രസർക്കാർ സ്വീകരിച്ചു. വർഷങ്ങളായി സംസ്ഥാനവിഹിതം ഇല്ലാതെ നിഷ്‌ക്രിമായി കിടന്ന 40,000 കോടിയോളം രൂപ തിരിച്ച് പിടിക്കാൻ തീരുമാനിച്ചു. ഒന്നുകിൽ സംസ്ഥാന വിഹിതവും ചേർത്ത് ചെലവഴിക്കുക അല്ലെങ്കിൽ തിരികെ നൽകുക എന്ന നിലപാട് കർശനമാക്കി. 2023 സാമ്പത്തിക വർഷത്തിൽ 1 ട്രില്യൺ രൂപയുടെ 50 വർഷത്തെ പലിശ രഹിത കാപെക്‌സ് വായ്പ പദ്ധതിയിൽ പങ്കാളിത്തം നേടണമെങ്കിൽ സംസ്ഥാനങ്ങൾ അവരുടെ ട്രഷറികളെ പൊതു ധനകാര്യ മാനേജ്‌മെന്റ് സിസ്റ്റവുമായി (PFMS) ബന്ധിപ്പിക്കണമെന്ന കേന്ദ്രത്തിന്റെ വ്യവസ്ഥയും CSSൽ ചെലവഴിക്കാത്ത ഫണ്ടുകളുടെ വ്യാപ്തിയെത്ര എന്ന് വെളിപ്പെടാൻ സഹായിച്ചു.
advertisement
Also Read-ഇന്ത്യയിൽ നിക്ഷേപം നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ 2023 സാമ്പത്തിക വർഷം യുഎഇ നാലാമത്
2023 മാർച്ചിന്റെ തുടക്കത്തിൽ CSSൽ അനുവദിച്ചിരുന്ന 3.1ലക്ഷം കോടി രൂപയിൽ 1.75 ലക്ഷം കോടി (56%) വിവിധ പദ്ധതികൾ നടപ്പിലാക്കുന്നതിനായി സംസ്ഥാനങ്ങളുടെ സിംഗിൾ നോഡൽ ഏജൻസികളുടെ (SNA) പക്കലായിരുന്നു. 2023 സാമ്പത്തിക വർഷത്തിൽ ഇത്തരം നിഷ്‌ക്രിയ ഫണ്ടുകളിൽ നിന്നുള്ള പലിശയുടെ വിഹിതമായി ഏകദേശം 4,000 കോടി രൂപ കേന്ദ്രസർക്കാരിന് ലഭിച്ചതായാണ് വിവരം.
ചെലവഴിക്കപ്പെടാത്ത ഫണ്ടുകൾ കഴിഞ്ഞ വർഷം ബന്ധപ്പെട്ട പദ്ധതികളിലേക്ക് വഴിതിരിച്ചുവിട്ടപ്പോൾ, അത്തരം ഫണ്ടുകളിൽ നിന്ന് ലഭിക്കുന്ന പലിശയുടെ കേന്ദ്രവിഹിതം നിക്ഷേപിക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ചില സംസ്ഥാനങ്ങൾ അവരുടെ ധനക്കമ്മി പരിഹരിക്കാൻ കേന്ദ്ര ഫണ്ട് ഉപയോഗിച്ചതോടെ കേന്ദ്രം ആ സംസ്ഥാനങ്ങളുടെ മേൽ പിഴപ്പലിശയും ചുമത്തി. കേന്ദ്രവിഹിതം ബന്ധപ്പെട്ട SNA അക്കൗണ്ടുകളിലേക്ക് മാറ്റുന്നതിന് 30 ദിവസത്തിൽ കൂടുതൽ കാലതാമസം വരുത്തിയാൽ 2023 ഏപ്രിൽ 1 മുതൽ പ്രതിവർഷം 7% പിഴ പലിശ ഈടാക്കാനും തീരുമാനിച്ചു.
2024 സാമ്പത്തിക വർഷത്തിൽ സംസ്ഥാനങ്ങൾക്കുള്ള 1.3 ലക്ഷം കോടി രൂപയുടെ പലിശരഹിത കാപെക്‌സ് വായ്പകളിൽ 33.3% ആദ്യ ഗഡുവായി ഓരോ സംസ്ഥാന സർക്കാരിനും അവരുടെ വിഹിതം അനുസരിച്ച് അനുവദിക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്. അതായത് എല്ലാ സംസ്ഥാനങ്ങൾക്കും ചേർത്ത് മൊത്തം 33,300 കോടി രൂപ ലഭിക്കും. ഇതിന് പ്രധാനമായും മൂന്ന് വ്യവസ്ഥകളാണ് ഉള്ളത്. CSS മാനദണ്ഡങ്ങൾ പാലിക്കൽ, സ്കീം തിരിച്ചുള്ള ചെലവ് വിവരങ്ങൾ പങ്കിടൽ, ഓരോ സ്കീമിനും സിംഗിൾ നോഡൽ ഏജൻസി അക്കൗണ്ടിൽ നേടിയ പലിശയുടെ കേന്ദ്രത്തിന്റെ വിഹിതം നിക്ഷേപിച്ചതിന്റെ തെളിവ് ഹാജരാക്കൽ എന്നിവയാണ് പ്രധാന മാനദണ്ഡങ്ങൾ.