TRENDING:

ചന്ദ്രയാന്‍ 3: ചന്ദ്രോപരിതലത്തില്‍ നിന്ന് ആദ്യ ചിത്രങ്ങള്‍ വിക്രം ലാന്‍ഡര്‍ അയച്ച് തുടങ്ങി

Last Updated:

സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിശേഷം വിക്രം ലാന്‍ഡറുമായി ആശയവിനിമയം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആകാംഷയും പ്രതീക്ഷയും വാനോളമുയര്‍ത്തിയ നിമിഷങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 ചന്ദ്രോപരിതലത്തില്‍ ലാന്‍ഡ് ചെയ്തു. ആരാലും എത്തിപ്പെടാതിരുന്ന ദക്ഷിണധ്രുവത്തിന്‍റെ സങ്കീര്‍ണതകളിലേക്ക് ശാസ്ത്രലോകത്തെ വരും ദിവസങ്ങളില്‍ കൂട്ടിക്കൊണ്ടുപോകുന്നത് ചന്ദ്രയാന്‍റെ വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറുമായിരിക്കും.
advertisement

മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ഒരുപാട് പഠിച്ചു; കഠിനാധ്വാനത്തിന് ഫലമുണ്ടായെന്ന് ISRO ചെയര്‍മാന്‍ ഡോ.എസ് സോമനാഥ്

സോഫ്റ്റ് ലാന്‍ഡിങ് വിജയകരമായി പൂര്‍ത്തിയാക്കിശേഷം വിക്രം ലാന്‍ഡറുമായി ആശയവിനിമയം ആരംഭിച്ചതായി ഐഎസ്ആര്‍ഒ അറിയിച്ചു. ചന്ദ്രോപരിതലത്തില്‍ നിന്ന് ലാന്‍ഡര്‍ പകര്‍ത്തിയ ചിത്രങ്ങളും എക്സ് പ്ലാറ്റ്ഫോമിലൂടെ ഇസ്രോ പങ്കുവെച്ചു.

ലാന്‍ഡിങ്ങിന് ശേഷം വിക്രം ലാന്‍ഡറിലെ ക്യാമറ പകര്‍ത്തിയ ലാന്‍ഡിങ് സൈറ്റിന്‍റെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ചന്ദ്രോപരിതലത്തില്‍ പതിഞ്ഞ ലാന്‍ഡറിന്‍റെ കാലുകളുടെ ഭാഗവും നിഴലിനൊപ്പം പതിഞ്ഞിട്ടുണ്ട്.

advertisement

വിജയകരമായി ലാന്‍ഡിങ് പൂര്‍ത്തിയാക്കിയ ശേഷം ‘ഇന്ത്യ,,ഞാന്‍ എന്‍റെ ലക്ഷ്യത്തിലെത്തി ഒപ്പം നിങ്ങളും’ എന്ന സന്ദേശമാണ് ഇസ്രോ എക്സില്‍ കുറിച്ചത്.

advertisement

ഇന്ത്യന്‍ സമയം 5.45ന് ആരംഭിച്ച സോഫ്റ്റ് ലാന്‍ഡിങ്ങ് പ്രക്രിയ 6.03 ഓടെ പൂര്‍ത്തിയായി. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിലേക്ക്  സുരക്ഷിതമായി ലാന്‍ഡര്‍ ഇറങ്ങി.അമേരിക്ക, സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയും മാറി. ഒപ്പം ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തമായി.

മലയാളം വാർത്തകൾ/ വാർത്ത/India/
ചന്ദ്രയാന്‍ 3: ചന്ദ്രോപരിതലത്തില്‍ നിന്ന് ആദ്യ ചിത്രങ്ങള്‍ വിക്രം ലാന്‍ഡര്‍ അയച്ച് തുടങ്ങി
Open in App
Home
Video
Impact Shorts
Web Stories