കശ്മീർ താഴ്‌വരയിലെ യഥാർത്ഥ ഭീകരവാദികൾ ആരൊക്കെയാണെന്ന് തിരിച്ചറിഞ്ഞു വരികയാണ്. ദേവീന്ദർ സിങ്ങിന് പകരം ദേവീന്ദർ ഖാൻ ആയിരുന്നെങ്കിൽ ആർ എസ് എസ് ഇങ്ങനയാണോ പ്രതികരിക്കുകയെന്നും അധീർ രഞ്ജൻ ചൗധരി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന്റെ ശത്രുക്കൾ ജാതി-മത-വർണ്ണ ഭേദമന്യെ എതിർക്കപ്പെടേണ്ടവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read-തീവ്രവാദികൾക്ക് അഭയം നല്‍കിയത് സ്വന്തം വീട്ടിൽ; ഡിവൈഎസ്പി ദവീന്ദർ സിംഗിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
ശനിയാഴ്ചയാണ് ഭീകരര്‍ക്കൊപ്പം പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ടായ ദേവേന്ദ്ര സിങ്ങിനെ കസ്റ്റഡിയിലെടുത്തത്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തലവന്‍ സെയ്ദ് നവീദ് മുഷ്താഖ്, തീവ്രവാദിയായ റാഫി റാത്തര്‍, ഇര്‍ഫാന്‍ ഷാഫി മിര്‍ എന്നിവരായിരുന്നു ഇവര്‍ക്കൊപ്പമുണ്ടായിരുന്നത്. ദവീന്ദർ തീവ്രവാദികളില്‍നിന്ന് ലക്ഷങ്ങള്‍ വാങ്ങി അവരെ സഹായിക്കുകയായിരുന്നെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.. ബാനിഹാള്‍ തുരങ്കം കടക്കുന്നതിന് സഹായിക്കുന്നതിനായി ഇയാള്‍ തീവ്രവാദികളോട് 12 ലക്ഷം രൂപ ആവശ്യപ്പെട്ടതായി പ്രാഥമിക ചോദ്യം ചെയ്യലില്‍ വ്യക്തമായതായി പൊലീസ് പറയുന്നു.
advertisement
ലോക്സഭാ തിരഞ്ഞെടുപ്പിൽ അടക്കം പുൽവാമ ആക്രമണത്തെ ബിജെപി രാഷ്ട്രീയമായി മുതലെടുക്കുകയാണെന്ന് കോൺഗ്രസ് നേരത്തെ വിമർശനമുന്നയിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരി 14നാണ് സിആർപിഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിൽ നൂറുകിലോയാളം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനവുമായി ജയ്ഷ്-ഇ-മുഹമ്മദ് ചാവേർ ഭീകരന്‍ ആക്രമണം നടത്തിയത്.40 സൈനികരാണ് അന്ന് കൊല്ലപ്പെട്ടത്. ഇത്രയും സ്ഫോടക വസ്തുക്കൾ ഭീകരരുടെ പക്കലെത്തിയത് സംബന്ധിച്ചും കശ്മീരിൽ അവരുടെ എളുപ്പത്തിലുള്ള നീക്കങ്ങളെക്കുറിച്ചും അന്നേ ചോദ്യങ്ങൾ ഉയർന്നിരുന്നു.
എന്നാൽ സംഭവത്തിൽ പാക് ബന്ധം വ്യക്തമായി എന്നായിരുന്നു കേന്ദ്രം പ്രതികരിച്ചിരുന്നത്. പക്ഷെ ദവീന്ദർ സിംഗിന്‍റെ അറസ്റ്റോടെ പുൽവാമ വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്.