TRENDING:

കോൺ​ഗ്രസ് നേതാവ് മനു അഭിഷേക് സിം​ഗ്വി വീണ്ടും രാജ്യസഭയിലേക്ക്; ആസ്തി 2,860 കോടിയെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ

Last Updated:

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സിം​ഗ്വിയുടെ വരുമാനത്തിൽ ​ഗണ്യമായ വർദ്ധനവാണ് ഉണ്ടായതെന്ന് സത്യവാങ്മൂലം തെളിയിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട കോൺ​ഗ്രസ് നേതാവ് സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിക്കും ഭാര്യയ്ക്കും കൂടി 2,860 കോടിയുടെ ആസ്തി. 67 കാരനായ സിം​ഗ്വി സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സ്വത്ത് വിവരങ്ങൾ.
News18
News18
advertisement

2024–25ൽ 374 കോടി രൂപയായിരുന്നു അദ്ദേഹ​ത്തിന്റെ വാർഷിക വരുമാനം. സത്യവാങ്മൂലത്തിൽ വീട്ടുപകരണങ്ങളുടെയും ഓഫീസ് ഉകരണങ്ങളുടെയും വിവരങ്ങളും സിം​ഗ്വി രേഖപ്പെടുത്തിയിട്ടുണ്ട്. സിം​ഗ്വിയുടെ കൈവശമുള്ള പെയിന്റിം​ഗുകൾക്ക് മറ്റ് കലാസൃഷ്ടികൾക്കും 25 കോടിയിലധികം വിലയുണ്ടെന്ന് സത്യവാങ്മൂലത്തിൽ വിശദീകരിച്ചു.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സിം​ഗ്വിയുടെ വരുമാനത്തിൽ ​ഗണ്യമായ വർദ്ധനവാണ് ഉണ്ടായതെന്ന് സത്യവാങ്മൂലം തെളിയിക്കുന്നു. അഞ്ച് വർഷത്തിനുള്ളിൽ 1,516 കോടിയാണ് ആകെ വരുമാനം ഉണ്ടായത്. 2020–21ൽ 158 കോടിയുമായിരുന്നു വരുമാനം. 2021–22 കാലത്ത് 290 കോടിയും 2022–23ൽ 359 കോടിയും 2023–24 ൽ 333 കോടി രൂപയുമായി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തെലങ്കാനയിൽ നിന്ന് എതിരില്ലാതെയാണ് മനു അഭിഷേക് സിം​ഗ്വി തിരഞ്ഞെടുക്കപ്പെട്ടത്.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
കോൺ​ഗ്രസ് നേതാവ് മനു അഭിഷേക് സിം​ഗ്വി വീണ്ടും രാജ്യസഭയിലേക്ക്; ആസ്തി 2,860 കോടിയെന്ന് തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ
Open in App
Home
Video
Impact Shorts
Web Stories