• HOME
  • »
  • NEWS
  • »
  • india
  • »
  • Suicide |കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചു; വിഷാദത്തില്‍ നിന്ന് കരകയറാനാകാതെ ഭാര്യയും മക്കളും ജീവനൊടുക്കി

Suicide |കോവിഡ് ബാധിച്ച് ഭര്‍ത്താവ് മരിച്ചു; വിഷാദത്തില്‍ നിന്ന് കരകയറാനാകാതെ ഭാര്യയും മക്കളും ജീവനൊടുക്കി

ഭര്‍ത്താവ് മരിച്ച ദുഃഖത്തില്‍ നിന്ന് മുക്തി നേടാനാകാതെ കടുത്ത വിഷാദത്തിനടിപ്പെട്ട യുവതി മക്കളുമായി ജീവനൊടുക്കി.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഭര്‍ത്താവ് മരിച്ച ദുഃഖത്തില്‍ നിന്ന് മുക്തി നേടാനാകാതെ കടുത്ത വിഷാദത്തിനടിപ്പെട്ട യുവതി മക്കളുമായി ജീവനൊടുക്കി. ഡല്‍ഹിയിലെ വസന്ത് വിഹാറില്‍ ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. മഞ്ജു, മക്കളായ അന്‍ഷിക, അങ്കു എന്നിവരാണ് ജീവനൊടുക്കിയത്.

    വീടിന്റെ വാതില്‍ അടഞ്ഞു കിടക്കുന്നതും ഗ്യാസിന്റെ മണം പരന്നതുമാണ് ആളുകളില്‍ സംശയമുളവാക്കിയത്. വീട്ടുകാരുടെ പ്രതികരണമില്ലാതെ ആയതോടെ ഫ്‌ലാറ്റ് ഭാരവാഹികള്‍ പോലീസില്‍ വിവരമറിയിച്ചു. വാതില്‍ തുറന്നപ്പോള്‍ കട്ടിലില്‍ മൂന്ന് മൃതദേഹങ്ങള്‍ കിടക്കുന്നതും അടുക്കളയില്‍ ഗ്യാസ് സിലിണ്ടര്‍ തുറന്നിരിക്കുന്നതും കണ്ടെത്തി. വാതകം ശ്വസിച്ചാണ് മൂന്ന് പേരും മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മുറിയില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.

    കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ മഞ്ജുവിന്റെ ഭര്‍ത്താവ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്ന മഞ്ജു ശാരീരികമായും അവശയായിരുന്നുവെന്ന് പോലീസ് പറയുന്നു.

    Suicide | തിരുവനന്തപുരത്ത് പ്ലസ്‌ടു വിദ്യാർഥിനി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

    പ്ലസ്ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലറയിൽ തണ്ണിയത്ത് വിജയൻ, സിന്ധു ദമ്പതികളുടെ മകൾ അനന്യ (18) ആണ് മരിച്ചത്.

    ശനിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. വീട്ടിൽ പെൺകുട്ടിയുടെ മുറിക്കുള്ളിൽ നിന്നും അസാധാരണമായ ശബ്ദം കേട്ട് വീട്ടുകാർ ആദ്യം വാതിലിൽ മുട്ടി വിളിച്ചെങ്കിലും തുറന്നില്ല. തുടർന്ന് വീട്ടുകാരും നാട്ടുകാരും വാതിൽ ചവിട്ടിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് സീലിങ് ഫാനിന് അടുത്തുള്ള ഹുക്കിൽ തൂങ്ങിനിൽക്കുന്ന നിലയിൽ അനന്യയെ കണ്ടത്.

    ഉടൻ തന്നെ കെട്ടഴിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ഇതിനു മുൻപും അനന്യ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. ഞായറാഴ്ച പാങ്ങോട് പോലീസ് അനന്യയുടെ മുറി വിശദമായി പരിശോധിക്കും.

    ഭരതന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയായിരുന്നു അനന്യ.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
    Published by:Sarath Mohanan
    First published: