മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ഒരുപാട് പഠിച്ചു; കഠിനാധ്വാനത്തിന് ഫലമുണ്ടായെന്ന് ISRO ചെയര്‍മാന്‍ ഡോ.എസ് സോമനാഥ്
- Published by:Arun krishna
- news18-malayalam
Last Updated:
വരും ദിവസങ്ങളിൽ കൂടുതൽ ദൗത്യങ്ങൾ ഐഎസ്ആർഒ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ ബഹിരാകാശ ചരിത്രത്തിലെ നാഴികക്കല്ലായി മാറിയ ചന്ദ്രയാന്‍ 3 ദൗത്യന്‍റെ വിജയത്തില്‍ സന്തോഷം പങ്കുവെച്ച് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ.എസ്.സോമനാഥ്. ‘ഞങ്ങൾ എല്ലാവരും വളരെ സന്തോഷത്തിലാണ്. സോഫ്റ്റ് ലാൻഡിംഗിനെക്കുറിച്ച് ഞങ്ങൾക്കെല്ലാം ഉറച്ച ആത്മവിശ്വാസമുണ്ടായിരുന്നു. അത്രയധികം ഉറപ്പുണ്ടായിരുന്നു ഞങ്ങള്‍ക്ക്. ലാന്‍ഡര്‍ സഞ്ചരിക്കുന്ന വേഗതയിൽ ഞങ്ങൾക്കെല്ലാം തൃപ്തിയുണ്ടായിരുന്നു.
മുൻകാല അനുഭവങ്ങളിൽ നിന്ന് നമ്മൾ ഒരുപാട് പഠിച്ചു. ചന്ദ്രയാൻ 1-ൽ നിന്ന് ആരംഭിച്ച വർഷങ്ങൾ നീണ്ട യാത്രയാണിത്. കഠിനാധ്വാനത്തിന് ഫലമുണ്ടായി’- സോമനാഥ് പറഞ്ഞു. ചന്ദ്രോപരിതലത്തിൽ ഇന്ത്യ നടത്തിയ സോഫ്റ്റ് ലാന്‍ഡിങ്ങ് തീര്‍ത്തും കുറ്റമറ്റതായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
സോഫ്റ്റ് ലാൻഡിംഗിൽ നിന്ന് നമ്മള്‍ പല ലക്ഷ്യങ്ങളും നേടിയിട്ടുണ്ട്. വളരെ ആവേശകരമായ 14 ദിവസങ്ങളാണ് ഇനി നമുക്ക് മുന്നിലുള്ളത്. രാജ്യത്തെ ഓരോ വ്യക്തിയും ദൗത്യത്തിന്റെ വിജയം ആഘോഷിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ദൗത്യങ്ങൾ ഐഎസ്ആർഒ ആസൂത്രണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യന്‍ സമയം 5.45ന് ആരംഭിച്ച പ്രക്രിയ 6.03 ഓടെ പൂര്‍ത്തിയായി.അമേരിക്ക, സോവിയറ്റ് യൂണിയൻ ചൈന ഇവർക്കൊപ്പം എലൈറ്റ് ഗ്രൂപ്പിൽ ചന്ദ്രനിലിറങ്ങുന്ന നാലാമത്തെ രാജ്യമായി ഇന്ത്യയും മാറി. ഒപ്പം ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന ആദ്യ രാജ്യമെന്ന ബഹുമതിയും ഇന്ത്യയ്ക്ക് സ്വന്തമായി.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore,Bangalore,Karnataka
First Published :
August 23, 2023 7:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
മുന്‍കാല അനുഭവങ്ങളില്‍ നിന്ന് ഒരുപാട് പഠിച്ചു; കഠിനാധ്വാനത്തിന് ഫലമുണ്ടായെന്ന് ISRO ചെയര്‍മാന്‍ ഡോ.എസ് സോമനാഥ്