TRENDING:

കേരളത്തിൽ ബിജെപിയുടെ മറ്റു സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ എംഎൽഎമാർ പ്രചാരണത്തിന് വീടുകയറും

Last Updated:

പ്രധാനമന്ത്രി നരേന്ദ്ര മോദി 2021-ലും 2024-ലും ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങൾ പ്രചാരണത്തിന്റെ പ്രധാന ഘടകമായിരിക്കും

advertisement
റിപ്പോർട്ട് ചെയ്തത് : മധുപർണ ദാസ് (ന്യൂസ്18)
News18
News18
advertisement

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ക്രിസ്ത്യൻ വോട്ടുകൾ ലക്ഷ്യമിട്ട് ബിജെപി പുതിയ തന്ത്രങ്ങൾ മെനയുന്നു. പ്രസംഗങ്ങളിലൂടെയല്ല, മറിച്ച് ജനങ്ങളെ നേരിട്ടുകണ്ട് സ്വാധീനിക്കാനാണ് പാർട്ടിയുടെ തീരുമാനമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി ഗോവ, നാഗാലാൻഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള 18 ക്രിസ്ത്യൻ എംഎൽഎമാരെ കേരളത്തിലെ 37 മണ്ഡലങ്ങളിൽ പ്രചാരണത്തിനായി നിയോഗിക്കുമെന്നാണ് സൂചന.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതോടെ ഇവർ കേരളത്തിലെത്തി ക്രിസ്ത്യൻ മുൻതൂക്കമുള്ള ജില്ലകളിൽ വീടുതോറുമുള്ള പ്രചാരണത്തിന് നേതൃത്വം നൽകുകയും ചെയ്യും. ബിജെപി ഭരണത്തിന് കീഴിൽ ക്രൈസ്തവ ജനവിഭാഗങ്ങൾ സുരക്ഷിതരാണെന്നും അവർക്ക് അർഹമായ രാഷ്ട്രീയ പ്രാതിനിധ്യം ലഭിക്കുന്നുണ്ടെന്നും ബോധ്യപ്പെടുത്തുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.

advertisement

പ്രധാനമന്ത്രി നരേന്ദ്ര മോദി 2021-ലും 2024-ലും ഫ്രാൻസിസ് മാർപാപ്പയുമായി നടത്തിയ കൂടിക്കാഴ്ചകളുടെ ദൃശ്യങ്ങൾ പ്രചാരണത്തിന്റെ പ്രധാന ഘടകമായിരിക്കും. സഭയുമായുള്ള പാർട്ടിയുടെ ആത്മബന്ധത്തിന്റെ പ്രതീകമായി ഇക്കാര്യം വോട്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കും. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിന്നിരുന്ന സിറോ മലബാർ സഭയുൾപ്പെടെയുള്ള വിഭാഗങ്ങൾക്കിടയിൽ ബിജെപിക്ക് ഇപ്പോൾ സ്വീകാര്യത ലഭിക്കുന്നു എന്ന വിശ്വാസം പാർട്ടിക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

തീവ്ര നിലപാടുകളെക്കുറിച്ചുള്ള ക്രൈസ്തവ സമൂഹത്തിന്റെ ആശങ്കകൾ തങ്ങൾക്കനുകൂലമാക്കാൻ പാർട്ടി ശ്രമിക്കുന്നുണ്ട്. കൂടാതെ, കേന്ദ്ര സർക്കാരിന്റെ ഭവന നിർമ്മാണം, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയ ക്ഷേമ പദ്ധതികൾ മതവിവേചനമില്ലാതെ എല്ലാവരിലും എത്തുന്നുണ്ടെന്ന വസ്തുതയും പ്രചാരണത്തിൽ സജീവമാക്കും.

advertisement

കേരളത്തിലെ ക്രിസ്ത്യൻ വോട്ട് വിഹിതത്തിൽ ബിജെപി രേഖപ്പെടുത്തുന്ന ക്രമാനുഗതമായ വളർച്ച ഈ നീക്കത്തിന് ആത്മവിശ്വാസം പകരുന്നു. 2019-ൽ വെറും 2 ശതമാനമായിരുന്ന പിന്തുണ 2024-ഓടെ 10 ശതമാനത്തോളമായി ഉയർന്നിട്ടുണ്ട്. കോട്ടയം, എറണാകുളം തുടങ്ങിയ മധ്യ തിരുവിതാംകൂർ ജില്ലകളിലെ വോട്ടുകൾ പിടിച്ചെടുക്കാൻ കഴിഞ്ഞാൽ വലിയ രാഷ്ട്രീയ അട്ടിമറി സാധ്യമാകുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാർട്ടി ക്രൈസ്തവ വിരുദ്ധമാണെന്ന പ്രചാരണത്തെ പ്രതിരോധിക്കാൻ ഇതര സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ ജനപ്രതിനിധികളുടെ സാന്നിധ്യം സഹായിക്കുമെന്ന് അവർ വിശ്വസിക്കുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ ചില പ്രദേശങ്ങളിൽ കണ്ട അനുകൂലമായ പ്രതികരണങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ ക്യാമ്പ്. വരും ദിവസങ്ങളിൽ സഭാ നേതാക്കളുമായും ബിഷപ്പുമാരുമായും കൂടുതൽ ആഴത്തിലുള്ള ആശയവിനിമയത്തിനും പാർട്ടി പദ്ധതിയിടുന്നു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കേരളത്തിൽ ബിജെപിയുടെ മറ്റു സംസ്ഥാനങ്ങളിലെ ക്രിസ്ത്യൻ എംഎൽഎമാർ പ്രചാരണത്തിന് വീടുകയറും
Open in App
Home
Video
Impact Shorts
Web Stories