COVID 19 |  UAE റെസിഡൻസി വിസ ഉള്ളവർക്കും പ്രവേശിക്കാനാവില്ല; വിലക്ക് പ്രാബല്യത്തിൽ

Last Updated:

അവധിക്കായും വ്യാവസായിക ആവശ്യങ്ങൾക്കുമായി രാജ്യത്ത് നിന്നു മാറി നിൽക്കുന്ന പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നതാണ് പുതിയ തീരുമാനം.

അബുദാബി: റെസിഡൻസി വിസ ഉള്ളവർക്കും ഇന്ന് മുതൽ യുഎഇയിൽ പ്രവേശനമുണ്ടാകില്ല. കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കിയ നിയന്ത്രണം ഉച്ചയോടെ നിലവിൽ വന്നു. നിലവിൽ രണ്ടാഴ്ചത്തേക്കാണ് റെസിഡൻസ് വിസയുള്ളവർക്ക് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. അതിനു ശേഷം സാഹചര്യം അനുസരിച്ച് കാലാവധി കൂട്ടാനും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സന്ദർശക-വാണിജ്യ വിസ വിഭാഗക്കാര്‍ക്ക് നേരത്തെ തന്നെ പ്രവേശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതാദ്യമായാണ് റെസിഡൻസി വിസക്കാർക്കും വിലക്ക് വരുന്നത്. അവധിക്കായും വ്യാവസായിക ആവശ്യങ്ങൾക്കുമായി രാജ്യത്ത് നിന്നു മാറി നിൽക്കുന്ന പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നതാണ് പുതിയ തീരുമാനം.നിലവിൽ സ്വന്തം രാജ്യങ്ങളിൽ തന്നെയുള്ള പ്രവാസികൾ അതത് രാജ്യങ്ങളിലെ യുഎഇ നയതന്ത്ര അധികൃതരെ ബന്ധപ്പെട്ട് മടങ്ങിവരവ് സംബന്ധിച്ച് കാര്യങ്ങൾക്കായി പിന്തുണ തേടാമെന്നാണ് യുഎഇ വിദേശ കാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
You may also like:കേരളത്തിലെ നിരീക്ഷണത്തിൽ നിന്ന് മൂന്നു പേർ മുങ്ങി: ആസാം സ്വദേശിയെ പൊലീസ് പിടികൂടി ആശുപത്രിയിലാക്കി [NEWS]'ഞങ്ങളെ തൂക്കിക്കൊല്ലുന്നത് കൊണ്ട് രാജ്യത്ത് ബലാത്സംഗം ഇല്ലാതാകില്ല': നിര്‍ഭയ കേസ് പ്രതി [PHOTOS]COVID 19 | സത്യവും മിഥ്യയും; കൊറോണ വൈറസിനെക്കുറിച്ച് 12 കാര്യങ്ങൾ [PHOTOS]
വ്യാവസായിക ആവശ്യത്തിനായി രാജ്യത്തിന് പുറത്തുള്ളവരാണെങ്കിൽ അവരുടെ കമ്പനി അധികൃതരെയും അവർ ഇപ്പോൾ അവരുള്ള രാജ്യങ്ങളിലെ യുഎഇ നയതന്ത്ര പ്രതിവിധികളെയും ബന്ധപ്പെടണമെന്നും അറിയിച്ചിട്ടുണ്ട്.
advertisement
കോവിഡ് 19 പശ്ചാത്തലത്തിൽ യുഎഇ ഭരണകൂടം നടപ്പിലാക്കി വരുന്ന കര്‍ശന പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഈ താത്ക്കാലിക വിലക്കെന്നാണ് ദേശീയ സുരക്ഷാ കൗൺസിൽ പുറത്തു വിട്ട പ്രസ്താവനയിൽ പറയുന്നത്. ഈ ഉത്തരവ് പ്രകാരം ഇനിയൊരയിപ്പുണ്ടാകുന്നത് വരെ മറ്റ് രാജ്യക്കാർക്ക് യുഎഇയില്‍ പ്രവേശനമുണ്ടാകില്ല.
യുഎഇ സ്വദേശികൾ, ഖത്തര്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിൽ നിന്നെത്തുന്നവര്‍,നയതന്ത്ര പ്രവർത്തകർ എന്നിവരെ വിലക്കിൽ നിന്നൊഴിവാക്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Corona/
COVID 19 |  UAE റെസിഡൻസി വിസ ഉള്ളവർക്കും പ്രവേശിക്കാനാവില്ല; വിലക്ക് പ്രാബല്യത്തിൽ
Next Article
advertisement
ജാതിവെറിയിൽ പട്ടികജാതി യുവാവിനെ കൊന്ന കേസിൽ കാമുകിയുടെ അമ്മയും സഹോദരങ്ങളും അറസ്റ്റിൽ
ജാതിവെറിയിൽ പട്ടികജാതി യുവാവിനെ കൊന്ന കേസിൽ കാമുകിയുടെ അമ്മയും സഹോദരങ്ങളും അറസ്റ്റിൽ
  • 28 വയസ്സുള്ള ദളിത് യുവാവ് വൈരമുത്തുവിനെ കൊന്ന കേസിൽ യുവതിയുടെ അമ്മയും സഹോദരങ്ങളും അറസ്റ്റിൽ.

  • വൈരമുത്തുവിന്റെ കാമുകി മാലിനിയുടെ അമ്മ വിജയയും മൂന്ന് സഹോദരങ്ങളുമാണ് അറസ്റ്റിലായത്.

  • വൈരമുത്തുവിന്റെ സാമ്പത്തിക നിലയെ വിജയ എതിർത്തതും കൊലപാതകത്തിന് കാരണമായെന്ന് പൊലീസ് പറഞ്ഞു.

View All
advertisement