നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • buzz
  • »
  • ഓർമയുണ്ടോ ഈ മുഖം? കേരള പൊലീസിലെ പി സി കുട്ടൻപിള്ള വീഡിയോയുമായി വീണ്ടുമെത്തി

  ഓർമയുണ്ടോ ഈ മുഖം? കേരള പൊലീസിലെ പി സി കുട്ടൻപിള്ള വീഡിയോയുമായി വീണ്ടുമെത്തി

  സദാചാര പൊലീസിങ് പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണങ്ങളെ തുടന്നാണ് പരിപാടി പൊലീസ് നിർത്തിയത്.

  kerala police

  kerala police

  • Share this:
   തിരുവനന്തപുരം: വിമർശനങ്ങളെ തുടർന്ന് കേരള പൊലീസ് നിർത്തിവെച്ച ആക്ഷേപ ഹാസ്യ പരിപാടിയായ പി സി കുട്ടൻപിള്ള സ്പീക്കിംഗ് വീണ്ടുമെത്തി. സദാചാര പൊലീസിങ് പ്രോത്സാഹിപ്പിക്കുന്നു എന്ന ആരോപണങ്ങളെ തുടന്നാണ് പരിപാടി പൊലീസ് നിർത്തിയത്.

   ജൂണ്‍ ആറിനാണ് കേരളാ പൊലീസിന്റെ യൂട്യൂബ് ചാനലിലൂടെ ആദ്യഭാഗം പുറത്തുവന്നത്. പണി വരുന്നുണ്ട് അവറാച്ചാ എന്ന പേരിലുള്ള വീഡിയോ ഏഴ് മിനിറ്റ് ദൈര്‍ഘ്യമുള്ളതായിരുന്നു.

   എന്നാൽ, ഇത്തവണ പിഴവുകളൊക്കെ തിരുത്തിയാണ് കേരള പൊലീസ് വീഡിയോയുമായി രംഗത്തെത്തിയത്. ആരെയും വ്യക്തിപരമായി ആക്ഷേപിക്കാതെ, യഥാർത്ഥ സംഭവങ്ങള്‍ വീഡിയോക്കായി പുനർനിർമിക്കുകയാണ് വീഡിയോയിലൂടെ. പി സി കുട്ടൻപിള്ളയുടെ മടങ്ങിവരവിനെ ഒട്ടേറെപേർ കൈയടികളോടെയാണ് വരവേൽക്കുന്നത്.

   TRENDING:ബിയറിൽ 12 വർഷമായി മൂത്രമൊഴിക്കുന്നു; ബഡ്‌വൈസര്‍ ജീവനക്കാരന്റെ വെളിപ്പടുത്തൽ ശരിയാണോ ? [NEWS]നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സീറ്റ്; ജോസ് കെ മാണിക്ക് സിപിഎമ്മിന്റെ ഓഫർ [NEWS]ഗൗരി ഇനി ഓർമ; കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ കുടുക്കിയ സാക്ഷി വിടപറഞ്ഞത് 98ാം വയസ്സിൽ [NEWS]

   കേരളാ പോലീസിന്റെ സോഷ്യൽമീഡിയ ടീം  ചേര്‍ന്നാണ് ഈ ഓണ്‍ലൈൻ പ്രതികരണ പരിപാടി തയാറാക്കിയത്. സദാചാര പൊലീസിങ്ങിനെ പ്രോത്സാഹിക്കുന്നുവെന്ന ആക്ഷേപങ്ങളെ തുടർന്നാണ് പരിപാടി നിർത്തിവെക്കാൻ ഡിജിപി ഉത്തരവിട്ടത്.   അതേസമയം, പി സി കുട്ടൻപിളളയുടെ രണ്ടാം വരവിന് യൂട്യൂബിൽ തിരിച്ചടി നേരിട്ടു. പകര്‍പ്പവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് യൂട്യൂബ് ഈ വീഡിയോ വിലക്കിയിരിക്കുന്നത്. ഓര്‍മ്മയുണ്ടോ ഈ മുഖം എന്ന തലക്കെട്ടുമായി രണ്ടാം ഭാഗം എത്തുമെന്ന് നേരത്തെ ഒരു പ്രമോ വീഡിയോയിലൂടെ പുറത്തുവിട്ടിരുന്നു.
   First published: