TRENDING:

COVID 19|'10-15 മിനിട്ട് വെയിലു കൊള്ളുക'; കൊറോണയെ നേരിടാൻ വിചിത്ര നിർദേശവുമായി കേന്ദ്ര മന്ത്രി

Last Updated:

10-15 മിനിട്ട് സൂര്യ പ്രകാശം ആഗിരണം ചെയ്യുന്നത് കൊറോണയ്ക്ക് എതിരായ സാധ്യമായ മുൻകരുതലാണെന്ന് അദ്ദേഹം പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ബാധിച്ചവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തില്‍ വൈറസിനെ തടയുന്നതിന് വിചിത്ര നിർദേശവുമായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സഹമന്ത്രി അശ്വിനി കുമാര്‍ ചൗബേ. 10-15 മിനിട്ട് സൂര്യ പ്രകാശം ആഗിരണം ചെയ്യുന്നത് കൊറോണയ്ക്ക് എതിരായ സാധ്യമായ മുൻകരുതലാണെന്ന് അദ്ദേഹം പറഞ്ഞു.
advertisement

പാർലമെന്റിന് പുറത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 11 മണി മുതൽ 2 മണി വരെ സൂര്യൻ വളരെ തീക്ഷണമായ നിലയിലായിരിക്കും. ഈസമയത്ത് 10-15 മിനിട്ട് സൂര്യപ്രകാശമേറ്റാൽ മതി. അങ്ങനെ നമുക്ക് വൈറ്റമിൻ ഡി ലഭിക്കും. ഇതിലൂടെ രോഗപ്രതിരോധശേഷി ലഭിക്കുമെന്നും അങ്ങനെ കൊറോണപോലുള്ള വൈറസുകളെ നേരിടാമെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ പടരുന്നതിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 168 ആയി ഉയർന്നിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗത്ത് പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

advertisement

You may also like:'COVID 19 | UAE റെസിഡൻസി വിസ ഉള്ളവർക്കും പ്രവേശിക്കാനാവില്ല; വിലക്ക് പ്രാബല്യത്തിൽ [NEWS]COVID 19| ഫിലിപ്പീൻസിൽ മലയാളി വിദ്യാർത്ഥികൾ ദുരിതത്തിൽ; എയർപോർട്ടിൽ നിന്നും പുറത്താക്കി

[PHOTO]COVID 19| പരീക്ഷകൾ മാറ്റാത്തതും ബാറുകൾ തുറക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളി: K സുരേന്ദ്രൻ

advertisement

[NEWS]

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് 8000ത്തിലധികം പോരാണ് രോഗം ബാധിച്ച് മരിച്ചത്. രണ്ട് ലക്ഷത്തിലധികം പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19|'10-15 മിനിട്ട് വെയിലു കൊള്ളുക'; കൊറോണയെ നേരിടാൻ വിചിത്ര നിർദേശവുമായി കേന്ദ്ര മന്ത്രി
Open in App
Home
Video
Impact Shorts
Web Stories