തെലങ്കാനയിൽ വോട്ടെണ്ണല്‍ പുരോഗമിമ്പോൾ കോൺഗ്രസിന്റെ ലീഡ് നില കുറയുന്നു. 70 സിറ്റുവരെ ലീഡ് നില ഒരു ഘട്ടത്തിൽ ഉയർന്നെങ്കിലും ഇപ്പോൾ ഇത് 62 ആയി. ബിആർഎസ് 43 ഇടത്തും ബിജെപി 8 ഇടത്തും എഐഎംഐഎം 5 ഇടത്തും മറ്റുള്ളവർ ഒരിടത്തും ലീഡ് ചെയ്യുന്നു
മധ്യപ്രദേശിൽ ബി.ജെ.പി വീണ്ടും സർക്കാർ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. വോട്ടെണ്ണലിൽ ബിജെപി മുന്നേറുന്നതിനിടെയാണ് ശിവരാജ് സിങ് ചൗഹാന്റെ പ്രതികരണം. ജനങ്ങളുടെ ആശീർവാദത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി വീണ്ടും മധ്യപ്രദേശിൽ സർക്കാർ രൂപീകരിക്കുമെന്നാണ് പ്രതീക്ഷ. വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്ന് ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു.
ഭോപ്പാലിൽ ബിജെപി പ്രവർത്തകർ മധുരവിതരണം നടത്തുന്നു
Visuals from BJP office in Bhopal as trends suggest lead for BJP in MP elections 2023.#AssemblyElectionsWithPTI #MadhyaPradeshElections2023 pic.twitter.com/cgfQx4A2u8
— Press Trust of India (@PTI_News) December 3, 2023
ഛത്തീസ്ഗഡിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി ലീഡ് ചെയ്യുന്നു. ആകെയുള്ള 90 സീറ്റുകളിൽ 47 ഇടത്ത് ബിജെപിയും 41 ഇടത്ത് കോൺഗ്രസും 2 സീറ്റുകളിൽ മറ്റുള്ളവരും ലീഡ് ചെയ്യുന്നു
രാജസ്ഥാനിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 2 സീറ്റുകളിൽ സിപിഎം ലീഡ് ചെയ്യുന്നു. ഭദ്രയിൽ സിറ്റിങ് എംഎൽഎ ബൽവാൻ പുനിയ മുന്നിട്ടുനില്‍ക്കുന്നു
ഛത്തീസ്ഗഡിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി ലീഡ് ചെയ്യുന്നു. ആകെയുള്ള 90 സീറ്റുകളിൽ 45 ഇടത്ത് ബിജെപിയും 43 ഇടത്ത് കോൺഗ്രസും 2 സീറ്റുകളിൽ മറ്റുള്ളവരും ലീഡ് ചെയ്യുന്നു
രാജസ്ഥാനിൽ 109 സീറ്റുകളിൽ ബിജെപിയും 76 ഇടത്ത് കോൺഗ്രസും 14 സീറ്റുകളിൽ മറ്റുള്ളവരും ലീഡ് ചെയ്യുന്നു
മധ്യപ്രദേശിൽ ഭരണത്തുടർച്ച ഉറപ്പിച്ച് ബിജെപി. ആകെയുള്ള 230 സീറ്റുകളിലെയും ലീഡ് നില അറിവായപ്പോൾ 151 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. കോൺഗ്രസ് 78 ഇടത്തും മറ്റുള്ളവർ 2 ഇടത്തും മുന്നേറുന്നു
ഛത്തീസ്ഗഡിൽ ആകെയുള്ള 90 സീറ്റുകളിലെയും ഫലസൂചന അറിവായപ്പോൾ 48 ഇടത്ത് ബിജെപിയും 40 ഇടത്ത് കോൺഗ്രസും രണ്ടിടത്ത് മറ്റുള്ളവരും മുന്നിട്ടുനിൽക്കുന്നു
ഛത്തീസ്ഗഡിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപി ലീഡ് ചെയ്യുന്നു. ലീഡ് നിലയിൽ അവസാന നിമിഷം വരെ കോൺഗ്രസായിരുന്നു മുന്നിലെങ്കിൽ അവസാന ലാപ്പിലേക്ക് ബിജെപി മുന്നിലെത്തുകയായിരുന്നു 89 സീറ്റിലെ ലീഡ് നില അറിവായപ്പോൾ 47 ഇടത്ത് ബിജെപിയും 41 ഇടത്ത് കോൺഗ്രസും മുന്നിട്ടുനിൽക്കുന്നു
ഛത്തീസ്ഗഢിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. വോട്ടെണ്ണൽ തുടങ്ങിയതിന് ശേഷം ആദ്യമായി ബിജെപി മുന്നിലെത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ബിജെപി 44 സ്ഥലത്തും കോൺഗ്രസ് 41 ഇടത്തും ലീഡ് ചെയ്യുന്നു.
