TRENDING:

ചന്ദ്രയാൻ-3: വിക്രം ലാൻഡർ വേർപെട്ടു; ഇന്ത്യയുടെയും റഷ്യയുടെയും ചാന്ദ്ര ദൗത്യങ്ങൾ അവസാന ഘട്ടത്തിലേക്ക്

Last Updated:

ചന്ദ്രോപരിതലത്തിൽ നിന്ന് 100 കി.മീ. മുകളിൽ വെച്ചാണ് ലാൻഡർ വേർപെട്ടത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ബെംഗളൂരു: 34 ദിവസം മുമ്പ് വിക്ഷേപിച്ച ഇന്ത്യയുടെ  ചന്ദ്രയാൻ 3ന്റെ ലാൻഡിംഗ് മൊഡ്യൂൾ, പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ടു. ഇത് വിജയകരമായിരുന്നു എന്നും അടുത്ത ഘട്ടമായ ഡീ ബൂസ്റ്റിംഗ് നാളെ വൈകിട്ട് നാലിന് നടക്കുമെന്നും ഐഎസ്ആർഒ അറിയിച്ചു. ഓഗസ്റ്റ് 23നാണ് ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുക. ചന്ദ്രോപരിതലത്തിൽ നിന്ന് 100 കി.മീ. മുകളിൽ വെച്ചാണ് ലാൻഡർ വേർപെട്ടത്.
 (PTI Photo/File)
(PTI Photo/File)
advertisement

ചന്ദ്രയാൻ -3 വിജയകരമായി ചന്ദ്രനുചുറ്റും വൃത്താകൃതിയിലുള്ള അവസാനഘട്ട ഭ്രമണപഥം പൂർത്തിയാക്കിയതായി ഐഎസ്ആർഒ നേരത്തെ അറിയിച്ചിരുന്നു..

ഇന്ത്യയുടെ ചന്ദ്രയാൻ -3 ഉം റഷ്യയുടെ ലൂണ -25 ഉം അടുത്തയാഴ്ച സോഫ്റ്റ് ലാൻഡിങ്ങിനായി തയ്യാറെടുക്കുകയാണ്. ചന്ദ്രന്റെ അജ്ഞാത ദക്ഷിണധ്രുവത്തിലേക്ക് ആര് ആദ്യം എത്തുമെന്ന കടുത്ത മത്സരം തന്നെയാണ് ബഹിരാകാശത്ത് നടക്കുക.

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ആദ്യമായി ഇറങ്ങാൻ ലക്ഷ്യമിട്ട് ചന്ദ്രയാൻ -3 ആണ് ആദ്യം യാത്ര പുറപ്പെട്ടത് എങ്കിലും ലൂണ-25- ഓഗസ്റ്റ് 21 നോ 23 നോ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് വിലയിരുത്തുന്നത്. ഇതിന് തൊട്ടുപിന്നാലെ ഓഗസ്റ്റ് 23 നോ 24 നോ ആയി ചന്ദ്രയാൻ 3 ഉം ചാന്ദ്രോപരിത്തലത്തിലിറങ്ങും എന്നും ഐഎസ്‌ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പരമ്പരയിലെ മൂന്നാമത്തെ ദൗത്യമായ ചന്ദ്രയാൻ- 3 ജൂലൈ 14 ന് വിക്ഷേപിച്ച് ഓഗസ്റ്റ് 5 ന് വിജയകരമായി ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചിരുന്നു. വിക്ഷേപിച്ച് 40 ദിവസത്തിനുള്ളിൽ തന്നെ സോഫ്റ്റ് ലാൻഡിംഗ് ശ്രമത്തിനുള്ള തയ്യാറെടുപ്പിനായി ചന്ദ്രയാൻ 3 അതിന്റെ ഭ്രമണപഥം സൂക്ഷ്മമായി ക്രമീകരിക്കുന്നുമുണ്ട്.

advertisement

1976-ലെ സോവിയറ്റ് കാലഘട്ടത്തിലെ ലൂണ-24 ദൗത്യം കഴിഞ്ഞ് ഏകദേശം അഞ്ച് പതിറ്റാണ്ടിനു ശേഷം റഷ്യ നടത്തുന്ന ആദ്യ ചാന്ദ്രദൗത്യം ആണ് ലൂണ-25. ഓഗസ്റ്റ് 10-നാണ് ലൂണ 25 വിക്ഷേപിച്ചത്. അതിനാൽ ഓഗസ്റ്റ് 21-ന് ഏകദേശം 11 ദിവസത്തിനുള്ളിൽ തന്നെ ഇതിന് ലാൻഡിംഗ് നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.

Also Read- ആരാണ് ഋതു കരിദാല്‍? ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉൾപ്പെട്ട ഇന്ത്യയുടെ സ്വന്തം ‘റോക്കറ്റ് വുമൺ’

advertisement

വളരെ ഭാരം കുറഞ്ഞ രീതിയിലുള്ള രൂപകല്പനയും കാര്യക്ഷമമായ ഇന്ധന സംഭരണവുമാണ് ലൂണ 25-നെ ദ്രുതഗതിയിൽ ചന്ദ്രോപരിത്തലത്തില്‍ എത്തിക്കാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ” ഓരോ ദൗത്യത്തിൽ നിന്നും ലഭിക്കുന്ന അറിവ് ചന്ദ്രന്റെ ഭൂതകാലത്തെയും സാധ്യതകളെയും കുറിച്ചുള്ള നമ്മുടെ ധാരണയെ സമ്പന്നമാക്കും. ഞങ്ങളുടെ സംയുക്ത പരിശ്രമത്തിന്റെ ആകെത്തുകയായിരിക്കും ഇത്,” എന്ന് ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സിലെ ശാസ്ത്രജ്ഞൻ ക്രിസ്ഫിൻ കാർത്തിക്ക് മാധ്യമങ്ങളോട് വ്യക്തമാക്കി.

രണ്ട് ദൗത്യങ്ങളുടെയും വ്യത്യസ്ത ആഗമന സമയത്തിന് ഒരു പ്രധാന കാരണം അവയുടെ ഭാരത്തിലും ഇന്ധനക്ഷമതയിലും വരുന്ന ഏറ്റക്കുറച്ചിൽ തന്നെയാണ്. അതായത് 3,800 കിലോഗ്രാമിനേക്കാൾ ഭാരം വരുന്ന ചന്ദ്രയാൻ -3 യെ അപേക്ഷിച്ച് ലൂണ-25 ന്റെ ഭാരം 1,750 കിലോഗ്രാം മാത്രമാണ്. ഈ കുറഞ്ഞ ഭാരം കൊണ്ടു തന്നെ ലൂണ-25 ആദ്യം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെത്താനാണ് സാധ്യതയെന്നും ശാസ്ത്രജ്ഞർ അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
ചന്ദ്രയാൻ-3: വിക്രം ലാൻഡർ വേർപെട്ടു; ഇന്ത്യയുടെയും റഷ്യയുടെയും ചാന്ദ്ര ദൗത്യങ്ങൾ അവസാന ഘട്ടത്തിലേക്ക്
Open in App
Home
Video
Impact Shorts
Web Stories