മുൻ മന്ത്രിയും ബിജെപി നേതാവുമായിരുന്ന സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വികാസ് ദുബെയ്ക്ക് വേണ്ടിയുള്ള തിരിച്ചിലിനിടെയാണ് പൊലീസിന് നേരെ വെടിവെപ്പുണ്ടായത്. റെയ്ഡിനെത്തിയ പൊലീസ് സംഘത്തിന് നേരെ കെട്ടിടങ്ങളുടെ മേൽക്കൂരയിൽ നിന്ന് വെടിയുതിർക്കുകയായിരുന്നു.
മറ്റൊരു കൊലപാതക ശ്രമ കേസിൽ വികാസ് ദുബെയെ തേടി കാൺപൂരിലെ ബിക്രു ഗ്രാമത്തിലെ വീട്ടിൽ റെയ്ഡിന് എത്തിയതായിരുന്നു പൊലീസ് സംഘം. പത്തോളം പേർ അടങ്ങുന്ന അക്രമി സംഘം പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഒരു സബ് ഇൻസ്പെക്ടറും അഞ്ച് കോൺസ്റ്റബിൾമാരും കൊല്ലപ്പെട്ടു. ലക്നൗവിൽനിന്ന് 150 കിലോമീറ്റർ അകലെയാണ് സംഭവം.
TRENDING:Churuli | ആഴങ്ങളിലേക്കിറങ്ങി അലകളെ തഴുകി ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി'; ലൊക്കേഷൻ കാഴ്ചകൾ 272 [PHOTO]Heartbreaking video | കോവിഡ് ആണെന്ന് അറിഞ്ഞപ്പോൾ തകർന്നുപോയി, പരിസര ബോധമില്ലാതെ അലറിക്കരഞ്ഞു; ഹൃദയം തകർക്കും ഈ കാഴ്ച
[NEWS]ഓർമയുണ്ടോ ഈ മുഖം? കേരള പൊലീസിലെ പി സി കുട്ടൻപിള്ള വീഡിയോയുമായി വീണ്ടുമെത്തി? [NEWS]
സംഭവത്തിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകി. അക്രമികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
2001 ല്‍ കാണ്‍പൂരില്‍ ബിജെപി നേതാവും മന്ത്രിയുമായിരുന്ന സന്തോഷ് ശുക്ല കൊല്ലപ്പെടുന്നത്. മുന്‍ ഗ്രാമത്തലവനും ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന വികാസ് ദുബെയ്ക്കെതിരെ കൊലപാതകം അടക്കം 53 കേസുകളുണ്ടെന്നാണ് റിപോര്‍ട്ട്.