TRENDING:

Waqf| 'വഖഫ് ബില്ലിനെ CPM എതിർക്കും'; ലോക്സഭയിലെ ചർച്ചയിൽ പങ്കെടുക്കാൻ എംപിമാർക്ക് പാർട്ടി നിർദേശം

Last Updated:

ലോക്സഭയിലും രാജ്യസഭയിലും സിപിഎം എംപിമാർ ചർച്ചയിൽ പങ്കെടുക്കും. അതിനുശേഷം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ മതിയെന്നാണ് നിർദേശം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മധുര:  ബുധനാഴ്ച ലോക്സഭയിൽ പങ്കെടുക്കുന്ന വഖഫ് ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ പങ്കെടുക്കണമെന്ന് സിപിഎം എംപിമാര്‍ക്ക് പാർട്ടി നേതൃത്വം നിർദേശം നൽകി. ബില്ലിനെ എതിർത്ത് വോട്ട് ചെയ്യണമെന്നും നിര്‍ദേശം നൽകിയിട്ടുണ്ട്. ബില്ലിനെ എതിർത്ത് എംപിമാർ പാർലമെന്റിൽ സംസാരിക്കുമെന്ന്
News18
News18
advertisement

പ്രകാശ് കാരാട്ട് വ്യക്തമാക്കി. ലോക്സഭയിലും രാജ്യസഭയിലും സിപിഎം എംപിമാർ ചർച്ചയിൽ പങ്കെടുക്കും. അതിനുശേഷം പാർട്ടി കോൺഗ്രസിൽ പങ്കെടുത്താൽ മതിയെന്നാണ് നിർദേശം.

മധുരയില്‍ നടക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടതിനാല്‍ അടുത്ത നാല് ദിവസം സിപിഎം എംപിമാര്‍ ലോക്‌സഭാ സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്ന് കാട്ടി ആലത്തൂര്‍ എംപി കെ രാധാകൃഷ്ണന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് കത്തുനല്‍കിയിരുന്നു. ഇതോടെ നിർണായകമായ വഖഫ് ഭേദഗതി ബില്ലിൽ നടക്കുന്ന ചർച്ചയിൽനിന്ന് സിപിഎം വിട്ടുനിൽക്കുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ലോക്സഭയിലും രാജ്യസഭയിലും നടക്കുന്ന ചർച്ചയിൽ പങ്കെടുക്കണമെന്നും ബില്ലിനെ എതിർക്കണമെന്നും നേതൃത്വം നിർദേശം നൽകിയത്.

advertisement

കെ രാധാകൃഷ്ണന്‍, അമ്ര റാം, എസ് വെങ്കിടേശന്‍, ആര്‍ സച്ചിതാനന്ദം എന്നീ എംപിമാരാണ് ലോക്സഭയിൽ സിപിഎമ്മിനുള്ളത്.  കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ്, സിപിഎം എംപിമാര്‍ വഖഫ് ബില്ലിനെ അനുകൂലിക്കണമെന്നാണ് കെസിബിസി ഉള്‍പ്പെടെയുള്ള സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

Also Read - Waqf| വഖഫ് നിയമ ഭേദഗതി ബില്ല് ബുധനാഴ്ച ലോക്സഭയിൽ; കാര്യോപദേശക സമിതി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

ഇന്ന് നടന്ന വഖഫ് ഭേദഗതി ബില്ലിനെക്കുറിച്ചുള്ള കാര്യോപദേശക സമിതി യോഗത്തിൽ സർക്കാരും പ്രതിപക്ഷവും തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. പ്രതിപക്ഷ പാർട്ടികൾ ചർച്ചയ്ക്ക് 12 മണിക്കൂർ സമയം ആവശ്യപ്പെട്ടെങ്കിലും, മണിപ്പൂർ വിഷയത്തിൽ ചർച്ച ചെയ്യേണ്ട മറ്റൊരു പ്രധാന പ്രമേയമുള്ളതിനാൽ ഇത്രയും സമയം അനുവദിക്കാനാകില്ലെന്ന് സർക്കാർ നിലപാടെടുത്തു. തൽഫലമായി, വഖഫ് ബില്ലിനെക്കുറിച്ചുള്ള ചർച്ച സർക്കാർ എട്ട് മണിക്കൂറായി പരിമിതപ്പെടുത്തി. ഈ അഭിപ്രായവ്യത്യാസം യോഗത്തിനിടെ ചൂടേറിയ തർക്കത്തിന് കാരണമായി, തുടർന്ന് പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പാർലമെന്റ് സമ്മേളനം അവസാനിക്കാൻ മൂന്നു ദിവസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് സർക്കാർ ശ്രമം. ബിൽ പാസാക്കാനുള്ള അംഗസംഖ്യയുള്ളതിനാല്‍ സര്‍ക്കാരിന് ആശങ്കയില്ല. അതേസമയം കെസിബിസിയും സിബിസിഐയും ബില്ലിനെ പിന്തുണയ്ക്കുന്നതിനാല്‍ കേരളത്തിലെ കോണ്‍ഗ്രസ് എംപിമാര്‍ ആശയക്കുഴപ്പത്തിലാണ്. എന്‍ഡിഎയിലെ പ്രധാന സഖ്യകക്ഷികളായ ജെഡിയുവും ടിഡിപിയും പരസ്യ നിലപാട് ഇതുവരെ അറിയിച്ചിട്ടില്ല. ജെഡിയുവിലും അഭിപ്രായഭിന്നതയുള്ളതായി സൂചനകളുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
Waqf| 'വഖഫ് ബില്ലിനെ CPM എതിർക്കും'; ലോക്സഭയിലെ ചർച്ചയിൽ പങ്കെടുക്കാൻ എംപിമാർക്ക് പാർട്ടി നിർദേശം
Open in App
Home
Video
Impact Shorts
Web Stories