TRENDING:

തമിഴ്‌നാട് കോൺഗ്രസ് 27 പേരുടെ സ്ഥാനാർത്ഥിപട്ടികയിൽ കന്യാകുമാരി വിളവൻകോട് CSI ദക്ഷിണ കേരള മഹായിടവക സെക്രട്ടറി

Last Updated:

കന്യാകുമാരി ജില്ലയിലെ ആറ് സീറ്റുകളിൽ കിള്ളിയൂർ, വിളവൻകോട്, കൊളച്ചൽ എന്നീ മൂന്ന് സീറ്റിൽ കോൺഗ്രസ് മത്സരിക്കും.

advertisement
ന്യൂ ഡൽഹി: വരുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനായി കോൺഗ്രസ് 27 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ഡിഎംകെയുമായി സഖ്യത്തിലാണ് പാർട്ടി.സംസ്ഥാനത്തെ 234 സീറ്റുകളിൽ 164 സീറ്റുകളിലാണ് ഡിഎംകെ മത്സരിക്കുന്നത്.
ഡോ. ടി ടി പ്രവീൺ
ഡോ. ടി ടി പ്രവീൺ
advertisement

കന്യാകുമാരി ജില്ലയിലെ ആറ് സീറ്റുകളിൽ കിള്ളിയൂർ, വിളവൻകോട്, കൊളച്ചൽ എന്നീ മൂന്ന് സീറ്റിൽ കോൺഗ്രസ് മത്സരിക്കും. ഇതിൽ വിളവൻകോട് സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ഡോ. ടി.ടി പ്രവീൺ സ്ഥാനാർത്ഥിയാകും

തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ സെൽവപെരുന്തഗൈ ശ്രീപെരുമ്പുദൂർ (എസ്.സി) മണ്ഡലത്തിൽ മത്സരിക്കും. മുൻ എംപി ഡോ. എ ചെല്ല കുമാറിനെ കൃഷ്ണഗിരിയിൽ സ്ഥാനാർത്ഥിയാക്കി. വിവിധ മണ്ഡലങ്ങളിലായി പരിചയസമ്പന്നരായ നേതാക്കളും പുതിയ മുഖങ്ങളും ഉൾപ്പെടുത്തിയതാണ് പട്ടിക.

കോൺഗ്രസ് സ്ഥാനാർത്ഥിപട്ടിക

advertisement

  1. ദുരൈ ചന്ദ്രശേഖർ- പോന്നേരി (എസ്.സി),
  2. ജെഎംഎച്ച് അസ്സാൻ മൗലാന-വേളാച്ചേരി,
  3. കെ സെൽവപെരുന്തഗൈ-ശ്രീപെരുമ്പത്തൂർ  (എസ്.സി),
  4. എ എം മുനിരതിനം- ഷോളിംഗൂർ,
  5. ആർ കുപ്പുസാമി- ഉത്തംഗരൈ (എസ്.സി),
  6. ഡോ. എ ചെല്ല കുമാർ- കൃഷ്ണഗിരി,
  7. ജികെഎം തമിഴ് കുമാരൻ- പെണ്ണഗരം,
  8. എസ് കെ അർത്തനാരി- അറ്റൂർ(എസ്.സി),
  9. ഗോപിനാഥ് പളനിയപ്പൻ- ഈറോഡ് (ഈസ്റ്റ്),
  10. ബി രാമചന്ദ്രൻ- ഉദഗമണ്ഡലം,
  11. കെ പി സൂര്യ പ്രകാശ്- കാവുണ്ടമ്പാളയം,
  12. മിസ് വി ശ്രിനിതി നായിഡു- സിംഗനല്ലൂർ,
  13. advertisement

  14. എം വിചു ലെനിൻ പ്രസാത്- തുറയ്യൂർ (എസ്.സി),
  15. എ എസ് ചന്ദ്രശേഖരൻ- കടലൂർ,
  16. ജമാൽ യൂനുസ് മുഹമ്മദ്- മയിലാടുതുറൈ,
  17. ടി രാമചന്ദ്രൻ- അറന്താങ്ങി,
  18. എസ് മാങ്കുടി- കാരൈക്കുടി,
  19. ടി ശരവണ കുമാർ- ഉസിലാമ്പട്ടി,
  20. ഗണേശൻ അശോകൻ- ശിവകാശി,
  21. രാമ കരുമാണിക്കം- തിരുവാടനൈ,
  22. എസ് ഊർവസി അമൃതരാജ്- ശ്രീവൈകുണ്ടം,
  23. സംഗൈ ഗണേശൻ- ശങ്കരൻകോവിൽ (എസ്.സി),
  24. വി പി ദുരൈ -അമ്പാസമുദ്രം,
  25. റൂബി മനോഹരൻ- നാങ്കുനേരി,
  26. ഡോ. തരഗൈ കത്ബർട്ട്- കൊളച്ചൽ,
  27. ഡോ. ടി ടി പ്രവീൺ -വിളവൻകോട്
  28. advertisement

  29. അഡ്വ. എസ് രാജേഷ് കുമാർ- കിള്ളിയൂർ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരം ജില്ലയിലെ എട്ട് മണ്ഡലങ്ങളിൽ നിർണായകമായ സി എസ് ഐ സഭയുടെ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് സി.എസ്.ഐ ദക്ഷിണ കേരള മഹായിടവക സെക്രട്ടറി ഡോ. ടി.ടി പ്രവീണിന് സീറ്റ് നൽകിയിരിക്കുന്നതെന്നാണ് സൂചന.

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
തമിഴ്‌നാട് കോൺഗ്രസ് 27 പേരുടെ സ്ഥാനാർത്ഥിപട്ടികയിൽ കന്യാകുമാരി വിളവൻകോട് CSI ദക്ഷിണ കേരള മഹായിടവക സെക്രട്ടറി
Open in App
Home
Video
Impact Shorts
Web Stories