യൂണിറ്റ് ഇന്‍സ്‌പെക്ടറായ മീനാക്ഷി തന്നെ ജോലി ചെയ്യാന്‍ സമ്മതിക്കില്ലെന്നും പ്രതികാര മനോഭാവത്തോടെയാണ് പെരുമാറുന്നതെന്നും ഇതു തന്നെ മാനസീക സംഘര്‍ഷത്തിലേക്കും ആത്മഹത്യയിലേക്കും എത്തിച്ചു.ഒരു തവണ ആത്മഹത്യാ ശ്രമം നടത്തി പരാജയപ്പെട്ടു ആശുപത്രിയില്‍ പോകേണ്ടി വന്നു. ഇതിനു ശേഷം ജോലിയില്‍ തിരിച്ചെത്തിയെങ്കിലും മീനാംബികയും സ്‌റ്റേഷന്‍ റൈട്ടര്‍ രാജശേഖറും കണ്‍ട്രോള്‍റൂം ഡി.എസ്.പി സുരേഷും മോശം സമീപനമാണ് തുടരുന്നതെന്നും രാജിക്കത്തില്‍ പറയുന്നു.
Also read- ഗിന്നസ് പക്രുവിന് രണ്ടാമത്തെ കുട്ടി പിറന്നു; ചേച്ചിയമ്മയായ സന്തോഷത്തിൽ മൂത്തമകൾ ദീപ്ത
advertisement
ലിംഗാവസ്ഥയ്ക്ക് പുറമേ ജാതിപരമായും ആക്ഷേപിച്ചിരുന്നു. കമ്മിഷണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും അപമാനം തുടരുകയാണ് ചെയ്തത്. പരാതി ജില്ലാ കലക്ടര്‍ക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ക്കും അയച്ചിട്ടുണ്ട്. പരാതിയില്‍ ഇതുവരെ നടപടിയെടുത്തിട്ടില്ലാത്തതിനാല്‍ ഇത്തരം ഒരു സാഹചര്യത്തില്‍ സത്യസന്ധത ഇല്ലാത്തവര്‍ക്ക് കീഴില്‍ ജോലി ചെയ്യാനാകില്ലെന്നും രാജിക്കത്തില്‍ പറയുന്നുണ്ട്.
തമിഴ്നാട് പൊലീസ് സേനയിൽ ചേരുന്ന രണ്ടാമത്തെ ട്രാൻസ് വനിതയായിരുന്നു ആര്‍ നസ്രിയ. ഒരു റോൾ മോഡൽ ആകാനാണ് താൻ ഉദ്ദേശിച്ചിരുന്നതെന്നും എന്നാൽ പീഡനമാണ് ഇനി ഈ ജോലി തുടരില്ലെന്നും നസ്രിയ മാധ്യമങ്ങളോട് പറഞ്ഞു.
