TRENDING:

#CourageInKargil | സർവസൈന്യാധിപനായി കെ.ആർ നാരായണൻ; കാർഗിൽ യുദ്ധം ഇന്ത്യ ജയിച്ചത് അസാധാരണ രാഷ്ട്രീയ സാഹചര്യത്തിൽ

Last Updated:

കാറുംകോളും നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലാണ് കെ. ആർ നാരാണൻ എന്ന രാഷ്ട്രപതി കാർഗിൽ യുദ്ധകാലത്തെ നിർണായക തീരുമാനങ്ങൾ എടുത്തത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അസാധാരണ രാഷ്ട്രീയ സാഹചര്യത്തിലാണ് ഇന്ത്യ കാർഗിൽ യുദ്ധം ജയിച്ചത്. ഭൂരിപക്ഷം നഷ്ടമായ വാജ്‌പേയി സർക്കാർ ഇടക്കാല മന്ത്രിസഭയായി തുടരുന്ന കാലത്തായിരുന്നു യുദ്ധം. രാഷ്ട്രപതി കെ. ആർ നാരായണൻ അക്ഷരാർത്ഥത്തിൽ സർവസൈന്യാധിപനായ സമയമായിരുന്നു അത്.
advertisement

ഇന്ത്യയിൽ ഒരു രാഷ്ട്രപതിക്കും മുൻപോ ശേഷമോ ഏറ്റെടുക്കേണ്ടി വന്നിട്ടില്ലാത്ത ദൗത്യം. സർവസൈന്യാധിപൻ എന്ന നിലയിൽ സൈന്യം നടത്തുന്ന ഓരോ നീക്കവും ഒരു രാഷ്ട്രപതി സമ്പൂർണമായി നിരീക്ഷിച്ച ആദ്യസന്ദർഭം. കാറുംകോളും നിറഞ്ഞ രാഷ്ട്രീയ സാഹചര്യത്തിലാണ് കെ. ആർ നാരാണൻ എന്ന രാഷ്ട്രപതി കാർഗിൽ യുദ്ധകാലത്തെ നിർണായക തീരുമാനങ്ങൾ എടുത്തത്.

TRENDING:Covid 19 | ലക്ഷണമില്ലാത്ത രോഗികൾക്ക് വീട്ടില്‍ ചികിത്സ നല്‍കണമെന്ന് വിദഗ്ധ സമിതി; സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി[NEWS]'തുഷാര്‍ വെള്ളാപ്പള്ളിക്ക് ഹവാല, തീവ്രവാദ ബന്ധം'; 20 വർഷത്തെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്ന് സുഭാഷ് വാസു[PHOTOS]Chicken or Eggs | ചിക്കനാണോ മുട്ടയാണോ നിങ്ങളുടെ ആരോഗ്യത്തിന് നല്ലത്?[PHOTOS]

advertisement

View Survey

1999 ഏപ്രിൽ 17ന് ആണ് വാജ്‌പേയി സർക്കാരിനെതിരായ അവിശ്വാസം പാസാകുന്നത്. ഇടക്കാല മന്ത്രിസഭയായി വാജ്‌പേയി തുടരുന്ന സാഹചര്യം മുതലെടുക്കാൻ പാകിസ്താന്റെ സൈനികമേധാവി ജനറൽ പർവേസ് മുഷറഫ് തീരുമാനിച്ചു. അങ്ങനെ മേയ് മൂന്നിന് കാർഗിൽ യുദ്ധത്തിനു തുടക്കമായി. തിരിച്ചടി നൽകാൻ വാജ്‌പേയിയുടെ ഇടക്കാല സർക്കാർ എടുത്ത തീരുമാനത്തിന്റെ നടത്തിപ്പാണ് രാഷ്ട്രപതി കെ. ആർ നാരായണൻ ഏറ്റെടുത്തത്. യുദ്ധം തുരുന്നതിൽ മാത്രമല്ല അതു നിർത്താനുള്ള തീരുമാനത്തിലും രാഷ്ട്രപതി കെ. ആർ നാരായണന്റെ നിലപാടുകൾ നിർണായകമായി എന്ന് പിന്നീട് വാജ്‌പേയി തന്നെയാണ് വെളിപ്പെടുത്തിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
#CourageInKargil | സർവസൈന്യാധിപനായി കെ.ആർ നാരായണൻ; കാർഗിൽ യുദ്ധം ഇന്ത്യ ജയിച്ചത് അസാധാരണ രാഷ്ട്രീയ സാഹചര്യത്തിൽ
Open in App
Home
Video
Impact Shorts
Web Stories