TRENDING:

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ടെത്തിയ യുവാവിന് അഭയം നൽകിയ ദമ്പതികൾക്ക് 20 വർഷം തടവ്‌

Last Updated:

കേസിലെ പ്രധാന പ്രതിയായ 20കാരന് ലഭിച്ച അതേ ശിക്ഷ തന്നെയാണ് കൂട്ടുനിന്ന ദമ്പതികൾക്കും കോടതി നൽകിയത്

Choose
News18 on Google
advertisement
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ടെത്തിയ യുവാവിന് ഒളിത്താവളം ഒരുക്കിയ ഗുജറാത്തിലെ ഭറൂച്ച് ജില്ലയിലെ യുവദമ്പതികൾക്ക് മെഹ്‌സാനയിലെ പ്രത്യേക കോടതി 20 വർഷം തടവുശിക്ഷ വിധിച്ചു. കേസിലെ പ്രധാന പ്രതിയായ 20കാരന് ലഭിച്ച അതേ ശിക്ഷ തന്നെയാണ് കൂട്ടുനിന്ന ദമ്പതികൾക്കും കോടതി നൽകിയത്. 16 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയതിനും പീഡിപ്പിച്ചതിനും ഭാരതീയ ന്യായ സംഹിത, പോക്സോ നിയമം എന്നിവ പ്രകാരമാണ് ശിക്ഷ.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

കുറ്റകൃത്യത്തിന് പ്രേരിപ്പിക്കുകയും സഹായം നൽകുകയും ചെയ്തതിനാണ് ദമ്പതികളെ ശിക്ഷിച്ചത്. തങ്ങൾക്ക് മൂന്ന് വയസ്സിൽ താഴെയും ആറ് മാസം മാത്രം പ്രായമുള്ളതുമായ രണ്ട് കുഞ്ഞുങ്ങളുണ്ടെന്നും, സംരക്ഷിക്കാൻ വിധവയായ മാതാവ് മാത്രമേയുള്ളൂ എന്നും ചൂണ്ടിക്കാട്ടി ദമ്പതികൾ ദയയ്ക്കായി അപേക്ഷിച്ചെങ്കിലും കോടതി അത് അംഗീകരിച്ചില്ല.

കേസിന്റെ പശ്ചാത്തലം

2025 ജൂലൈ 30നാണ് ഭറൂച്ചിലെ വാഗ്ര താലൂക്കിൽ നിന്നുള്ള 20കാരൻ മെഹ്‌സാനയിലെ വിജാപൂർ സ്വദേശിയായ 16-കാരിയുമായി നാടുവിട്ടത്. യുവാവിന്റെ സ്വാധീനത്തിൽ പെൺകുട്ടി വീടുവിട്ടിറങ്ങുകയും ഭറൂച്ച് ബസ് സ്റ്റോപ്പിൽ വെച്ച് ഇരുവരും ഒന്നിക്കുകയും ചെയ്തു. തുടർന്ന് 28 വയസ്സുള്ള യുവാവും 22 വയസ്സുള്ള ഭാര്യയും ചേർന്ന് സ്വന്തം വീട്ടിൽ ഇവർക്ക് താമസസൗകര്യം ഒരുക്കി നൽകുകയായിരുന്നു.

advertisement

പെൺകുട്ടിയുടെ പിതാവ് നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരാഴ്ചയ്ക്ക് ശേഷം പ്രതികളെ പോലീസ് കണ്ടെത്തി. പെൺകുട്ടി സ്വന്തം ഇഷ്ടപ്രകാരമാണ് ഇറങ്ങിപ്പോയതെന്ന് മൊഴി നൽകിയെങ്കിലും, പോക്സോ നിയമപ്രകാരം പ്രായപൂർത്തിയാകാത്ത കുട്ടിയുടെ സമ്മതത്തിന് നിയമസാധുതയില്ലെന്ന് കോടതി വ്യക്തമാക്കി.

പ്രത്യേക പോക്സോ കോടതി ജഡ്ജി എം എഫ് ഖത്രി, മുഖ്യപ്രതിയായ ഭവേഷിനും അഭയം നൽകിയ ദമ്പതികൾക്കും 20 വർഷം വീതം തടവുശിക്ഷ വിധിച്ചു. കൂടാതെ, ഇരയായ പെൺകുട്ടിക്ക് ഭാവിജീവിതം കെട്ടിപ്പടുക്കുന്നതിനായി 3 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ സർക്കാരിനോട് കോടതി ഉത്തരവിടുകയും ചെയ്തു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: A special court in Mehsana, Gujarat, has sentenced a 28-year-old man and his 22-year-old wife to 20 years in prison for providing shelter to a youth who eloped with a 16-year-old girl. Despite the couple's plea for leniency due to their infant children, the court held them equally liable for abetting the crime under the POCSO Act and BNS. The main accused also received a 20-year term. The court emphasized that a minor’s consent is irrelevant under the law and ordered ₹3 lakh compensation for the victim.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി നാടുവിട്ടെത്തിയ യുവാവിന് അഭയം നൽകിയ ദമ്പതികൾക്ക് 20 വർഷം തടവ്‌
Open in App
Home
Video
Impact Shorts
Web Stories