Covid 19 | ലക്ഷണമില്ലാത്ത രോഗികൾക്ക് വീട്ടില്‍ ചികിത്സ നല്‍കണമെന്ന് വിദഗ്ധ സമിതി; സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി

Last Updated:

രോഗലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികൾക്ക് വീട്ടിൽ ചികിത്സ നൽകണമെന്ന് വീണ്ടും ആവശ്യപ്പെട്ട് വിദഗ്ധ സമിതി.മരണ നിരക്ക് കുറയ്ക്കാൻ റിവേഴ്സ് ക്വറന്‍റീൻ ഫലപ്രദമാക്കണമെന്നും വിദഗ്ധ സമിതി

തിരുവനന്തപുരം: വെള്ളിയാഴ്ച ചേർന്ന വിദഗ്ധ സമിതി യോഗത്തിലാണ് രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾക്ക് വീട്ടിൽ ചികിത്സ നൽകണമെന്ന നിർദ്ദേശം വീണ്ടും മുന്നോട്ട് വന്നത്. ഭൂരിഭാഗം അംഗങ്ങളും ഈ നിർദ്ദേശം മുന്നോട്ട് വച്ചു. രോഗികളെ വീട്ടിൽ ചികിത്സിക്കുന്നതിലൂടെ മാനസിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാനാകുമെന്നും, ആരോഗ്യ പ്രവർത്തകർക്ക് ഗുരുതര രോഗമുള്ളവർക്ക് കൂടുതൽ പരിചരണം നൽകാനാകുമെന്നും സമിതി അംഗങ്ങൾ പറഞ്ഞു.
TRENDING:പാർക്കിംഗിനെച്ചൊല്ലി തർക്കം; എബിവിപി നേതാവ് വീടിന് മുന്നില്‍ മൂത്രം ഒഴിച്ച് പ്രതികാരം വീട്ടിയതായി വയോധികയുടെ പരാതി[PHOTOS]Amitabh Bachchan | അമിതാഭ് ബച്ചനെ അതിശയിപ്പിച്ച് ആര്യാ ദയാൽ; പ്രത്യേക കഴിവിനെ അഭിനന്ദിച്ച് ബിഗ് ബി[NEWS]'വർഗീയ പ്രചരണത്തിന് ഉപയോഗിക്കുന്നു': വിവാഹ നോട്ടീസ് ഇനി വെബ്സൈറ്റിൽ പ്രസിദ്ധീകരീക്കരുതെന്ന് മന്ത്രി ജി.സുധാകരൻ[NEWS]
എന്നാൽ വീട്ടിലെ ചികിത്സ ഉടൻ നടപ്പാക്കേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. നിലവിൽ ഫസ്റ്റ ലൈൻ ചികിത്സാ കേന്ദ്രം അടക്കം ആവശ്യത്തിന് സംവിധാനം സംസ്ഥാനത്തുണ്ടെന്നും, വീട്ടിലെ ചികിത്സ പിന്നീട് ആലോചിക്കാമെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.
advertisement
റിവേഴ്സ് ക്വറന്റീൻ കൂടുതൽ ഫലപ്രദമാക്കണം. സമൂഹത്തിൽ വൈറസ് വ്യാപനം ഉണ്ട്. അതിനാൽ റിവേഴ്സ് ക്വാറന്റീൻ സന്ദേശത്തിന് കൂടുതൽ പ്രചാരം നൽകുന്നതിനൊപ്പം, നിർദ്ദേശങ്ങൾ ലംഘിക്കാതെ നോക്കുകയും വേണമെന്നും ആവശ്യമുയർന്നു.സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ കൂടുതൽ വ്യാപിപ്പിക്കണം. ചികിത്സ നിരക്ക് സംബന്ധിച്ച് അവ്യക്തതയുണ്ടെങ്കിൽ വ്യക്തത വരുത്തണമെന്നും സമിതിയിൽ അംഗങ്ങൾ ആവശ്യപ്പെട്ടു
മലയാളം വാർത്തകൾ/ വാർത്ത/Corona/
Covid 19 | ലക്ഷണമില്ലാത്ത രോഗികൾക്ക് വീട്ടില്‍ ചികിത്സ നല്‍കണമെന്ന് വിദഗ്ധ സമിതി; സമയമായിട്ടില്ലെന്ന് മുഖ്യമന്ത്രി
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement