ഫെബ്രുവരി 5-നാണ് മേഘാലയയിലെ താംസ്‌കു മേഖലയിലെ അനധികൃത ഖനിയിൽ സ്ഫോടനമുണ്ടായത്. ഡൈനാമിറ്റ് ഉപയോഗിച്ചതിനെത്തുടർന്നുണ്ടായ അപകടത്തിൽ ശ്യാംബാബു ഉൾപ്പെടെ 31 പേർ മരിച്ചതായാണ് അധികൃതർ അറിയിച്ചിരുന്നത്. രക്ഷാപ്രവർത്തനം അസാധ്യമാണെന്ന് കണ്ട് ഫെബ്രുവരി 9-ന് തിരച്ചിൽ അവസാനിപ്പിക്കുകയും ചെയ്തിരുന്നു. തിരിച്ചറിയൽ നടപടികൾക്ക് ശേഷം ശ്യാംബാബുവിന്റേതെന്ന് കരുതിയ മൃതദേഹം ബന്ധുക്കൾക്ക് കൈമാറുകയും അവർ അത് സംസ്‌കരിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം ശ്യാംബാബു വീട്ടിലേക്ക് തിരിച്ചെത്തിയതോടെ ഉദ്യോഗസ്ഥരും വീട്ടുകാരും ഒരുപോലെ ഞെട്ടിയിരിക്കുകയാണ്.
മൃതദേഹം തിരിച്ചറിയുന്നതിൽ അധികൃതർക്ക് സംഭവിച്ച വീഴ്ച ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. തിരക്കിനിടയിൽ മൃതദേഹങ്ങൾ മാറിപ്പോയതാണോ അതോ രേഖകളിലെ പിഴവാണോ ഇതിന് കാരണമെന്ന് പോലീസ് പരിശോധിച്ച് വരികയാണ്. അതേസമയം, അനധികൃത ഖനനം, സ്ഫോടകവസ്തുക്കളുടെ സുരക്ഷിതമല്ലാത്ത ഉപയോഗം എന്നിവയെക്കുറിച്ചുള്ള അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
advertisement
