TRENDING:

ചരിത്ര തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; 25 വർഷങ്ങൾക്കു ശേഷം ഗാന്ധി ഇതര നേതാവ് നേതൃസ്ഥാനത്തേക്ക്

Last Updated:

കോൺഗ്രസിനെ സംബന്ധിച്ച് ചരിത്ര തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: എഐസിസി അധ്യക്ഷ തെരെഞ്ഞെടുപ്പ് നാളെ. രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെയാണ് വോട്ടെടുപ്പ്. പിസിസി ആസ്ഥാനങ്ങളിലും എഐസിസിസ് ആസ്ഥാനത്തുമാണ് പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കുക. സ്ഥാനാർത്ഥികളായ മല്ലികാർജുൻ ഖാർഗെ ഇന്ന് കർണാടകത്തിലും ശശി തരൂർ ഇന്ന് ലഖ്‌നൗവിലുമാണ് പ്രചാരണം നടത്തിയത്. തരൂർ നാളെ കെപിസിസി ആസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തും.
advertisement

കോൺഗ്രസിനെ സംബന്ധിച്ച് ചരിത്ര തെരഞ്ഞെടുപ്പാണ് നാളെ നടക്കുന്നത്. 25 ത്തോളം വർഷങ്ങൾക്കു ശേഷമാണ് ഗാന്ധി കുടുംബത്തിൽ നിന്നല്ലാത്ത ഒരു നേതാവ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.

Also Read- പ്രസിഡൻറ് സ്ഥാനത്തേക്കുള്ള മത്സരം വെല്ലുവിളി നിറഞ്ഞത്; ക്യാപ്റ്റനാവാൻ തന്നെയാണ് തീരുമാനമെന്ന് തരൂർ‌

തെരഞ്ഞെടുപ്പിനെ കുറിച്ച് അറിയേണ്ടതെല്ലാം

  • വിവിധ സംസ്ഥാനങ്ങളിൽ നിന്നായി ഒൻപതിനായിരത്തിലധികം പേരാണ് അധ്യക്ഷ തെരെഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുക. ബുധനാഴ്ചയാണ് വോട്ടെണ്ണൽ.
  • advertisement

  • ഡൽഹിയിലെ എഐസിസി ആസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 65 ഓളം പോളിങ് ബൂത്തുകളിലുമാണ് വോട്ടെടുപ്പ്.
  • രാവിലെ പത്ത് മണി മുതൽ വൈകിട്ട് 4 മണിവരെയാണ് വോട്ടെടുപ്പ് സമയം. അനുകൂലിക്കുന്ന സ്ഥാനാർത്ഥിക്ക് നേരെ 'ശരി' ചിഹ്നം മാർക്ക് ചെയ്താണ് വോട്ട് രേഖപ്പെടുത്തേണ്ടത്.
  • കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയും കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും എഐസിസി ആസ്ഥാനത്തായിരിക്കും വോട്ട് രേഖപ്പെടുത്തുക. ഭാരത് ജോഡോ യാത്ര നടത്തുന്ന രാഹുൽ ഗാന്ധി കർണാടകയിലെ ബല്ലാരിയിലായിരിക്കും വോട്ട് രേഖപ്പെടുത്തുക. അദ്ദേഹത്തോടൊപ്പം 40 ഓളം വരുന്ന പിസിസി പ്രതിനിധികളും വോട്ട് രേഖപ്പെടുത്തും.
  • advertisement

  • എഐസിസി ജനറൽ സെക്രട്ടറിമാർ/സംസ്ഥാന ഇൻ-ചാർജുകൾ, സെക്രട്ടറിമാർ, ജോയിന്റ് സെക്രട്ടറിമാർ എന്നിവർക്ക് അവരുടെ നിയുക്ത സംസ്ഥാനത്ത് വോട്ട് ചെയ്യാൻ അനുവാദമില്ല.
  • വോട്ടെടുപ്പിന് ശേഷം സീൽ ചെയ്ത പെട്ടികൾ ഡൽഹിയിലെ എഐസിസി ആസ്ഥാനത്തെ സ്‌ട്രോങ് റൂമിൽ സൂക്ഷിക്കും.
  • ഒരു പ്രത്യേക സംസ്ഥാനത്ത് നിന്ന് സ്ഥാനാർത്ഥിക്ക് എത്ര വോട്ട് ലഭിച്ചുവെന്ന് അറിയാതിരിക്കാൻ വോട്ടെണ്ണൽ ആരംഭിക്കുന്നതിന് മുമ്പ് ബാലറ്റ് പേപ്പറുകൾ മിക്സ് ചെയ്യും.
  • കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിൽ ആറാം തവണയാണ് കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടക്കുന്നത്.
  • advertisement

  • 2000-ലാണ് ഇതിനു മുമ്പ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. അന്ന് സോണിയാ ഗാന്ധിയോട് ജിതേന്ദ്ര പ്രസാദ് പരാജയപ്പെട്ടു.

മലയാളം വാർത്തകൾ/ വാർത്ത/India/
ചരിത്ര തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; 25 വർഷങ്ങൾക്കു ശേഷം ഗാന്ധി ഇതര നേതാവ് നേതൃസ്ഥാനത്തേക്ക്
Open in App
Home
Video
Impact Shorts
Web Stories