മധ്യപ്രദേശിൽ ബിജെപി ലീഡ് നില 130ലേക്ക് ഉയർത്തി. കോൺഗ്രസ് 91 സീറ്റുകളിലാണ് മുന്നിൽ നിൽക്കുന്നത്.
നാല് സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഛത്തീസ്ഗഢിൽ ഭരണകക്ഷിയായ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 86 സീറ്റുകളിൽ ഫലസൂചനകൾ അറിഞ്ഞപ്പോൾ കോൺഗ്രസ് 44 സീറ്റിലും ബിജെപി 41 സീറ്റുകളിലുമാണ് മുന്നിട്ടുനിൽക്കുന്നത്
തെലങ്കാനയിൽ ബിആർഎസ് കേന്ദ്രങ്ങളെ ഞെട്ടിച്ച് കോൺഗ്രസിന്‍റെ മുന്നേറ്റം. 119ൽ 62 സീറ്റുകളിൽ കോൺഗ്രസ് ലീഡ് ചെയ്യുകയാണ്. ബിആർഎസ് 36 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത് ഛത്തീസ്ഗഢിലും 46 സീറ്റുകളിൽ മുന്നിലാണ്. ഛത്തീസ്ഗഢിൽ ബിജെപി 41 സീറ്റുകളിൽ മുന്നിട്ട് നിൽക്കുകയാണ്.
രാജസ്ഥാനിലും മധ്യപ്രദേശിലും കേവല ഭൂരിപക്ഷമുറപ്പിച്ച് ബിജെപിയുടെ മുന്നേറ്റം. രാജസ്ഥാനിൽ 105 സീറ്റിലും മധ്യപ്രദേശിൽ 113 സീറ്റിലുമാണ് ബിജെപി മുന്നേറുന്നത്. കോൺഗ്രസ് രാജസ്ഥാനിൽ 83 സീറ്റിലും മധ്യപ്രദേശിൽ 93 സീറ്റിലുമാണ് മുന്നിലുള്ളത്
നാലു സംസ്ഥാനങ്ങളിലെ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോൾ മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി മുന്നേറ്റം. മധ്യപ്രദേശിലെ ഭരണത്തുടർച്ചയിലേക്കാണ് ബിജെപിയുടെ ലീഡ് നില നീങ്ങുന്നത്. രാജസ്ഥാനിൽ ഭരണം പിടിച്ചെടുത്തേക്കുമെന്നാണ് ആദ്യഫല സൂചനകൾ
തെലങ്കാനയിൽ 70 ഇടത്തെ ഫലസൂചനകൾ പുറത്തുവന്നപ്പോൾ 36 ഇടത്ത് കോൺഗ്രസും 26 ഇടത്ത് ബിജെപിയും 2 സീറ്റുകളിൽ ബിജെപിയും 5 ഇടത്ത് എഐഎംഐഎമ്മും ലീഡ് ചെയ്യുന്നു
മധ്യപ്രദേശിൽ 129 സീറ്റുകളിലെ ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ 74 ഇടത്ത് ബിജെപിയും 55 ഇടത്ത് കോൺഗ്രസ് ലീഡ് ചെയ്യുന്നു
മധ്യപ്രദേശിൽ 129 സീറ്റുകളിലെ ആദ്യഫലസൂചനകൾ പുറത്തുവന്നപ്പോൾ 74 ഇടത്ത് ബിജെപിയും 55 ഇടത്ത് കോൺഗ്രസ് ലീഡ് ചെയ്യുന്നു
