തീവ്രവാദികൾക്ക് അഭയം നല്‍കിയത് സ്വന്തം വീട്ടിൽ; ഡിവൈഎസ്പി ദവീന്ദർ സിംഗിന്റെ ചോദ്യം ചെയ്യൽ തുടരുന്നു

ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ദവീന്ദർ സിംഗ് രണ്ട് ദിവസം മുൻപാണ് തീവ്രവാദികളെ കശ്മീര്‍ വിടാൻ സഹായിക്കുന്നതിനിടെ അവർക്കൊപ്പം പിടിയിലായത്

News18 Malayalam | news18
Updated: January 14, 2020, 2:28 PM IST
തീവ്രവാദികൾക്ക് അഭയം നല്‍കിയത് സ്വന്തം വീട്ടിൽ; ഡിവൈഎസ്പി ദവീന്ദർ സിംഗിന്റെ ചോദ്യം ചെയ്യൽ തുടരുന്നു
Davinder Singh
  • News18
  • Last Updated: January 14, 2020, 2:28 PM IST
  • Share this:
ശ്രീനഗർ: ജമ്മു കാശ്മീരിൽ തീവ്രവാദികൾക്കൊപ്പം പിടിയിലായ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ദവീന്ദർ സിംഗിന്റെ ചോദ്യം ചെയ്യൽ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കവെ കഴിഞ്ഞ ദിവസം ഇയാളെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ദവീന്ദർ സിംഗിനൊപ്പം അറസ്റ്റിലായവർ ഉൾപ്പെടെ മൂന്ന് തീവ്രവദികൾക്ക് ഇയാൾ ആർമി ഹെഡ്ക്വാർട്ടേഴ്സിന് സമീപമുള്ള സ്വന്തം വീട്ടിൽ തന്നെ അഭയം നൽകിയിരുന്നതായും ഇതിനിടെ കണ്ടെത്തിയിട്ടുണ്ട്.

അഭിഭാഷകനായ ഇര്‍ഫാൻ എന്നയാളാണ് ഇവരെ ദവീന്ദറിന്റെ വീട്ടിലെത്തിച്ചതെന്നും. ഇയാൾ തീവ്രവാദ സംഘങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്ന ആളാണെന്നുമാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

Also Read-തീവ്രവാദികൾക്കൊപ്പം കാറിൽ: കശ്മീരിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ കസ്റ്റഡിയില്‍

ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ സ്വർണ്ണമെഡൽ നേടിയ ദവീന്ദർ സിംഗ് രണ്ട് ദിവസം മുൻപാണ് തീവ്രവാദികളെ കശ്മീര്‍ വിടാൻ സഹായിക്കുന്നതിനിടെ അവർക്കൊപ്പം പിടിയിലായത്. ശ്രീനഗർ എയർപോർട്ടിലെ ആന്റി ഹൈജാക്കിംഗ് സ്ക്വാഡ് ഡിവൈഎസ്പി ആയിരുന്ന ദവീന്ദ‍ർ, ഹിസ്ബുള്‍ മുജാഹിദീന്റെ ഉന്നത നേതാവ് നവീദ് ബാബ, ഇർഫാൻ എന്നിവർക്കൊപ്പം ഒരു യാത്രാമധ്യേയാണ് പൊലീസ് പിടിയിലാകുന്നത്. തുടർന്ന് ദവീന്ദറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ കൈത്തോക്കുകൾ ഉൾപ്പെടെ ആയുധ ശേഖരവും കണ്ടെത്തിയിരുന്നു.

രണ്ട് ദിവസമായി അന്വേഷണ സംഘം ദവീന്ദറിനെ ചോദ്യം ചെയ്തു വരികയാണ്.കീഴടങ്ങാനെത്തിയ ഭീകരർക്കൊപ്പമാണ് താനെത്തിയതും ഇവരെ ഉപയോഗപ്പെടുത്തി ഉന്നത തീവ്രവാദ നേതാക്കളിലേക്കെത്താനുള്ള ശ്രമങ്ങളിലായിരുന്നുവെന്നുമൊക്കെയുള്ള വാദങ്ങൾ തുടക്കത്തിൽ ദവീന്ദര്‍ നിരത്തിയെങ്കിലും അതൊന്നും അന്വേഷണസംഘം മുഖവിലയ്ക്കെടുത്തിട്ടില്ല.

Also Read-തീവ്രവാദികളുടെ കൈയിൽ നിന്ന് ജമ്മു കശ്മീരിലെ പൊലീസ് ഉദ്യോഗസ്ഥൻ വാങ്ങിയത് 12 ലക്ഷം രൂപ; പ്രാരംഭ അന്വേഷണം തുടങ്ങി

 

ഇതാദ്യമായല്ല ദവീന്ദർ സിംഗ് വാർത്തകളിൽ വരുന്നത്. നേരത്തെ പാർലമെന്റ് ആക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്സൽ ഗുരു അഭിഭാഷകന് അയച്ച കത്തിൽ തന്നെ കുടുക്കിയത് ദവീന്ദർ സിംഗാണെന്ന് പറഞ്ഞിരുന്നു. കേസിലെ പ്രതികളിലൊരാൾക്ക് സഹായം ചെയ്യാനും അയാൾക്ക് ഡൽഹിയിൽ താമസ സൗകര്യം ഒരുക്കി നൽകാനും നിര്‍ബന്ധിച്ചത് ദവീന്ദർ ആണെന്നായിരുന്നു കത്തിൽ പറഞ്ഞിരുന്നത്.

ഇപ്പോൾ തീവ്രവാദികൾക്കൊപ്പം ദവീന്ദർ സിംഗ് പിടിയിലായ സാഹചര്യത്തിൽ അഫ്സൽ ഗുരുവിന്റെ ആ കത്തും വീണ്ടും ചർച്ചയായിട്ടുണ്ട്.
First published: January 14, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading