ആരാണ് ഋതു കരിദാല്‍? ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉൾപ്പെട്ട ഇന്ത്യയുടെ സ്വന്തം 'റോക്കറ്റ് വുമൺ'
- Published by:Arun krishna
- news18-malayalam
Last Updated:
ദൗത്യത്തിൽ പ്രധാന പങ്കു വഹിക്കുന്ന വനിതാ ശാസ്ത്രജ്ഞയായ ഋതു കരിദാലിനെക്കുറിച്ച് കൂടുതൽ അറിയാം.
ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ- 3 ഇന്ന് ഉച്ചയ്ക്ക് 2.35 ന് ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് വിക്ഷേപിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയുടെ സ്വന്തം ‘റോക്കറ്റ് വുമൺ’ എന്ന് അറിയപ്പെടുന്ന ഋതു കരിദാല്‍ ശ്രീവാസ്തവ ഇതിന് നേതൃത്വം നൽകുന്നവരിൽ മുൻനിരയിലാണ്. ഈ ദൗത്യത്തിൽ പ്രധാന പങ്കു വഹിക്കുന്ന വനിതാ ശാസ്ത്രജ്ഞയായ ഋതു കരിദാലിനെക്കുറിച്ച് കൂടുതൽ അറിയാം.
മാർസ് ഓർബിറ്റർ മിഷൻ യാഥാർത്ഥ്യമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ഐഎസ്ആർഒയിലെ മുതിർന്ന ശാസ്ത്രജ്ഞയാണ് ഋതു കരിദാൽ ശ്രീവാസ്തവ എന്ന് ലോക സാമ്പത്തിക ഫോറം വിലയിരുത്തുന്നു. 1996-ൽ ലഖ്‌നൗ സർവകലാശാലയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ എംഎസ്‌സിയും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ഐഐഎസ്‌സി) നിന്ന് എംടെക്കും നേടി. ലക്നൗ സര്‍വകലാശാലയിലെ ഏറ്റവും മിടുക്കിയായ വിദ്യാര്‍ത്ഥിയായിരുന്നു ഋതു കരിദാൽ എന്നാണ് അവിടത്തെ അദ്ധ്യാപകര്‍ അടക്കമുള്ളവരുടെ അഭിപ്രായം.
advertisement
അതേസമയം വളരെ ചെറുപ്രായത്തിൽ തന്നെ ഋതു കരിദാൽ ബഹിരാകാശ പര്യവേക്ഷണത്തിൽ ഉള്ള തന്റെ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. ഐഎസ്ആർഒയുടെയും അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെയും ബഹിരാകാശ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട വാർത്താ ലേഖനങ്ങൾ ശേഖരിക്കുന്നത് സ്കൂൾ പഠനകാലത്ത് ഋതുവിന്റെ പ്രധാന ഹോബികളിൽ ഒന്നായിരുന്നു. അങ്ങനെ 1997 നവംബറിൽ ആണ് ഋതു ഐ എസ് ആര്‍ ഒയിൽ പ്രവേശിച്ചത്. തുടർന്ന് ഐഎസ്ആർഒയുടെ നിരവധി അഭിമാനകരമായ ദൗത്യങ്ങളില്‍ ഋതു കരിദാൽ പ്രവർത്തിച്ചു. കൂടാതെ നിരവധി ദൗത്യങ്ങളുടെ ഓപ്പറേഷൻസ് ഡയറക്ടറുടെ ഉത്തരവാദിത്തവും അവർ കൈകാര്യം ചെയ്തിട്ടിട്ടുണ്ട്. നിലവിൽ അന്താരാഷ്ട്ര, ദേശീയ പ്രസിദ്ധീകരണങ്ങളിലടക്കം 20 ലധികം പ്രബന്ധങ്ങളും ഋതു കരിദാൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
July 14, 2023 2:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ആരാണ് ഋതു കരിദാല്‍? ചന്ദ്രയാൻ 3 ദൗത്യത്തിൽ ഉൾപ്പെട്ട ഇന്ത്യയുടെ സ്വന്തം 'റോക്കറ്റ് വുമൺ'