ഛത്തീസ്ഗഡിൽ ഫലസൂചനകൾ പുറത്തുവന്ന 53 ഇടങ്ങളിൽ 29 ഇടത്ത് കോൺഗ്രസും 24 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു
രാജസ്ഥാനിലെ 89 സീറ്റുകളിലെ ഫലസൂചനകള്‍ പുറത്തുവരുമ്പോൾ 48 ഇടത്ത് ബിജെപിയും 39 സീറ്റുകളിൽ കോണ്‍ഗ്രസും 2 ഇടത്ത് മറ്റുള്ളവരും മുന്നേറുന്നു
തെലങ്കാനയിലെ ലീഡ് നില ഇങ്ങനെ. കോൺഗ്രസ് 27, ബിജെപി 17, ബിജെപി 1, എഐഎംഐഎം 5, മറ്റുള്ളവർ 1
മധ്യപ്രദേശിൽ ബിജെപിക്ക് മുന്നേറ്റം. ആദ്യഫലസൂചനകൾ അറിവായ 75സീറ്റുകളില്‍ 47 ഇടത്ത് ബിജെപിയും 28 ഇടത്ത് കോൺഗ്രസും മുന്നിട്ടുനിൽക്കുന്നു
ഛത്തീസ്ഗഡിലെ ആദ്യഫലസൂചനകൾ കോൺഗ്രസിന് അനുകൂലം. 45 സീറ്റുകളില്‍ 26 ഇടത്ത് കോൺഗ്രസും 19 ഇടത്ത് ബിജെപിയും മുന്നിട്ടുനിൽക്കുന്നു
മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. ആദ്യഫലസൂചനകൾ അറിവായ 40 സീറ്റുകളില്‍ 28 ഇടത്ത് കോൺഗ്രസും 22 ഇടത്ത് ബിജെപിയും മുന്നിട്ടുനിൽക്കുന്നു
തെലങ്കാനയിൽ കോൺഗ്രസ് മുന്നേറ്റം. ആദ്യഫലസൂചനകൾ അറിവായ 39 സീറ്റുകളില്‍ 23 ഇടത്ത് കോണ്‍ഗ്രസും 15 ഇടത്ത് ബിആർഎസും മുന്നിട്ടുനിൽക്കുന്നു
മധ്യപ്രദേശിൽ ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു. ആദ്യഫലസൂചനകൾ അറിവായ 15 സീറ്റുകളില്‍ 9 ഇടത്ത് കോൺഗ്രസും 6 ഇടത്ത് ബിജെപിയും മുന്നിട്ടുനിൽക്കുന്നു
കോൺഗ്രസ് നേതാക്കളുടെ സൂം മീറ്റിങ് വിളിച്ച് രാഹുൽ ഗാന്ധി. തെലങ്കാനയിലെ കോൺഗ്രസ് നേതാക്കളും ഡി കെ ശിവകുമാറും സൂം മീറ്റിങ്ങിൽ പങ്കെടുത്തു. രേവന്ത് റെഡ്ഢി, മല്ലു ഭട്ടി വിക്രമാർക്ക, ഉത്തം കുമാർ റെഡ്ഢി എന്നിവർ മീറ്റിംഗിൽ പങ്കെടുത്തിരുന്നു. എല്ലാ സ്ഥാനാർത്ഥികളോടും രാവിലെ തന്നെ ഹൈദരാബാദിലെത്താനും ഫലം വരാൻ കാക്കണ്ട എന്നും രാഹുൽ ഗാന്ധി നിർദേശം നൽകി
മധ്യപ്രദേശിൽ കോൺഗ്രസ് 130 സീറ്റ് നേടുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിംഗ്. ബിജെപിക്ക് അനുകൂലമായ എക്സിറ്റ് പോളുകൾ വ്യാജമാണെന്നും ഇത്തവണ ചതിയൻമാർ ഒപ്പമില്ലെന്നും അതിനാൽ കൂറ് മാറ്റം ഉണ്ടാകില്ലെന്നും ദിഗ്‍വിജയ് സിങ് പറഞ്ഞു.
