വീട് അകത്തു നിന്ന് പൂട്ടിയിരിക്കുകയാണെന്നും വിളിച്ചിട്ട് വാതിൽ തുറക്കുന്നില്ലെന്നും അറിയിച്ചാണ് പൊലീസിന് ഫോൺ വന്നത്. തുടർന്ന് പൊലീസ് എത്തി വാതിൽ കുത്തിപ്പൊളിച്ചാണ് അകത്തു കയറിയത്. വീടിനുള്ളിൽ മുറിയിലാണ് അമ്മയും രണ്ട് പെൺമക്കളേയും മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നും പൊലീസ് ആത്മഹത്യാ കുറിപ്പും കണ്ടെത്തി.
Also Read-കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചു; വിഷാദത്തില്‍ നിന്ന് കരകയറാനാകാതെ ഭാര്യയും മക്കളും ജീവനൊടുക്കി
മഞ്ജു, മക്കളായ അന്‍ഷിക, അങ്കു എന്നിവരാണ് ജീവനൊടുക്കിയത്. വീട് മുഴുവൻ പൊളിത്തീൻ കവർ കൊണ്ട് അടച്ച് ഗ്യാസ് തുറന്നു വിട്ടിരിക്കുകയായിരുന്നു. ശ്വാസംമുട്ടിയാണ് മൂന്ന് പേരും മരിച്ചത്. ആത്മഹത്യാ കുറിപ്പിൽ വീടിനുള്ളിൽ മാരകമായ വിഷവാതകമുണ്ടെന്നും തീ കത്തിക്കരുതെന്ന മുന്നറിയിപ്പും നൽകിയിരുന്നു. ഗ്യാസ് സിലിണ്ടർ പാതി തുറന്നുവിട്ട് വീട് 'ഗ്യാസ് ചേംബർ' ആക്കിയായിരുന്നു മരണം.
advertisement
Also Read-'ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ആകുന്നില്ല'; റിസ്‌വാന കൂട്ടുകാർക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ
ഭര്‍ത്താവ് മരിച്ച ദുഃഖത്തില്‍ നിന്ന് മുക്തി നേടാനാകാതെ കടുത്ത വിഷാദത്തിനടിപ്പെട്ടതിനെ തുടർന്നാണ് അമ്മയും മക്കളും മരിച്ചതെന്നാണ് കരുതുന്നത്. വീടിന്റെ വാതില്‍ അടഞ്ഞു കിടക്കുന്നതും ഗ്യാസിന്റെ മണം പരന്നതുമാണ് ആളുകളില്‍ സംശയമുളവാക്കിയത്. വീട്ടുകാരുടെ പ്രതികരണമില്ലാതെ ആയതോടെ ഫ്ലാറ്റ് ഭാരവാഹികളാണ് പോലീസില്‍ വിവരമറിയിച്ചത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മഞ്ജുവിന്റെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്ന മഞ്ജു ശാരീരികമായും അവശയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ശ്രദ്ധിക്കുക:
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)