TRENDING:

'ഓപ്പറേഷൻ സിന്ദൂർ സമയത്ത് കോൺഗ്രസ് ആലപിച്ചത് പാകിസ്ഥാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ': പ്രധാനമന്ത്രി മോദി 

Last Updated:

നിർണ്ണായകമായ ഒരു ഘട്ടത്തിൽ പ്രതിപക്ഷം ഇന്ത്യൻ സായുധ സേനയുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചുവെന്നും പ്രധാനമന്ത്രി

advertisement
'ഓപ്പറേഷൻ സിന്ദൂർ' നടന്ന സമയത്ത് കോൺഗ്രസ് പാകിസ്ഥാന്റെ ഭാഷ്യമാണ് ഏറ്റുപിടിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിർണ്ണായകമായ ഒരു ഘട്ടത്തിൽ പ്രതിപക്ഷം ഇന്ത്യൻ സായുധ സേനയുടെ മനോവീര്യം തകർക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഏപ്രിൽ 9-ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അസമിലെ ബാർപേട്ടയിൽ നടന്ന പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലപ്പോഴും പാകിസ്ഥാന് അനുകൂലമായ നിലപാടുകളാണ് കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
News18
News18
advertisement

ഓപ്പറേഷൻ സിന്ദൂർ വേളയിൽ നമ്മുടെ സൈന്യം മണിക്കൂറുകൾക്കുള്ളിൽ പാകിസ്ഥാനെ കീഴടങ്ങാൻ പ്രേരിപ്പിച്ചുവെന്നും എന്നാൽ പാകിസ്ഥാൻ എഴുതി ചിട്ടപ്പെടുത്തിയ ഗാനങ്ങളാണ് കോൺഗ്രസ് ആലപിച്ചതെന്നും മോദി പരിഹസിച്ചു. ഇന്ത്യയുടെ ശത്രുക്കൾ ഉയർത്തുന്ന വാദഗതികൾ കോൺഗ്രസ് എപ്പോഴും ഏറ്റെടുക്കാറുണ്ടെന്നും ഇത് ആ പാർട്ടിയുടെ  ശൈലിയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതാക്കൾക്ക് പാകിസ്ഥാനുമായുള്ള ബന്ധം എക്കാലത്തും നിലനിന്നിരുന്നുവെന്നും അവരുടെ പ്രസ്താവനകൾ ആഗോളതലത്തിൽ ഇന്ത്യയുടെ നിലപാടിനെ ദുർബലപ്പെടുത്തുകയും ശത്രുശക്തികൾക്ക് കരുത്ത് പകരുകയും ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർജിക്കൽ സ്ട്രൈക്ക് ആയാലും എയർ സ്ട്രൈക്ക് ആയാലും സായുധ സേനയുടെ വീര്യത്തെ കോൺഗ്രസ് എപ്പോഴും അപമാനിച്ചിട്ടുണ്ടെന്നും ശത്രുരാജ്യങ്ങളുടെ അജണ്ടയാണ് അവർ നടപ്പിലാക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. 'വൺ റാങ്ക് വൺ പെൻഷൻ' (OROP) പദ്ധതി നടപ്പിലാക്കാൻ വൈകിപ്പിച്ചതിലൂടെ കോൺഗ്രസ് സൈനികരെ വഞ്ചിച്ചുവെന്നും മോദി പറഞ്ഞു. തന്റെ സർക്കാരാണ് സൈനികരുടെ ക്ഷേമത്തിന് മുൻഗണന നൽകുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അസമിലെ അനധികൃത കുടിയേറ്റ വിഷയത്തിലും കോൺഗ്രസിനെതിരെ പ്രധാനമന്ത്രി രൂക്ഷവിമർശനം ഉന്നയിച്ചു. നുഴഞ്ഞുകയറ്റക്കാരെ കോൺഗ്രസ് പരസ്യമായി പിന്തുണയ്ക്കുകയാണെന്നും അവർക്കെതിരെയുള്ള നടപടികളെ പാർട്ടി എതിർക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. നുഴഞ്ഞുകയറ്റക്കാരൻ എന്ന വാക്ക് ഉച്ചരിക്കുന്നവരെപ്പോലും ജയിലിലടയ്ക്കുന്ന നിയമം കൊണ്ടുവരാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. എന്നാൽ ബിജെപി സർക്കാർ സംസ്ഥാനത്തെ തദ്ദേശീയ സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാണ് ശ്രമിക്കുന്നത്. ഏറെ ത്യാഗങ്ങളിലൂടെയാണ് അസമിൽ സമാധാനം സ്ഥാപിച്ചതെന്നും അതിനാൽ കോൺഗ്രസിനെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
'ഓപ്പറേഷൻ സിന്ദൂർ സമയത്ത് കോൺഗ്രസ് ആലപിച്ചത് പാകിസ്ഥാൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ ': പ്രധാനമന്ത്രി മോദി 
Open in App
Home
Video
Impact Shorts
Web Stories