Assembly Elections Result (നിയമസഭാ തിരഞ്ഞെടുപ്പ് ഫലം) 2023 LIVE Updates
മൊത്തം 17 സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇക്കുറി രാജസ്ഥാനിൽ സി.പി.എം. പ്രഖ്യാപിച്ചത്. ഇതിൽ പാർട്ടിയുടെ സിറ്റിംഗ് എം.എൽ.എമാരായ
ബൽവാൻ പൂനിയ (ഹനുമാൻഗഢ്), ഗിർധാരി ലാൽ മഹിയ (ബിക്കാനീർ) എന്നിവരെ വീണ്ടും നോമിനേറ്റ് ചെയ്തതായി സി.പി.എം. സംസ്ഥാന സെക്രട്ടറി അമ്ര റാം അറിയിച്ചിരുന്നു.
ഹനുമാൻഗഢിലെ നോഹർ അസംബ്ലി സീറ്റിലേക്ക് മങ്കേജ് ചൗധരിയെയും ഹനുമാൻഗഡ് മണ്ഡലത്തിൽ നിന്ന് രഘുവീർ വർമയെയും സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
advertisement
2018ലെ തിരഞ്ഞെടുപ്പിൽ 434,210 വോട്ടുകളോടെ 1.2% വോട്ടുകളാണ് സി.പി.എം. നേടിയത്.
ഏറ്റവും പുതിയ ഫലങ്ങൾ പ്രകാരം നൂറിലധികം സീറ്റുകളിൽ ബി.ജെ.പി. മുന്നേറ്റമാണ് രേഖപ്പെടുത്തിയത്. രണ്ടാം സ്ഥാനത്തു കോൺഗ്രസാണ്. മറ്റുള്ളവർ ഉൾപ്പെട്ട 15 സെറ്റിൽ രണ്ടിടത്തും സി.പി.എം. മുന്നേറ്റം രേഖപ്പെടുത്തിയിരിക്കുന്നു.
Summary: Latest update about CPI (M) status in the Rajasthan Assembly Polls 2023. The party won two seats in the previous elections and has marked lead in two seats this time around as well. However, BJP amassed most number of votes in more than 100 seats, pushing the ruling Congress party to second spot