തെലങ്കാനയിൽ വിജയിക്കുന്ന സ്ഥാനാർത്ഥികളെ കോൺഗ്രസ് ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് തൂക്കുസഭയാണ് നിലവിൽ വരുന്നതെങ്കിൽ വിജയിക്കുന്ന സ്ഥാനാർത്ഥികളെ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റുമെന്നാണ് സൂചന. ബിആർഎസ് കുതിരക്കച്ചവടത്തിലൂടെ എംഎൽഎമാരെ സ്വന്തമാക്കുന്നത് തടയാനാണ് നീക്കം. തെലങ്കാനയിലെ കോൺഗ്രസ് നിരീക്ഷകനായ ഡി.കെ ശിവകുമാർ ഞായറാഴ്ച സംസ്ഥാനത്തെത്തും.
ആദ്യം എണ്ണുക തപാൽ വോട്ടുകൾ. പത്തരയോടെ ആദ്യചിത്രമറിഞ്ഞേക്കും. കനത്ത സുരക്ഷയാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് ഒരുക്കിയിട്ടുള്ളത്. മധ്യപ്രദേശിൽ 230. ഛത്തീസ്ഗഡിൽ 90, തെലങ്കാന 119, രാജസ്ഥാൻ 199 സീറ്റുകളിലേക്കാണ് ജനവിധി
വോട്ടെണ്ണലിന് മുന്നോടിയായി സ്ഥാനാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ജയ്പൂരിലെ കോൺഗ്രസിന്റെ വാർ റൂമിലെത്തിയാണ് സ്ഥാനാർത്ഥികളുമായി അശോക് ഗെഹ്ലോട്ട് വിഡിയോ കോൺഫറൻസിലൂടെ കൂടിക്കാഴ്ച നടത്തിയത്. ഗെഹ്ലോട്ടിനൊപ്പം സംസ്ഥാനത്തിന്റെ ചുമതലയുള്ള സുഖ്ജിന്ദർ സിങ് രാന്ദ്‍വ, പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് എന്നിവരും സ്ഥാനാർഥികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വ്യക്തമായ ഭൂരിപക്ഷത്തോടെ രാജസ്ഥാനിൽ കോൺഗ്രസ് അധികാരം പിടിക്കുമെന്ന് അശോക് ഗെഹ്ലോട്ട് പറഞ്ഞു.
മധ്യപ്രദേശിൽ 230, രാജസ്ഥാനിൽ 199, ഛത്തീസ്ഗഡിൽ 90, തെലങ്കാനയിൽ 119 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്
രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോൺഗ്രസ് ഭരണത്തുടർച്ച തേടുമ്പോൾ ബി ജെ പി ഭരണം തിരിച്ചുപിടിക്കാനായാണ് പരിശ്രമിക്കുന്നത്. മധ്യപ്രദേശിലാകട്ടെ ബി ജെ പി ഭരണത്തുടർച്ച തേടുമ്പോൾ കോൺഗ്രസ് ഭരണം തിരിച്ചുപിടിക്കാനാണ് പരിശ്രമിക്കുന്നത്
തെലങ്കാനയിൽ ബി ആർ എസിന്‍റെ ഭരണം അവസാനിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. എന്നാൽ അധികാരം നിലനിർത്തുമെന്നാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പറയുന്നത്. വലിയ മുന്നേറ്റം തെലങ്കാനയിൽ ഉണ്ടാകുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.
തെലങ്കാനയിലും ഛത്തീസ്ഗഡിലും കോൺഗ്രസിനാണ് എക്സിറ്റ് പോളുകൾ മൂൻതൂക്കം നൽകുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും ബി ജെ പിക്കും മുൻതൂക്കം നൽകുന്നു. എന്നാൽ ഈ 4 സംസ്ഥാനങ്ങളിലും പോരാട്ടം കടുക്കുമെന്നാണ് പ്രവചനം